Release notes

2,924 release notes

1958 – ൽ പ്രസിദ്ധീകരിച്ച, ഡി.എസ്സ്. കൊൾപകോവ്  എഴുതിയ സോവിയറ്റുയൂണിയനിൽ കാർഷികപ്രശ്നം പരിഹരിക്കപ്പെട്ടതെങ്ങനെ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1958-ൽ പ്രസിദ്ധീകരിച്ച സോവിയറ്റ് കാർഷിക നയങ്ങളെക്കുറിച്ചുള്ള ഒരു പഠനഗ്രന്ഥമാണ് സോവിയറ്റുയൂണിയനിൽ കാർഷികപ്രശ്നം പരിഹരിക്കപ്പെട്ടതെങ്ങനെ എന്ന ഈ പുസ്തകം. സോവിയറ്റ് യൂണിയനിൽ കാർഷികമേഖലയിൽ നടപ്പിലാക്കിയ പരിഷ്കാരങ്ങൾ, കൂട്ടുകൃഷി (Collective Farming), സംസ്ഥാന ഫാമുകൾ (State Farms), യന്ത്രവൽക്കരണം, ശാസ്ത്രീയ കൃഷിരീതികൾ, കാർഷികോൽപ്പാദനം വർധിപ്പിക്കുന്നതിനുള്ള പദ്ധതികൾ എന്നിവയാണ് ഗ്രന്ഥത്തിൻ്റെ പ്രധാന പ്രതിപാദ്യവിഷയങ്ങൾ.

തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമ്മല എസ്.എൻ.വി.  ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

1958 – ൽ ഭാരത സർക്കാരിൻ്റെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം പ്രസിദ്ധീകരിച്ച നാടിൻ്റെ നന്മ നമ്മുടേ മേന്മ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഭാരത സർക്കാരിൻ്റെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം പ്രസിദ്ധീകരിച്ച ബോധവൽക്കരണ ഗ്രന്ഥമാണ് ഈ കൃതി. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ദേശീയ പുനർനിർമാണം, ഗ്രാമവികസനം, പൊതുജനാരോഗ്യം, വിദ്യാഭ്യാസം, കാർഷിക പുരോഗതി, സഹകരണ പ്രസ്ഥാനം, പൗരബോധം എന്നിവയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രസിദ്ധീകരണം തയ്യാറാക്കിയത്.

തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമ്മല എസ്.എൻ.വി.  ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

1952 – ൽ പ്രസിദ്ധീകരിച്ച, കൊടുങ്ങല്ലൂർ കുഞ്ഞുകുട്ടൻ തമ്പുരാൻ പരിഭാഷ തയ്യാറാക്കിയായ ഭാഷാഭാരതം - ഒന്നാംവാള്യം - ആദിപർവ്വം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കൊടുങ്ങല്ലൂർ കുഞ്ഞുകുട്ടൻ തമ്പുരാൻ എൺപത്തിയേഴ് ദിവസങ്ങൾ കൊണ്ട് മലയാളത്തിലേക്ക് വൃത്താനുവൃത്തം തർജ്ജമ ചെയ്ത മഹത്തായ ഇതിഹാസ പദ്യഗ്രന്ഥമാണ് ഭാഷാഭാരതം. വ്യാസമഹാഭാരതത്തിലെ ഒരു ലക്ഷത്തോളം വരുന്ന ശ്ലോകങ്ങളുടെ തനതായ ഭാവവും അർത്ഥവും  ചോർന്നുപോകാതെ ലളിതമായ മലയാളത്തിൽ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ഈ കൃതിയുടെ പ്രധാന സവിശേഷത.

