Release notes

2,924 release notes

1967 – ൽ പ്രസിദ്ധീകരിച്ച, എം.കെ. ഗാന്ധി രചിച്ച അനാസക്തിയോഗം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഭഗവത്ഗീതയ്ക്ക് മഹാത്മാഗാന്ധി തയ്യാറാക്കിയ ആത്മീയ വ്യാഖ്യാനമാണ് അനാസക്തി യോഗം. ഗീതയിലെ ആശയങ്ങൾ എങ്ങനെ സാധാരണ ജീവിതത്തിൽ പ്രായോഗികമാക്കാം എന്ന് ഈ ഗ്രന്ഥം പരിശോധിക്കുന്നു. ലളിതവും അതേസമയം ഗൗരവമേറിയതുമായ ഒരു രചനയാണ് ഇത്. ഫലം ആഗ്രഹിക്കാതെ പ്രവർത്തിക്കണമെന്ന് ഗീതാവ്യാഖ്യാനത്തിൻ്റെ പശ്ചാത്തലത്തിൽ ഗാന്ധിജി പ്രസ്താവിക്കുന്നു. കർത്തവ്യത്തെ ദൈവസേവനമായി കരുതണം. ഈ ആശയം ഗീതയിലെ കർമ്മയോഗത്തെ അടിസ്ഥാനമാക്കിയാണ് ഗാന്ധിജി വിവരിക്കുന്നത്. അതോടൊപ്പം തന്നെ സത്യത്തിൻ്റെയും അഹിംസയുടെയും പ്രാധാന്യവും ഭഗവത്ഗീതയുടെ വീക്ഷണ കോണിലൂടെ വിവരിച്ചിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1961 ൽ പ്രസിദ്ധീകരിച്ച, ചങ്ങമ്പുഴ കൃഷ്ണപിള്ള രചിച്ച തുടിക്കുന്ന താളുകൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ആത്മാർത്ഥതയും സത്യസന്ധതയും തുളുംബി നിൽക്കുന്ന ആത്മകഥയും, ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ഡയറിക്കുറിപ്പുകളിൽ ചിലതും, കവിതകളുടേ കയ്യെഴുത്തു മാതൃകകളും ചേർന്ന വിഷയങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1960ൽ പ്രസിദ്ധീകരിച്ച, ചങ്ങമ്പുഴ വിക്രമൻ രചിച്ച മാവേലിയും മക്കളും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സ്നേഹത്തിൻ്റെ പോക്ക്, രാമലക്ഷ്മണബാലിസുഗ്രീവം, മഹാബലി എന്നീ മൂന്ന് ഏകാങ്കങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1955 ൽ ഒ.കെ. വാസുദേവ പണിക്കർ എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച, യുധിഷ്ഠിര വിജയം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മലയാളത്തിലുള്ള ഭാഷാവ്യാഖ്യാനത്തോടെ രചിച്ചിട്ടുള്ളതാണ് ഈ പുസ്തകം. മഹാ ഭാരതത്തിലെ ധർമ്മരാജനായ യുധിഷ്ഠിരൻ്റെ ജീവിതവും ധർമ്മനിഷ്ഠയും ആസ്പദമാക്കിയുള്ള കൃതിയാണിത്. ഭാരതീയ ഇതിഹാസ പാരമ്പര്യത്തിൻ്റെ ഒരു മനോഹര പ്രതിഫലനമായ ഇതിൽ നീതി, സത്യസന്ധത, ധർമ്മം എന്നീ മൂല്യങ്ങൾ ശക്തമായി ഉയർത്തിക്കാട്ടുന്നു.

