Release notes

2,924 release notes

1927-ൽ പ്രസിദ്ധീകരിച്ച, ഭീഷ്മോപദേശം (കർമ്മ വിപാകം) എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1927 -ൽ കൊളത്തേരി ശങ്കരമേനോൻ എഡിറ്റ് ചെയ്ത് പ്രസിദ്ദീകരിച്ച ശ്രീ മൂലം മലയാളം സീരീസിലെ ഒരു പ്രധാന ഗ്രന്ഥമാണ് 'ഭീഷ്മോപദേശം ഹംസപ്പാട്ട്'. 'കർമ്മ വിപാക'മെന്നുകൂടി പേരുള്ള ഭീഷ്മോപദേശം ഹംസപ്പാട്ടിൻ്റെ താളിയോലയിൽ എഴുതിയ രണ്ട് ആദർശഗ്രന്ഥങ്ങൾ കൊല്ലം പരവൂർ എടത്തറയ്ക്കൽ ശ്രീമാൻ രാമനാശാൻ ഗ്രന്ഥപുരയിൽ നിന്ന് അപ്പൂർണ്ണ നിലയിലാണ് അദ്ദേഹത്തിനു ലഭിക്കുന്നത്. അനവധി പരിശ്രമത്തിനൊടുവിലാണ് ഈ പുസ്തകം സമ്പൂർണ്ണ നിലയിൽ ചിട്ടപ്പെടുത്തിയതെന്ന് കൊളത്തേരി ശങ്കരമേനോൻ ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നു. ഇവിടെ കർമ്മ വിപാകം എന്നത് മുൻ ജന്മങ്ങളിലോ ഈ ജന്മത്തിലോ ചെയ്ത കർമ്മങ്ങളുടെ ഫലം അനുഭവിക്കുന്നതിനെ സൂചിപ്പിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1925-ൽ പ്രസിദ്ധീകരിച്ച, ഇന്ത്യയിലെ മഹതികൾ - ഒന്നാം ഭാഗം  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഭാരതീയ ചരിത്രത്തിലും പുരാണങ്ങളിലും സാഹിത്യത്തിലും വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീരത്നങ്ങളെ പരിചയപ്പെടുത്തുന്ന ഒരു പ്രധാനകൃതിയാണ് 'ഇന്ത്യയിലെ മഹതികൾ'. വിവിധ കാലഘട്ടങ്ങളിൽ ജീവിച്ചിരുന്ന സ്ത്രീകളുടെ ജീവിതകഥകളാണ് പ്രതിപാദ്യവിഷയം. ഭാരതീയ സംസ്ക്കാരത്തിൽ സ്ത്രീകൾക്ക് ഉണ്ടായിരുന്ന സ്ഥാനത്തെയും അവരുടെ ധീരതയെയും കുറിച്ച് ഈ പുസ്തകം വ്യക്തമാക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1924-ൽ പ്രസിദ്ധീകരിച്ച, ഇ.വി രാമൻ നമ്പൂതിരി രചിച്ച 'വൈരാഗ്യവൈദ്യുതി' എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1897-1957 കാലഘട്ടത്തിൽ ജീവിച്ചിരുന്ന പ്രമുഖ കവി, നിരൂപകൻ, പരിഭാഷകൻ, ബഹുഭാഷാ പണ്ഡിതൻ എന്നീ നിലകളിൽ പ്രസിദ്ധനായിരുന്ന വ്യക്തിയാണ് ഇ.വി. രാമൻ നമ്പൂതിരി. ഹൈന്ദവ ദർശനങ്ങളിലും സംസ്കൃത സാഹിത്യത്തിലുമുള്ള തൻ്റെ അഗാധമായ പാണ്ഡിത്യം ഈ പുസ്തകത്തിൽ അദ്ദേഹം പ്രകടമാക്കുന്നു. വിരക്തിയുടെ പ്രാധാന്യത്തെയും അത് ആത്മീയ ഉന്നതിക്ക് എങ്ങനെ സഹായിക്കുന്നു എന്നതിനെയും കുറിച്ച് ഇതിൽ പ്രതിപാദിക്കുന്നു.

