Release notes

2,924 release notes

2010-ൽ പ്രസിദ്ധീകരിച്ച പി. ഗോവിന്ദപ്പിള്ളയുടെ വൈജ്ഞാനിക വിപ്ലവം ഒരു സാംസ്‌കാരിക ചരിത്രം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

2010- വൈജ്ഞാനിക വിപ്ലവം ഒരു സാംസ്‌കാരിക ചരിത്രം

ലോകചരിത്രത്തെയാകെ മാറ്റിമറിച്ച വൈജ്ഞാനിക വിപ്ലവത്തിൻ്റെയും ശാസ്ത്രസാങ്കേതികവിദ്യാ മുന്നേറ്റത്തിൻ്റെയും സമഗ്രവും വ്യത്യസ്‌തവുമായ ചരിത്രം ആദ്യമായി മലയാളഭാഷയിൽ എഴുതപ്പെട്ടു. നാഗരികതയും സംസ്‌കാരവും തമ്മിലുള്ള ബന്ധത്തെയും വൈപരീത്യത്തെയും കുറിച്ചും ചർച്ച ചെയ്യുന്ന പുസ്‌തകം,മനുഷ്യപുരോഗതിയുടെ ചരിത്രത്തിലെ വഴിത്തിരിവുകളും നാഴികക്കല്ലുകളും, വ്യക്തിപ്രഭാവങ്ങളും സാംസ്‌കാരികവികാസങ്ങളും മനസ്സിലാക്കുവാൻ ഉപകരിക്കുന്നു .

മനുഷ്യജീവിതത്തിൻ്റെ ഗുണപരമായ വളർച്ചയ്ക്കും സമൂഹത്തിൻ്റെ സർവതോൻമുഖമായ വികസനത്തിനും ശാസ്ത്രവും സാങ്കേതിക വിദ്യകളും ചേർന്ന് ഗണ്യമായ സംഭാവനയാണ്  നൽകിക്കൊണ്ടിരിക്കുന്നത്, എന്നാൽ ശാസ്ത്ര സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ആധിപത്യം ഉറപ്പിക്കുവാനും ചൂഷണത്തിൻ്റെ പുതിയ വിദ്യകൾ വികസിപ്പിക്കുവാനും ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇതൊക്കെ ചൂണ്ടിക്കാട്ടി ശാസ്ത്രീയ യുക്തി കൈയൊഴിയണം എന്നു വാദിക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ ശാസ്ത്രത്തിൻ്റെ നിഷേധാത്മക വശങ്ങളോട് കണ്ണടയ്ക്കാതെ തന്നെ അതിൻ്റെ ഗുണപരമായ വശങ്ങൾ ചൂണ്ടിക്കാട്ടി മനുഷ്യപുരോഗതിക്ക് ശാസ്ത്രം നൽകിയ സംഭാവനകൾ വിശദീകരിക്കുന്ന മഹത്തായ ഒരു കൃതിയാണ് ശ്രീ. പി. ഗോവിന്ദപ്പിള്ള എഴുതിയ “വൈജ്ഞാനിക വിപ്ലവം ഒരു സാംസ്‌കാരിക ചരിത്രം" എന്ന ഈ പുസ്തകം.

ഇതിൻ്റെ ആദ്യഭാഗങ്ങളിൽ നാഗരികതയും സംസ്‌കാരവും തമ്മിലുള്ള ബന്ധത്തെയും വൈപരീത്യത്തെയും കുറിച്ച് വിശദീകരിച്ചുകൊണ്ട് ശാസ്ത്രവും സംസ്കാരവും തമ്മിലുള്ള ബന്ധം വിശദമാക്കുന്നു . പതിനാറും പതിനേഴും നൂറ്റാണ്ടുകളിൽ സംഭവിച്ച വൈജ്ഞാനിക വിപ്ലവം യൂറോപ്പിന് മേൽക്കോയ്മ നേടിക്കൊടുക്കുകയും, ലോക ചരിത്രത്തെയാകെ മാറ്റി മറിക്കുകയും ചെയ്തു. ഈ സയൻ്റിഫിക് റവല്യൂഷൻ്റെ വിവിധ വശങ്ങൾ വെളുപ്പെടുത്തികൊണ്ട് കലയും സാഹിത്യദർശനങ്ങളും മതവും രാഷ്ട്രീയവും എങ്ങനെ ശാസ്ത്ര സംരംഭങ്ങളുമായി കെട്ടുപിണഞ്ഞുകിടക്കുന്നുവെന്നും, വൈജ്ഞാനിക വിപ്ലവത്തിൻ്റെ ചരിത്രം എന്നതിനപ്പുറം  സാംസ്‌കാരിക ചരിത്രത്തിന്റെ ഭാഗമായി തൻ്റെ കൃതി മാറുന്നതെങ്ങനെയെന്നും പി.ജി. വ്യക്തമാക്കുന്നു.കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം ആണ് ഈ പുസ്തകത്തിൻ്റെ പ്രസാധകർ.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

