എം .കെ ജയരാജ് കമ്മീഷൻ റിപ്പോർട്ട്
M K Jayaraj Commission Report
- Year
- 2015
- Pages
- 268
- Language
- Malayalam
- Views
- 49
- Downloads
- 2
The reader could not be loaded. Please use the download links above.
Release notes
2015 -ൽ സി .എച്ച്.മുഹമ്മദ്കോയ മെമ്മോറിയൽ സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെൻറലി ചലഞ്ച്ഡ് പ്രസിദ്ധീകരിച്ച എം .കെ ജയരാജ് കമ്മീഷൻ റിപ്പോർട്ടിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
2015 - എം .കെ ജയരാജ് കമ്മീഷൻ റിപ്പോർട്ട്
ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രൽ പാൾസി, ബഹുവൈകല്യം, ശൈശവ മനോരോഗം,പഠനവൈകല്യം എന്നീ മസ്‌തിഷ്‌ക്ക പരിമിതികൾ നേരിടുന്ന വ്യക്തികൾ സമൂഹത്തിൽ അഭിമുഖീകരിക്കുന്ന പ്രയാസങ്ങൾ കണ്ടെത്തി ആവശ്യമായ വിദ്യാഭ്യാസ- പുനരധിവാസ സംവിധാനങ്ങൾ ഫലപ്രദമായി ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിനുള്ള ശുപാർശകൾ സമർപ്പിക്കുന്നതിനായി സർക്കാർ ഏകാംഗ കമ്മീഷനായി ഡോ.എം.കെ.ജയരാജിനെ 2012-ൽ നിയോഗിച്ചു. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവരുടെ പ്രശ്‌നങ്ങൾ ഏതാണ്ട് സമഗ്രമായിത്തന്നെ ഈ പഠനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. സിറ്റിങ്ങുകളിൽ മുപ്പതിനായിരത്തോളം വ്യക്തികളെ നേരിൽ കാണുകയും അവർ സമർപ്പിച്ച ഏഴായിരത്തിലധികം രേഖകൾ പരിശോധിക്കുകയും ചെയ്‌തു. സർക്കാർ ഈ കമ്മീഷൻ റിപ്പോർട്ട് വളരെ ഗൗരവപൂർവ്വമായി പരിഗണിക്കുകയും അതിൻ്റെ ഭാഗമായി മുഖ്യമന്ത്രി ബന്ധപ്പെട്ട വകുപ്പുമന്ത്രിമാർ, ഉദ്യോഗസ്ഥർ, ഈ മേഖലയിലെ പൊതുപ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി മൂന്ന് ഉന്നതതല യോഗങ്ങൾ വിളിച്ചു ചേർക്കുകയും റിപ്പോർട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് വിലയിരുത്തൽ നടത്തുകയും ചെയ്തു. കേരള പൊതു സമൂഹത്തിൽ ബുദ്ധിപരമായി വെല്ലുവിളികൾ നേരിടുന്നവരുടെ സവിശേഷ വിദ്യാഭ്യാസം, പുനരധിവാസ വിഷയങ്ങൾ സജീവ ചർച്ചയാകുന്നതിനും വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ ഇവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ആത്മാർത്ഥമായ ശ്രമങ്ങളും സർക്കാർ നിയോഗിച്ച ഈ കമ്മീഷൻ വഴി പ്രാബല്യത്തിൽ വരുത്തുകയുണ്ടായി. പതിമൂന്നോളം അദ്ധ്യായങ്ങളിലായി എം.കെ.ജയരാജ് ഏകാംഗകമ്മീഷൻ ശുപാർശകൾ വിവിധ വിഷയങ്ങളിലുള്ള ലേഖനങ്ങൾ,വിവിധ ജില്ലകളിലെ സിറ്റിങ്ങുകളുടെ ചിത്രങ്ങൾ എന്നിവ ഈറിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.
Cite this document
എം .കെ ജയരാജ് കമ്മീഷൻ റിപ്പോർട്ട്. 2015. Granthappura. Accessed November 22, 2026. https://gpura.org/items/2015-m-k-jayaraj-commission-report/.
എം .കെ ജയരാജ് കമ്മീഷൻ റിപ്പോർട്ട്. 2015, Granthappura, gpura.org/items/2015-m-k-jayaraj-commission-report/. Accessed 22 Nov. 2026.
എം .കെ ജയരാജ് കമ്മീഷൻ റിപ്പോർട്ട്. (2015). Granthappura. https://gpura.org/items/2015-m-k-jayaraj-commission-report/
എം .കെ ജയരാജ് കമ്മീഷൻ റിപ്പോർട്ട് (2015). Granthappura. Available at: https://gpura.org/items/2015-m-k-jayaraj-commission-report/ (Accessed: 22 November 2026).
BibTeX
@misc{gpura15636,
title = {{എം .കെ ജയരാജ് കമ്മീഷൻ റിപ്പോർട്ട്}},
year = {2015},
howpublished = {Granthappura},
url = {https://gpura.org/items/2015-m-k-jayaraj-commission-report/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)