ഇ.വി. രാമൻ നമ്പൂതിരിയുടെ 'ശിവോൽക്കർഷമഞ്ജരി' എന്ന കൃതിക്കൊപ്പം തന്നെ പരാമർശിക്കപ്പെടുന്ന ഒന്നാണ് 'വൈരാഗ്യവൈദ്യുതി'.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1955 – ൽ പ്രസിദ്ധീകരിച്ച, വള്ളത്തോൾ നാരായണമേനോൻ വിവർത്തനം തയ്യാറാക്കിയ ഋഗ്വേദസംഹിത - വാള്യം 1 എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മതപരമായും സംസ്കാരപരമായും സാഹിത്യപരമായും ഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥമാണ് ഋഗ്വേദം. വളർന്നുവരുന്ന ഒരു സമുദായത്തിൻ്റെ ജീവിതം ഇതിൽ പ്രതിഫലിച്ചു കാണാം. ആദ്ധ്യാത്മിക ജ്ഞാനത്തിൻ്റെ നിധിയായും ഋഗ്വേദത്തെ പരിഗണിക്കുന്നു. നാലു വേദങ്ങളിൽ ഏറ്റവും പ്രധാനം എന്ന് കരുതപ്പെടുന്നതും ഋഗ്വേദം തന്നെയാണ്. ഋഗ്വേദ സൂക്തങ്ങൾ ഭൂരിഭാഗവും സ്തുതികളാണ്. ദേവന്മാരെ സ്തുതിച്ച് പ്രീതിപ്പെടുത്തി അവരോട് ചെയ്യുന്ന പ്രാർത്ഥനകളാണ്. അങ്ങനെയല്ലാത്ത ചില സൂക്തങ്ങളും ഈ കൃതിയിൽ ഉൾപ്പെടുന്നു. രചിക്കപ്പെട്ട കാലം ഏതെന്ന് ഇപ്പോഴും വ്യക്തമല്ലാത്ത ഈ കൃതിയുടെ സാരാംശം പുതിയ തലമുറയ്ക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയിലുള്ള വിവർത്തനമാണ് വള്ളത്തോൾ നാരായണമേനോൻ നടത്തിയിട്ടുള്ളത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1957 – ൽ പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ച, ഒരു ഫാക്ടറിയിലെ ട്രേഡ് യൂണിയൻ സംഘടന എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ട്രേഡ് യൂണിയൻ സംഘടനകളുടെ പ്രവർത്തനങ്ങൾ വിശദമാക്കുന്ന പുസ്തകമാണ് ഇത്. തൊഴിലാളികളുടെ ആവശ്യങ്ങൾ മനസ്സിലാക്കി അവർക്കുവേണ്ടി ശബ്ദമുയർത്തുന്ന ട്രേഡ് യൂണിയൻ സംഘടനകളുടെ ഉത്ഭവചരിത്രം ഇതിൽ വിവരിക്കുന്നു. ട്രേഡ് യൂണിയൻ സംഘടനകളുടെ പരമാധികാരവും കടമകളും ഈ ഗ്രന്ഥത്തിൽ പരാമർശിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1928-ൽ പ്രസിദ്ധീകരിച്ച, ഭാഷാ രാമായണ ചമ്പു എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഗദ്യവും പദ്യവും ഇടകലർന്ന ചമ്പൂ എന്ന കാവ്യവിഭാഗത്തിന് പഴയകാലത്ത് വളരെ പ്രചാരമുണ്ടായിരുന്നു. മധ്യകാല ചമ്പുക്കളുടെ കൂട്ടത്തിൽ പ്രധാനപ്പെട്ട സ്ഥാനമാണ് പുനം നമ്പൂതിരിയുടെ രാമായണം ചമ്പുവിനുള്ളത്. കോഴിക്കോട് മാനവിക്രമരാജാവിൻ്റെ സദസ്സിലെ അംഗമായിരുന്നു ഭാഷാകവിയായ പുനം നമ്പൂതിരി എന്നാണ് വിശ്വാസം.

പുനം നമ്പൂതിരിയുടെ വളരെ പ്രസിദ്ധമായ ഭാഷാ രാമായണം ചമ്പു രണ്ടാം ഭാഗത്തിലെ നാലു കഥകളുള്ള ഭാഗമാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിച്ഛിന്നാഭിഷേകം, ഖരവധം, സുഗ്രീവസഖ്യം, ബാലിവധം എന്നിവയാണ് ആ പ്രമേയങ്ങൾ. ഇവ രാമായണത്തിൽ അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം എന്നീ മൂന്നധ്യായങ്ങളിലായി വിശദീകരിച്ചിട്ടുള്ളവയാണ്. തിരുവിതാംകൂറിലെ ആയുർവേദ ഡയറക്ടറും മലയാളം കൈയെഴുത്തുപ്രതികളുടെ പ്രസിദ്ധീകരണ വിഭാഗത്തിൻ്റെ ക്യൂറേറ്ററുമായ കൊളത്തേരി ശങ്കരമേനോൻ ആണ് ഈ പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്. അദ്ദേഹം തന്നെ എഴുതിയ 170 പേജ് വരുന്ന വിശദമായ ആമുഖപഠനവും വ്യാഖ്യാനവും കുറിപ്പുകളും ഈ പ്രാചീന കൃതിയുടെ വായനക്ക് ഏറെ സഹായകരമാവുന്നു