സംസ്കൃത പണ്ഡിതന്മാർക്ക് മാത്രം പ്രാപ്യമായിരുന്ന ഇതിഹാസത്തെ സാധാരണക്കാരായ വായനക്കാരിലേക്ക് എത്തിക്കുന്നതിലും മലയാള സാഹിത്യത്തിൻ്റെ പദസമ്പത്ത് വർദ്ധിപ്പിക്കുന്നതിലും ഈ ഗ്രന്ഥം നിർണ്ണായക പങ്കുവഹിച്ചു. ചുരുക്കത്തിൽ, മലയാള സാഹിത്യ ചരിത്രത്തിൽ സമാനതകളില്ലാത്ത വേഗത കൊണ്ടും അപാരമായ കാവ്യ ഭംഗി കൊണ്ടും എന്നും സ്മരിക്കപ്പെടുന്ന കാലാതീതമായ ഒരു അമൂല്യ കൃതിയാണ് ഭാഷാഭാരതം.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1955 – ൽ പ്രസിദ്ധീകരിച്ച, എ. ബാലകൃഷ്ണപിള്ള പരിഭാഷ തയ്യാറാക്കിയായ കാമുകൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1880-കളിലെ പാരീസ് നഗരത്തിൻ്റെ പശ്ചാത്തലത്തിലാണ് ഈ കഥ നടക്കുന്നത്. മുൻ ഫ്രഞ്ച് സൈനികനായ ജോർജ്ജ് ഡുറുവ ദരിദ്രമായ സാഹചര്യങ്ങളിൽ നിന്നാണ് പാരീസിലെത്തുന്നത്. പ്രത്യേക കഴിവുകളോ, മികച്ച വിദ്യാഭ്യാസമോ, ധാർമ്മിക ബോധമോ ഇല്ലാത്ത ഡുറുവ, തൻ്റെ ആകർഷകമായ ബാഹ്യസൗന്ദര്യവും വശ്യതയുമാണ് തൻ്റെ ഏറ്റവും വലിയ ആയുധമെന്ന് തിരിച്ചറിയുന്നു. ഒരു പഴയ സൈനിക സുഹൃത്ത് വഴി 'ലാ വീ ഫ്രാൻസെസ്' എന്ന പത്രത്തിൽ ജോലി നേടുന്ന ഡുറുവ, പിന്നീട് പാരീസിലെ സമ്പന്നരും സ്വാധീനമുള്ളവരുമായ സ്ത്രീകളെ തൻ്റെ വശ്യതയിൽ വീഴ്ത്താൻ തുടങ്ങുന്നു. കാമുകിമാർ സ്നേഹത്തോടെ 'ബെൽ-അമി' എന്ന് വിളിക്കുന്ന ഡുറുവ, ക്ലോട്ടിൽഡ്, മദ്‌ലെയ്ൻ, വിർജീനി തുടങ്ങിയ പ്രഭുസ്ത്രീകളുടെ സഹായത്തോടെ വാർത്തകൾ എഴുതുകയും, രാഷ്ട്രീയ രഹസ്യങ്ങൾ ചോർത്തുകയും, വലിയ അളവിൽ പണം സമ്പാദിക്കുകയും ചെയ്യുന്നു. യാതൊരു തത്ത്വദീക്ഷയുമില്ലാതെ സ്ത്രീകളെ കരുവാക്കി, സമൂഹത്തിൻ്റെ ഉന്നത ശ്രേണിയിലേക്ക് ഡുറുവ നടത്തുന്ന സ്വാർത്ഥപരമായ വളർച്ചയും, ഒടുവിൽ വലിയൊരു സമ്പന്ന കുടുംബത്തിലേക്ക് വിവാഹം കഴിച്ച് രാഷ്ട്രീയ അധികാരത്തിൻ്റെ ഉന്നതിയിലെത്തുന്നതുമാണ് നോവലിൻ്റെ സാരം. അന്നുവരെ മലയാളത്തിൽ നിലനിന്നിരുന്ന കാല്പനിക കഥാശൈലികളിൽ നിന്ന് മാറി, ജീവിതത്തിൻ്റെ കടുത്ത യാഥാർത്ഥ്യങ്ങൾ കാണിക്കുന്ന പാശ്ചാത്യ റിയലിസത്തിലേക്ക് മലയാള വായനക്കാരെ ഈ നോവൽ നയിച്ചു. പിന്നീട് മാധ്യമ സ്വാതന്ത്ര്യം, രാഷ്ട്രീയ അഴിമതി, ധാർമ്മികതയുടെ നിർവ്വചനങ്ങൾ എന്നിവയെക്കുറിച്ച് മലയാളി ബുദ്ധിജീവികൾക്കിടയിൽ പുതിയ സംവാദങ്ങൾക്ക് ഈ ഗ്രന്ഥം വഴിയൊരുക്കി.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1948 – ൽ പ്രസിദ്ധീകരിച്ച, സി.ജെ. തോമസ് എഴുതിയ സോഷ്യലിസം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈ പുസ്തകം ഗ്രന്ഥകർത്താവ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി വോട്ട് തേടിയ തൻ്റെ അമ്മക്കായിട്ട് സമർപ്പിക്കുന്നു.

