Cover of ശ്രീ ചൈത്രബുദ്ധൻ അഥവാ ആത്മീയചക്രവർത്തി - വി.വി. വേലുക്കുട്ടി അരയൻ

ശ്രീ ചൈത്രബുദ്ധൻ അഥവാ ആത്മീയചക്രവർത്തി - വി.വി. വേലുക്കുട്ടി അരയൻ

Sree Chaitra Buddha or The Spiritual Emperor - V. V. Velukutty Arayan

Year
1940
Pages
96
Language
Malayalam
Views
44
Downloads
1

About this document

നൂറ്റാണ്ടുകളായി ഭാരതീയ സമൂഹത്തിൽ വേരൂന്നിക്കിടന്ന അയിത്തമെന്ന അനാചാരത്തെയും, അതിനെതിരെ ശ്രീബുദ്ധൻ മുതൽ ഗാന്ധിജി വരെയുള്ള മഹാത്മാക്കൾ നടത്തിയ പോരാട്ടങ്ങളെയും ആസ്പദമാക്കി വി.വി. വേലുക്കുട്ടി അരയൻ രചിച്ച ദീർഘകാവ്യമാണിത്. ക്ഷേത്രപ്രവേശന വിളംബരത്തിലൂടെ അധഃകൃത വിഭാഗങ്ങൾക്ക് ആരാധനാസ്വാതന്ത്ര്യവും ആത്മാഭിമാനവും നൽകി സനാതനധർമ്മത്തെ പുനരുദ്ധരിച്ച ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവിൻ്റെ ധീരമായ ഭരണപരിഷ്കാരത്തെ ഇതിൽ വാഴ്ത്തുന്നു. മൂന്ന് സർഗ്ഗങ്ങളിലായി രചിക്കപ്പെട്ടിട്ടുള്ള ഈ വിശിഷ്ട കൃതി, സാമൂഹിക സമത്വത്തിൻ്റെയും രാജഭക്തിയുടെയും മനോഹരമായ ആവിഷ്കാരമാണ്.

Release notes

1940 – ൽ പ്രസിദ്ധീകരിച്ച, വി.വി. വേലുക്കുട്ടി അരയൻ രചിച്ച  ശ്രീ ചൈത്രബുദ്ധൻ അഥവാ ആത്മീയചക്രവർത്തി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കൊല്ലം ജില്ലയിലെ ആലപ്പാട്ട് ജനിച്ച പ്രശസ്ത കവിയും സാമൂഹിക പരിഷ്കർത്താവും പത്രപ്രവർത്തകനുമായിരുന്നു വി. വി. വേലുക്കുട്ടി അരയൻ. അധഃകൃത വിഭാഗങ്ങളുടെ ഉന്നമനത്തിനായി 'സമസ്ത കേരളീയ അരയ മഹാജനയോഗം' സ്ഥാപിച്ച അദ്ദേഹം, 'അരയൻ' മാസികയിലൂടെ സാമൂഹിക അനാചാരങ്ങൾക്കെതിരെ പോരാടി. 'ശ്രീ ചൈത്രബുദ്ധൻ' ഉൾപ്പെടെയുള്ള അദ്ദേഹത്തിൻ്റെ രചനകൾ സാമൂഹിക നവോത്ഥാനത്തിനും സമത്വത്തിനും വേണ്ടിയുള്ള ആഹ്വാനങ്ങളായിരുന്നു.