1982-ൽ പ്രസിദ്ധീകരിച്ച, മഹാകവി കെ വി സൈമൺ എഴുതിയ ക്രിസ്തീയ സംഗീത രത്നാവലി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

സ്തോത്ര ഗീതങ്ങൾ, ഉപദേശ ഗീതങ്ങൾ, പ്രത്യാശാ ഗീതങ്ങൾ, സുവിശേഷ ഗീതങ്ങൾ, പ്രഭാത കീർത്തനങ്ങൾ, വിവാഹഗീതങ്ങൾ, സങ്കീർത്തനങ്ങൾ ഇങ്ങന വിവിധ വിഭാഗത്തിലുള്ള ക്രിസ്തീയ ഗാനങ്ങളുടെ സമാഹാരമാണ് ഇത്

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

1956-ൽ Longmans, Green & Co. പ്രസിദ്ധീകരിച്ച  MAT AND ASIAH  എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്. Little Readers For Beginners എന്ന സീരീസിലുള്ള ഒരു പുസ്തകം ആണ് ഇത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ

1963 -ൽ Longmans, Green & Co. പ്രസിദ്ധീകരിച്ച്, Michel West രചിച്ച The Golden Earth എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്. 

നമ്മുടെ  പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ

1977 - ൽ പ്രസിദ്ധീകരിച്ച, കരിപ്പാപ്പറമ്പിൽ കുടുംബചരിത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1975 ഫെബ്രുവരിയിൽ കരിപ്പാപ്പറമ്പിൽ കുടുംബാംഗങ്ങൾ ആദ്യമായി ഒരു കുടുംബയോഗം കൂടിയപ്പോൾ ഒരു കുടുംബചരിത്രം എഴുതി പ്രസിദ്ധീകരിക്കാൻ തീരുമാനിക്കുകയുണ്ടായി. കാഞ്ഞിരപ്പള്ളിയുടെ വളർച്ചയിലും പുരോഗതിയിലും നിർണായക പങ്കു വഹിച്ച കുടുംബമാണ് കരിപ്പാപ്പറമ്പിൽ. രാഷ്ട്രീയ-സാമൂഹിക പ്രവർത്തന രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച അക്കാമ്മ ചെറിയാൻ, കെ ജെ തോമസ്, റോസമ്മ പുന്നൂസ്, കെ ടി തോമസ് തുടങ്ങി ധാരാളം പേർ ഈ കുടുംബത്തിൽ നിന്നുള്ളവരാണ്. കാഞ്ഞിരപ്പള്ളിയുടെ ചരിത്ര പശ്ചാത്തലം, കരിപ്പാപ്പറമ്പിൽ കുടുംബ വംശാവലി, കുടുംബത്തിൽ നിന്നുള്ള വൈദികരും കന്യാസ്ത്രീകളും, ഇങ്ങനെ കുടുംബത്തിൻ്റെ വളരെ വിശദമായ ചരിത്രമാണ് ഈ പുസ്തകത്തിലുള്ളത്. ചില പത്രവാർത്തകൾ, അനുസ്മരണങ്ങൾ, നൂറിൽ പരം കുടുംബ ഫോട്ടോകൾ എന്നിവയും അനുബന്ധമായി കൊടുത്തിട്ടൂണ്ട്

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

1940 ൽ പ്രസിദ്ധീകരിച്ച ടി.വി. നാരായണൻ നായർ രചിച്ച ഗണിത സഹായി എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ

2015 -ൽ സി .എച്ച്‌.മുഹമ്മദ്കോയ മെമ്മോറിയൽ സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെൻറലി ചലഞ്ച്ഡ് പ്രസിദ്ധീകരിച്ച എം .കെ ജയരാജ് കമ്മീഷൻ റിപ്പോർട്ടിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