സോഷ്യലിസം എന്താണെന്ന് അറിയാനായല്ലേ  വായനാക്കാർ ഈ പുസ്തകം വായിക്കുന്നെതെന്ന് ചോദിക്കുന്ന എഴുത്തുകാരൻ, ഈ ഗ്രന്ഥത്തിലൂടെ സോഷ്യലിസ്റ്റ് തത്ത്വശാസ്ത്രത്തെക്കുറിച്ചും അതിൻ്റെ  ചരിത്രപരമായ വികാസത്തെക്കുറിച്ചും ലളിതമായി പ്രതിപാദിക്കുന്നു. സമൂഹത്തിൽ നിലനിൽക്കുന്ന സാമ്പത്തിക അസമത്വം, തൊഴിലില്ലായ്മ, ചൂഷണം എന്നിവയ്ക്ക് പരിഹാരമായിട്ടാണ് സോഷ്യലിസത്തെ ഗ്രന്ഥകാരൻ അവതരിപ്പിക്കുന്നത്. പ്ലാറ്റോയുടെ സങ്കല്പങ്ങൾ മുതൽ ആരംഭിച്ചു ഉട്ടോപ്യൻ സോഷ്യലിസത്തിൽ നിന്ന് മാക്സിസം എങ്ങനെ ഒരു ശാസ്ത്രീയ സിദ്ധാന്തമായി മാറി എന്ന് പുസ്തകം വ്യക്തമാക്കുന്നു.  സോവിയറ്റ് യൂണിയനിലെ സോഷ്യലിസ്റ്റ് മാതൃക, ഫാഷിസം, ഡെമോക്രസി, തൊഴിലാളി സർവ്വാധിപത്യം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾക്ക് കൃത്യമായ മറുപടി നൽകുന്ന ഒരു കൃതിയായി ഇതിനെ കാണാം .

തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമ്മല എസ്.എൻ.വി.  ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

1954 – ൽ പ്രസിദ്ധീകരിച്ച, പുരുഷനും ജോസഫും പരിഭാഷ തയ്യാറാക്കിയായ ഞാൻ കണ്ട ചൈന എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