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1928-ൽ പ്രസിദ്ധീകരിച്ച, രാമവർമ്മ അപ്പൻതമ്പുരാൻ എഴുതിയ പ്രസ്ഥാനപഞ്ചകം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ അഞ്ചു പ്രസ്ഥാനങ്ങളിൽ നിന്നുള്ള കൃതികളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രഹസനപ്രമേയം (Problem play), പ്രകടപ്രസംഗം, (Elocution), ആദ്ധ്യാനകം, (Meditative), ഭക്തിഭാവനം(Devotional), കഥനാത്മകം(Narrative) എന്നിങ്ങനെ അഞ്ചു രീതിയിലുള്ള ഗദ്യപദ്യപ്രബന്ധങ്ങൾ ഇതിലുണ്ടു്. രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളെ ഹാസ്യരസപ്രധാനമായി അവതരിപ്പിക്കുന്ന നാട്യപ്രബന്ധങ്ങളെയാണ് പ്രഹസനപ്രമേയം എന്ന് പറയുന്നത്. സ്വന്തം വാചാടോപം കൊണ്ട് എതിർപക്ഷത്തെ ശക്തമായും ആവേശത്തോടെയും ഖണ്ഡിച്ചുകൊണ്ട് വാദപ്രതിവാദം നടത്തുന്നതിനെയാണ് പ്രകടപ്രസംഗം എന്ന് പറയുന്നത്. പാർലമെൻ്റ് മെംബർമാർ, മതപ്രചാരവേല ചെയ്യുന്നവർ ചെയ്യുന്ന പ്രസംഗങ്ങൾ ഒക്കെയും ഈ വിഭാഗത്തിൽ പെടുന്നു. ആദ്ധ്യാനകം എന്നത്, ഈശ്വരധ്യാനത്തിലുള്ള ഒരാൾ ലോകതത്വങ്ങളെയും ആധ്യാത്മികവിഷയങ്ങളെയും കുറിച്ച് എഴുതുന്ന സാഹിത്യമാണ്. ഇത്തരത്തിലുള്ള കവിതകളെ ആധ്യാനകപദ്യങ്ങൾ (Meditative Poems) എന്ന് പറയുന്നു. കരുണയും ഭക്തിയും ഇഴചേർന്നു രചിക്കപ്പെടുന്ന സാഹിത്യവിഭാഗങ്ങളെയാണ് ഭക്തിഭാവനം എന്ന പ്രസ്ഥാനത്തിൽ പെടുത്തുന്നത്. ഇതിൻ്റെ സംസ്കരിച്ച രൂപമാണ് ഇംഗ്ലീഷ് സാഹിത്യത്തിലെ മിസ്റ്റിക് പോയട്രി. ഒരു പ്രത്യേക വിഷയത്തിൻ്റെ പ്രാധാന്യം വെളിപ്പെടുത്തുന്നതിനായി 'അർത്ഥവാദരൂപ'ങ്ങളായ കഥകൾ സൃഷ്ടിച്ചു കഥാകഥനം നടത്തുന്ന പദ്യപ്രബന്ധങ്ങളെയാണ് കഥനാത്മകം എന്ന് പറയുന്നത്

അഞ്ചു വിഭാഗങ്ങളിലായി അഞ്ചു പ്രസ്ഥാനങ്ങളിൽ പെടുന്ന ഒന്നിലധികം കൃതികൾ കൊടുത്തിട്ടുണ്ട്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1928-ൽ പ്രസിദ്ധീകരിച്ച, ഒ.എം. ചെറിയാൻ പരിഭാഷപ്പെടുത്തിയ കാലൻ്റെ കൊലയറ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രശസ്ത ഗ്രന്ഥകാരൻ, തിരുവിതാംകൂറിൽ അനേകം വിദ്യാലയങ്ങളുടെ സ്ഥാപനത്തിന് മാർഗ്ഗദർശി, റോയൽ ഇന്ത്യൻ ആർമി റിക്രൂട്ടിങ്ങ് ഓഫീസർ എന്നീ നിലകളിൽ പൊതുജീവിതത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലിയായിരുന്നു റാവു സാഹിബ് ഒ.എം. ചെറിയാൻ. Temple of death എന്ന ഇംഗ്ലീഷ് കുറ്റാന്വേഷണനോവലിൻ്റെ പരിഭാഷയാണ് കാലൻ്റെ കൊലയറ എന്ന ഈ നോവൽ.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1967 – ൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി  പ്രസിദ്ധീകരിച്ച നാലാം പൊതുതിരഞ്ഞെടുപ്പ് ഒരവലോകനം എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1967-ലെ നാലാം പൊതുതിരഞ്ഞെടുപ്പ് ഇന്ത്യൻ രാഷ്ട്രീയത്തിൽ നിലനിന്നിരുന്ന കോൺഗ്രസ് മേധാവിത്വത്തിൻ്റെ തകർച്ചയ്ക്കും സഖ്യകക്ഷി രാഷ്ട്രീയത്തിൻ്റെ ഉദയത്തിനും സാക്ഷ്യം വഹിച്ച നിർണ്ണായകമായ ഒരു ചരിത്രഘട്ടമായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഭിന്നിപ്പും വലതുപക്ഷ ശക്തികളുടെ കടന്നുകയറ്റവും ഉയർത്തിയ വെല്ലുവിളികളെ അതിജീവിച്ച്, തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ ശരിയാണെന്ന് തെളിയിക്കാൻ ഈ കാലയളവിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് സാധിച്ചു. ചുരുക്കത്തിൽ, ഏകകക്ഷി ഭരണത്തിൽ നിന്ന് ബഹുകക്ഷി ജനാധിപത്യത്തിലേക്കുള്ള അധികാരമാറ്റത്തെയും പുതിയ രാഷ്ട്രീയ ധ്രുവീകരണങ്ങളെയും കുറിച്ചുള്ള ഗൗരവകരമായ നിരീക്ഷണങ്ങളാണ് ഈ പഠനം മുന്നോട്ടുവെക്കുന്നത്.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