ഭാരതത്തിൽ നിലനിന്നിരുന്ന അയിത്തത്തിനും അസമത്വത്തിനുമെതിരെ ശ്രീബുദ്ധൻ, മഹാവീരൻ, അശോകൻ, ദയാനന്ദ സരസ്വതി, വിവേകാനന്ദൻ, ഗാന്ധിജി തുടങ്ങിയ മഹാത്മാക്കളിലൂടെയും വിവിധ മതങ്ങളിലൂടെയും ഉയർന്നുവന്ന നവോത്ഥാന മുന്നേറ്റങ്ങളുടെ ചരിത്രപശ്ചാത്തലത്തിലാണ് ഈ കൃതി ആരംഭിക്കുന്നത്. തുടർന്ന്, ദുരിതപൂർണ്ണമായ ഈ ജാതിവ്യവസ്ഥ അവസാനിപ്പിക്കാൻ തിരുവിതാംകൂറിൽ അവതരിച്ച ദിവ്യപുരുഷനായി ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവിനെ കവി വർണ്ണിക്കുന്നു. സനാതനധർമ്മ സംരക്ഷണത്തിനും സാമൂഹിക സമത്വത്തിനുമായി 'ക്ഷേത്രപ്രവേശ കമ്മിറ്റി' രൂപീകരിക്കുകയും, കൊല്ലവർഷം 1112-ൽ (1936) ചരിത്രപ്രസിദ്ധമായ 'ക്ഷേത്രപ്രവേശനവിളംബരം' പുറപ്പെടുവിക്കുകയും ചെയ്ത മഹാരാജാവിൻ്റെ വിപ്ലവകരമായ തീരുമാനത്തെ ഈ കൃതിയിൽ പ്രകീർത്തിക്കുന്നു. നമ്പൂതിരി മുതൽ പുലയൻ വരെയുള്ള സകല ഹൈന്ദവർക്കും ക്ഷേത്രാരാധനാ സ്വാതന്ത്ര്യം നൽകി ജാതിരാക്ഷസനെ നിഗ്രഹിച്ച തിരുവിതാംകൂർ മഹാരാജാവിനെ 'ശ്രീ ചൈത്രബുദ്ധൻ' എന്ന് വാഴ്ത്തിക്കൊണ്ടാണ് ഈ കാവ്യം പൂർത്തിയാകുന്നത്.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

Permalink

People

Subjects


Cite this document

വി.വി. വേലുക്കുട്ടി അരയൻ. ശ്രീ ചൈത്രബുദ്ധൻ അഥവാ ആത്മീയചക്രവർത്തി - വി.വി. വേലുക്കുട്ടി അരയൻ. 1940. Granthappura. Accessed November 22, 2026. https://gpura.org/items/1940-sree-chaithrabudhan/.

വി.വി. വേലുക്കുട്ടി അരയൻ. ശ്രീ ചൈത്രബുദ്ധൻ അഥവാ ആത്മീയചക്രവർത്തി - വി.വി. വേലുക്കുട്ടി അരയൻ. 1940, Granthappura, gpura.org/items/1940-sree-chaithrabudhan/. Accessed 22 Nov. 2026.

വി.വി. വേലുക്കുട്ടി അരയൻ. (1940). ശ്രീ ചൈത്രബുദ്ധൻ അഥവാ ആത്മീയചക്രവർത്തി - വി.വി. വേലുക്കുട്ടി അരയൻ. Granthappura. https://gpura.org/items/1940-sree-chaithrabudhan/

വി.വി. വേലുക്കുട്ടി അരയൻ (1940) ശ്രീ ചൈത്രബുദ്ധൻ അഥവാ ആത്മീയചക്രവർത്തി - വി.വി. വേലുക്കുട്ടി അരയൻ. Granthappura. Available at: https://gpura.org/items/1940-sree-chaithrabudhan/ (Accessed: 22 November 2026).

BibTeX

@misc{gpura20146,
  author = {{വി.വി. വേലുക്കുട്ടി അരയൻ}},
  title = {{ശ്രീ ചൈത്രബുദ്ധൻ അഥവാ ആത്മീയചക്രവർത്തി - വി.വി. വേലുക്കുട്ടി അരയൻ}},
  year = {1940},
  howpublished = {Granthappura},
  url = {https://gpura.org/items/1940-sree-chaithrabudhan/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.