അൻപതുകളുടെ ആരംഭത്തിൽ ഇന്ത്യയിൽ നിന്നുള്ള ഗുഡ്‌വിൽ മിഷൻ പ്രതിനിധിയായി ചൈന സന്ദർശിച്ച മലയാളി പത്രപ്രവർത്തകൻ്റെ യാത്രാനുഭവങ്ങളും അഭിമുഖങ്ങളുമാണ് ഈ പുസ്തകം. മാവോ സെ-തൂങ്ങുമായി ഒരു പ്രത്യേക കൂടിക്കാഴ്ച നടത്തണമെന്ന ആഗ്രഹത്തോടെയാണ് രചയിതാവ് ചൈനയിലെത്തുന്നത്. എന്നാൽ വിദേശ പ്രതിനിധികളുടെയും പത്രപ്രവർത്തകരുടെയും തിരക്കു കാരണം മാവോയുമായി മാത്രം ഒരു സ്വകാര്യ കൂടിക്കാഴ്ച ലഭിക്കുന്നില്ല.  പിന്നീട്,  ചൈനയിലെ സാധാരണക്കാരായ വിപ്ലവകാരികളെയും കർഷകരെയും തൊഴിലാളികളെയും നേരിട്ടു കാണുകയും അവരുടെ ജീവിതകഥകൾ കേൾക്കുകയും ചെയ്യുന്നതോടെ മാവോയെ കാണാൻ കഴിയാത്തതിൻ്റെ വിഷമം മാറുന്നു. മാവോയുടെ ആശയങ്ങൾ ചൈനീസ് ജനതയുടെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളാണ് അദ്ദേഹം പുസ്തകത്തിൽ വരച്ചുകാട്ടുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1955 – ൽ പ്രസിദ്ധീകരിച്ച, മലയാളരാജ്യം പരിഭാഷ തയ്യാറാക്കിയായ ബൻജമിൻ ഫ്രാൻക്ലിൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

അമേരിക്കൻ രാഷ്ട്രതന്ത്രജ്ഞനും ശാസ്ത്രജ്ഞനുമായിരുന്ന ബഞ്ചമിൻ ഫ്രാങ്ക്ളിൻ്റെ വിഖ്യാതമായ ആത്മകഥയുടെ ( The Autobiography of Benjamin Franklin ) മലയാള വിവർത്തനമാണ് ഈ പുസ്തകം. മലയാളരാജ്യം പത്രത്തിൻ്റെ പത്രാധിപ സമിതിയാണ് ഇത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്. ഫ്രാങ്ക്ളിൻ്റെ ജീവിതാനുഭവങ്ങൾ, വ്യക്തിത്വ വികസന തത്ത്വങ്ങൾ, സാമൂഹിക-ശാസ്ത്രീയ സംഭാവനകൾ എന്നിവ മലയാളി വായനക്കാർക്ക് ലളിതമായി പരിചയപ്പെടുത്താൻ ഈ ഗ്രന്ഥം ലക്ഷ്യമിടുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1957 – ൽ പ്രസിദ്ധീകരിച്ച, രാഹുൽ സാംകൃത്യായൻ എഴുതി, സി.കെ. ചന്ദ്രശേഖരൻ പരിഭാഷപ്പെടുത്തിയ ഇരുപത്തിരണ്ടാം നൂറ്റാണ്ട് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഗ്രന്ഥകർത്താവ് 1924ൽ ഹസാരിബാഗ് ജയിലിൽ വെച്ച് എഴുതിയ ഇരുപത്തിരണ്ടാം നൂറ്റാണ്ടിൽ സംഭവിക്കാനിടയുള്ള കാര്യങ്ങളെ പറ്റി ഭാവനയിൽ എഴുതിയ യാത്രാവിവരണമാണ് ഈ കൃതി. 22-ാം നൂറ്റാണ്ടിലെ മനുഷ്യസമൂഹത്തെക്കുറിച്ചുള്ള രാഹുൽ സാംകൃത്യായന്റെ യൂടോപ്യൻ (Utopian) കാഴ്ചപ്പാടാണ് ഈ കൃതി അവതരിപ്പിക്കുന്നത്. ശാസ്ത്രപുരോഗതി, സാമൂഹിക സമത്വം, സാമ്പത്തിക നീതി, മനുഷ്യസൗഹാർദ്ദം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ ലോകക്രമമാണ് അദ്ദേഹം ഈ പുസ്തകത്തിൽ വിഭാവനം ചെയ്യുന്നത്.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

1954 – ൽ പ്രസിദ്ധീകരിച്ച, പി.കെ. പരമേശ്വരൻ നായർ എഴുതിയ  സാഹിത്യ സമീക്ഷകൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മാസികകളിലും, ആഴ്ചപതിപ്പുകളിലും, വിശേഷാൽ പ്രതികളിലും പ്രസിദ്ധീകരിക്കപ്പെട്ട കലാസാഹിത്യ സംബന്ധിയായ 10 ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം.ആധുനിക മലയാള സാഹിത്യത്തിൻ്റെ വളർച്ചയേയും ഗതിവിശേഷങ്ങളെയും പറ്റി പുസ്തകം ചർച്ച ചെയ്യുന്നു.

തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമ്മല എസ്.എൻ.വി.  ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

1940 – ൽ പ്രസിദ്ധീകരിച്ച, വി.വി. വേലുക്കുട്ടി അരയൻ രചിച്ച  ശ്രീ ചൈത്രബുദ്ധൻ അഥവാ ആത്മീയചക്രവർത്തി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കൊല്ലം ജില്ലയിലെ ആലപ്പാട്ട് ജനിച്ച പ്രശസ്ത കവിയും സാമൂഹിക പരിഷ്കർത്താവും പത്രപ്രവർത്തകനുമായിരുന്നു വി. വി. വേലുക്കുട്ടി അരയൻ. അധഃകൃത വിഭാഗങ്ങളുടെ ഉന്നമനത്തിനായി 'സമസ്ത കേരളീയ അരയ മഹാജനയോഗം' സ്ഥാപിച്ച അദ്ദേഹം, 'അരയൻ' മാസികയിലൂടെ സാമൂഹിക അനാചാരങ്ങൾക്കെതിരെ പോരാടി. 'ശ്രീ ചൈത്രബുദ്ധൻ' ഉൾപ്പെടെയുള്ള അദ്ദേഹത്തിൻ്റെ രചനകൾ സാമൂഹിക നവോത്ഥാനത്തിനും സമത്വത്തിനും വേണ്ടിയുള്ള ആഹ്വാനങ്ങളായിരുന്നു.

ഭാരതത്തിൽ നിലനിന്നിരുന്ന അയിത്തത്തിനും അസമത്വത്തിനുമെതിരെ ശ്രീബുദ്ധൻ, മഹാവീരൻ, അശോകൻ, ദയാനന്ദ സരസ്വതി, വിവേകാനന്ദൻ, ഗാന്ധിജി തുടങ്ങിയ മഹാത്മാക്കളിലൂടെയും വിവിധ മതങ്ങളിലൂടെയും ഉയർന്നുവന്ന നവോത്ഥാന മുന്നേറ്റങ്ങളുടെ ചരിത്രപശ്ചാത്തലത്തിലാണ് ഈ കൃതി ആരംഭിക്കുന്നത്. തുടർന്ന്, ദുരിതപൂർണ്ണമായ ഈ ജാതിവ്യവസ്ഥ അവസാനിപ്പിക്കാൻ തിരുവിതാംകൂറിൽ അവതരിച്ച ദിവ്യപുരുഷനായി ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവിനെ കവി വർണ്ണിക്കുന്നു. സനാതനധർമ്മ സംരക്ഷണത്തിനും സാമൂഹിക സമത്വത്തിനുമായി 'ക്ഷേത്രപ്രവേശ കമ്മിറ്റി' രൂപീകരിക്കുകയും, കൊല്ലവർഷം 1112-ൽ (1936) ചരിത്രപ്രസിദ്ധമായ 'ക്ഷേത്രപ്രവേശനവിളംബരം' പുറപ്പെടുവിക്കുകയും ചെയ്ത മഹാരാജാവിൻ്റെ വിപ്ലവകരമായ തീരുമാനത്തെ ഈ കൃതിയിൽ പ്രകീർത്തിക്കുന്നു. നമ്പൂതിരി മുതൽ പുലയൻ വരെയുള്ള സകല ഹൈന്ദവർക്കും ക്ഷേത്രാരാധനാ സ്വാതന്ത്ര്യം നൽകി ജാതിരാക്ഷസനെ നിഗ്രഹിച്ച തിരുവിതാംകൂർ മഹാരാജാവിനെ 'ശ്രീ ചൈത്രബുദ്ധൻ' എന്ന് വാഴ്ത്തിക്കൊണ്ടാണ് ഈ കാവ്യം പൂർത്തിയാകുന്നത്.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