2015 - എം .കെ ജയരാജ് കമ്മീഷൻ റിപ്പോർട്ട്

ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രൽ പാൾസി, ബഹുവൈകല്യം, ശൈശവ മനോരോഗം,പഠനവൈകല്യം എന്നീ മസ്‌തിഷ്‌ക്ക പരിമിതികൾ നേരിടുന്ന വ്യക്തികൾ സമൂഹത്തിൽ അഭിമുഖീകരിക്കുന്ന പ്രയാസങ്ങൾ കണ്ടെത്തി ആവശ്യമായ വിദ്യാഭ്യാസ- പുനരധിവാസ സംവിധാനങ്ങൾ ഫലപ്രദമായി ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിനുള്ള ശുപാർശകൾ സമർപ്പിക്കുന്നതിനായി സർക്കാർ ഏകാംഗ കമ്മീഷനായി ഡോ.എം.കെ.ജയരാജിനെ 2012-ൽ നിയോഗിച്ചു. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവരുടെ പ്രശ്‌നങ്ങൾ ഏതാണ്ട് സമഗ്രമായിത്തന്നെ ഈ പഠനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. സിറ്റിങ്ങുകളിൽ മുപ്പതിനായിരത്തോളം വ്യക്തികളെ നേരിൽ കാണുകയും അവർ സമർപ്പിച്ച ഏഴായിരത്തിലധികം രേഖകൾ പരിശോധിക്കുകയും ചെയ്‌തു. സർക്കാർ ഈ കമ്മീഷൻ റിപ്പോർട്ട് വളരെ ഗൗരവപൂർവ്വമായി പരിഗണിക്കുകയും അതിൻ്റെ ഭാഗമായി മുഖ്യമന്ത്രി ബന്ധപ്പെട്ട വകുപ്പുമന്ത്രിമാർ, ഉദ്യോഗസ്ഥർ, ഈ മേഖലയിലെ പൊതുപ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി മൂന്ന് ഉന്നതതല യോഗങ്ങൾ വിളിച്ചു ചേർക്കുകയും റിപ്പോർട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് വിലയിരുത്തൽ നടത്തുകയും ചെയ്തു. കേരള പൊതു സമൂഹത്തിൽ ബുദ്ധിപരമായി വെല്ലുവിളികൾ നേരിടുന്നവരുടെ സവിശേഷ വിദ്യാഭ്യാസം, പുനരധിവാസ വിഷയങ്ങൾ സജീവ ചർച്ചയാകുന്നതിനും വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ ഇവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ആത്മാർത്ഥമായ ശ്രമങ്ങളും സർക്കാർ നിയോഗിച്ച ഈ കമ്മീഷൻ വഴി പ്രാബല്യത്തിൽ വരുത്തുകയുണ്ടായി. പതിമൂന്നോളം അദ്ധ്യായങ്ങളിലായി   എം.കെ.ജയരാജ് ഏകാംഗകമ്മീഷൻ ശുപാർശകൾ  വിവിധ വിഷയങ്ങളിലുള്ള ലേഖനങ്ങൾ,വിവിധ ജില്ലകളിലെ സിറ്റിങ്ങുകളുടെ ചിത്രങ്ങൾ എന്നിവ ഈറിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

1959 ൽ പ്രസിദ്ധീകരിച്ച P.G. Vasudeve രചിച്ച Adarsh Purush - Part I എന്ന ഹിന്ദി പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

2019 - ൽ പ്രസിദ്ധീകരിച്ച, എ ആനന്ദവല്ലി എഴുതിയ കരുവാ കൃഷ്ണനാശാൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ശ്രീനാരായണഗുരുവിൻ്റെ ശിഷ്യപ്രമുഖരിൽ ഒരാളായിരുന്നു ഏറത്തു കൃഷ്ണനാശാൻ എന്ന കരുവാ കൃഷ്ണനാശാൻ. മികച്ച പണ്ഡിതനും ചികിത്സകനും പത്രാധിപരും വാഗ്മിയും ശ്രീമൂലം പ്രജാസഭാ അംഗവുമായിരുന്ന ആശാനെക്കുറിച്ച് ചെറുമകൾ എഴുതിയ ലഘു ജീവചരിത്രമാണ് ഈ പുസ്തകം. പ്രജാസഭയിൽ കരുവാ കൃഷ്ണനാശാൻ നടത്തിയ പ്രസംഗങ്ങളും പുസ്തകത്തിലുണ്ട്

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

1939 ൽ പ്രസിദ്ധീകരിച്ച Lessons in Modern English - Book 2 എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1962-ൽ പ്രസിദ്ധീകരിച്ച, Abdulla EL Tayib & Michael west എന്നിവർ രചിച്ച Stories From The Sands Of Africa എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

This book is written the 450-word vocabulary of new method reader 1, Alternative edition. All extra words are explained either in a footnote or in a picture where they first appear.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ

1968 ൽ പ്രസിദ്ധീകരിച്ച നാഗവള്ളിൽ മജുകുമാർ രചിച്ച തുമ്പി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കുട്ടികൾക്കായി എഴുതിയിട്ടുള്ള 22 കവിതകളുടെ സമാഹാരമാണ് ഈ പുസ്തകം.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.