1925-ൽ പ്രസിദ്ധീകരിച്ച, ആർ. നാരായണപ്പണിക്കർ എഴുതിയ പ്രേമോൽക്കർഷം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ആർ. നാരായണപ്പണിക്കർ രചിച്ച 'പ്രേമോൽക്കർഷം' മലയാള സാഹിത്യത്തിലെ ശ്രദ്ധേയമായ ഒരു ഗദ്യകാവ്യമാണ്. അതീവ സുന്ദരവും കാവ്യാത്മകവുമായ ഭാഷയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. സംസ്കൃത പദങ്ങളുടെ സ്വാധീനമുണ്ടെങ്കിലും വായനക്കാർക്ക് ഹൃദ്യമായ രീതിയിലാണ് അവതരണം.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1956 - ൽ ഇന്ത്യ ഗവൺമെൻ്റ് പ്രസിദ്ധീകരിച്ച, രണ്ടാം പഞ്ചവത്സരപദ്ധതി - സംഗ്രഹം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

രണ്ടാം പഞ്ചവത്സര പദ്ധതിക്ക് ആസൂത്രണ കമ്മീഷൻ നൽകിയ നിർദ്ദേശങ്ങളാണ് 1956 ൽ ഭാരത സർക്കാർ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൽ ഉൾക്കൊള്ളുന്നത്. ഓരോ പഞ്ചവത്സര പദ്ധതിയും കാലത്തിൻ്റെ വിലയിരുത്തലാണ്. ഒന്നാം പഞ്ചവത്സര പദ്ധതി സമ്പദ് വ്യവസ്ഥയ്ക്ക് നൽകിയ നേട്ടങ്ങളെ കുറിച്ചുള്ള വിശകലനത്തിലൂടെയാണ് ഈ ഗ്രന്ഥം ആരംഭിക്കുന്നത്. വ്യവസായത്തിനും തൊഴിലിനും അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുക, അസമത്വം ഇല്ലാതാക്കുക തുടങ്ങിയവയാണ് പ്രാഥമികമായി രണ്ടാം പഞ്ചവത്സര പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. എങ്കിലും ദാരിദ്ര്യ നിർമാർജനവും ജീവിത സാഹചര്യങ്ങളുടെ ഉന്നമനവും രണ്ടാം പഞ്ചവത്സര പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യങ്ങളാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1927-ൽ പ്രസിദ്ധീകരിച്ച, പി.എസ്സ്. അനന്തനാരായണശാസ്ത്രി എഴുതിയ മണിമഞ്ജുഷ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പി.എസ്. അനന്തനാരായണ ശാസ്ത്രി വിവിധ കാലയളവുകളിലായി രചിച്ച വിജ്ഞാനപ്രദമായ ലേഖനങ്ങളുടെ സമാഹാരമാണ് 'മണിമഞ്ജുഷ'. തൻ്റെ ചിന്തകളെയും നിരീക്ഷണങ്ങളെയും ഒരു പുസ്തകമായി പ്രസിദ്ധീകരിക്കണമെന്ന അദ്ദേഹത്തിൻ്റെ ദീർഘകാലത്തെ ആഗ്രഹമാണ് ഈ കൃതിയിലൂടെ സാക്ഷാത്കരിക്കപ്പെട്ടത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.