1938 – ൽ പ്രസിദ്ധീകരിച്ച, പുഷ്പാഞ്ജലി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പുഷ്പാഞ്ജലി എന്നത് 1930-കളിൽ ചിറയിൻകീഴ് യങ് മെൻസ് അസോസിയേഷൻ പ്രസിദ്ധീകരിച്ച, അപൂർവ്വമായ ഒരു മലയാള പ്രബന്ധസമാഹാരമാണ്. മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ, വി. കണ്ണൻതമ്പി, എൻ. കുഞ്ഞുരാമൻപിള്ള, പി. അനന്തൻപിള്ള, ഡോ. എൽ.എ. രവിവർമ്മ, കോന്നിയൂർ കെ. മീനാക്ഷി അമ്മ, ഈരണിയേൽ പി.എൻ. കുഞ്ഞൻപിള്ള, കെ.പി. കരുണാകരമേനോൻ, ബി. ആനന്ദവല്ലിയമ്മ എന്നീ പ്രമുഖരായ ഒൻപത് സാഹിത്യകാരന്മാരുടെ വിജ്ഞാനപ്രദവും വിമർശനപരവുമായ ലേഖനങ്ങളാണ് ഈ ഗ്രന്ഥത്തിൽ അടങ്ങിയിരിക്കുന്നത്. അക്കാലത്തെ സാഹിത്യ ചിന്തകൾ, പ്രസാധന ശൈലി, നാണയ വ്യവസ്ഥ, അച്ചടി സംസ്കാരം എന്നിവ വ്യക്തമാക്കുന്ന ഈ കൃതി പഴയകാല തിരുവിതാംകൂറിൻ്റെ സാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്ന വിലപ്പെട്ടൊരു ചരിത്രരേഖ കൂടിയാണ്.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

1930 – ൽ പ്രസിദ്ധീകരിച്ച, കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാൻ പരിഭാഷ തയ്യാറാക്കിയായ ശ്രീരാമാശ്വമേധം കിളിപ്പാട്ട് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സംസ്കൃതത്തിലെ  പത്മപുരാണത്തിലെ പാതാളഖണ്ഡത്തെ അടിസ്ഥാനമാക്കി കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാൻ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ കൃതിയാണ് ശ്രീരാമാശ്വമേധം കിളിപ്പാട്ട്. ശ്രീരാമൻ നടത്തുന്ന അശ്വമേധയാഗത്തിൻ്റെ പശ്ചാത്തലത്തിൽ, യാഗാശ്വത്തെ ലവനും കുശനും തടഞ്ഞുവെക്കുന്നതും തുടർന്നുണ്ടാകുന്ന യുദ്ധവും, സീതാദേവിയുമായുള്ള പുനഃസമാഗമവും ഉൾപ്പെടുന്ന രാമായണ കഥയാണ് ഈ പുസ്തകത്തിൽ പ്രധാനമായും പ്രമേയമാക്കിയിരിക്കുന്നത്. മൂലകൃതിയായ പത്മപുരാണം രചിച്ചത് വ്യാസമഹർഷി ആണെന്ന് കരുതപ്പെടുന്നു. സംസ്കൃത പദങ്ങളുടെ വലിയ സ്വാധീനം കാവ്യത്തിലുടനീളം കാണാം. ക്ലാസിക്കൽ സാഹിത്യ പ്രേമികൾക്കും ഭാഷാ ഗവേഷകർക്കും രാമായണ കഥാഭാഗങ്ങളെ ആഴത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്ന കൃതിയാണിത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.