പഴയകാലത്ത് പാഠപുസ്തക രൂപത്തിൽ ഉപയോഗിച്ചിരുന്ന ഇത്തരം ഗ്രന്ഥങ്ങൾ വിദ്യാർത്ഥികളിൽ നൈതിക മൂല്യങ്ങളും സാഹിത്യബോധവും വളർത്താൻ സഹായിച്ചിരുന്നു. ഭാഷയുടെ ലാളിത്യവും ആശയങ്ങളുടെ ഗൗരവവും ഈ കൃതിയുടെ പ്രത്യേകതകളാണ്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1957 ൽ പ്രസിദ്ധീകരിച്ച, കെ. മാധവൻ രചിച്ച  സുഗന്ധകഥകൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കെ. മാധവൻ്റെ 'സുഗന്ധകഥകൾ' (1955) എന്ന കൃതി, ആത്മീയതയും ഗുണപാഠങ്ങളും ലളിതമായ ഭാഷയിൽ സമന്വയിപ്പിച്ച പത്ത് കഥകളുടെ സമാഹാരമാണ്. ഭൗതികമായ സമ്പത്തിനപ്പുറം മനസ്സിൻ്റെ വിശുദ്ധിക്കും സഹജീവി സ്നേഹത്തിനുമാണ് ഈ കഥകൾ മുൻഗണന നൽകുന്നത്; പട്ടിണിപ്പാവങ്ങളെ സേവിക്കുന്നതാണ് കാശി ദർശനത്തേക്കാൾ വലിയ പുണ്യമെന്നും, ആഗ്രഹങ്ങളില്ലാത്തവനാണ് യഥാർത്ഥ ചക്രവർത്തിയെന്നും, ഇടുങ്ങിയ ചിന്താഗതികൾ ഉപേക്ഷിച്ച് ലോകത്തെ വിശാലമായി കാണണമെന്നും ഈ കൃതി നമ്മെ ഓർമ്മിപ്പിക്കുന്നു. ഓരോ വ്യക്തിയും അവരവരുടെ ജീവിതസാഹചര്യങ്ങളിൽ നിന്നുകൊണ്ട് ധർമ്മനിഷ്ഠയോടെ പ്രവർത്തിക്കണമെന്ന വലിയ സന്ദേശം നൽകുന്ന ഈ പുസ്തകം, പാണ്ഡിത്യത്തേക്കാൾ ഭക്തിക്കും സത്യസന്ധതയ്ക്കും പ്രാധാന്യം നൽകിക്കൊണ്ട് വായനക്കാരൻ്റെ ചിന്തകളെ പരിവർത്തനപ്പെടുത്തുന്ന ഒരു ഉത്തമ സന്മാർഗ്ഗിക ഗ്രന്ഥമാണ്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1955 – ൽ പ്രസിദ്ധീകരിച്ച, എ.എസ്. പഞ്ചാപകേശയ്യർ രചിച്ച സൽക്കഥാസാഗരം അഥവാ അത്താഴാനന്തരസല്ലാപം ഒന്നാം ഭാഗം  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സങ്കീർണ്ണമായ തത്വചിന്തകളെയും ജീവിതസത്യങ്ങളെയും സാധാരണക്കാരൻ്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന രീതിയിൽ ലളിതമായ കഥാഖ്യാനത്തിലൂടെ അവതരിപ്പിച്ചു എന്നതാണ് ഈ കൃതിയുടെ ഏറ്റവും വലിയ സവിശേഷത. ആധുനിക കാലഘട്ടത്തിലെ സങ്കീർണ്ണമായ പ്രതിസന്ധികളെ നേരിടാൻ പ്രാചീനകഥകളിലെ കാലാതീതമായ മൂല്യങ്ങൾ എപ്രകാരം കരുത്തുപകരുന്നു എന്ന് ഈ സമാഹാരം നമ്മെ ബോധ്യപ്പെടുത്തുന്നു. വിജ്ഞാനവും വിനോദവും ഒരേപോലെ ഇണചേർന്ന ഈ ഗ്രന്ഥം, ഉത്തമമായൊരു വ്യക്തിത്വ രൂപീകരണത്തിന് ആഗ്രഹിക്കുന്ന ഏവർക്കും എന്നും കൂടെക്കൂട്ടാവുന്ന ഒരു ഉത്തമ വഴികാട്ടിയാണ്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1955 ൽ പ്രസിദ്ധീകരിച്ച, ജോസഫ് മുണ്ടശ്ശേരി രചിച്ച പുതിയ കാഴ്ച്ചപ്പാടിൽ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ജോസഫ് മുണ്ടശ്ശേരിയുടെ ഏറ്റവും ശ്രദ്ധേയമായ നിരൂപണ ഗ്രന്ഥങ്ങളിൽ ഒന്നാണ് 'പുതിയ കാഴ്ച്ചപ്പാടിൽ'. സാഹിത്യത്തെ പഴയ രീതിയിൽ മാത്രം കാണാതെ പുതിയ കാലത്തിനനുസരിച്ച് എങ്ങനെ നോക്കിക്കാണണം എന്ന് ഈ പുസ്തകം പറഞ്ഞുതരുന്നു. ഒരു വീട് പണിയുമ്പോൾ അതിൻ്റെ ഭംഗി മാത്രം പോരാ, അത് ഉറപ്പുള്ളതാകണം എന്ന് പറയുന്നതുപോലെ, ഒരു കവിതയുടെ വരികളുടെ ഭംഗി മാത്രം പോരാ, അതിലെ ആശയത്തിനും വ്യക്തത വേണമെന്ന് അദ്ദേഹം ഇതിൽ വാദിക്കുന്നു. എഴുത്തുകാർ വെറുതെ ഭാവനയിൽ മാത്രം ജീവിക്കാതെ സമൂഹത്തിലെ പ്രശ്നങ്ങളെ കൂടി എഴുത്തിൽ കൊണ്ടുവരണമെന്ന് അദ്ദേഹം ഇതിലൂടെ ഓർമ്മിപ്പിക്കുന്നു.ചുരുക്കത്തിൽ, മലയാളത്തിലെ എഴുത്തുകാരെയും വായനക്കാരെയും പുതിയ രീതിയിൽ ചിന്തിക്കാൻ പ്രേരിപ്പിച്ച ഒരു വഴികാട്ടിയാണ് ഈ പുസ്തകം.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1955 ൽ പ്രസിദ്ധീകരിച്ച, ഉള്ളൂർ എസ്. പരമേശ്വരയ്യർ രചിച്ച കർണ്ണഭൂഷണം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ എറ്റവും പ്രശസ്തമായ കൃതികളിലൊന്നാണ് 'കർണ്ണഭൂഷണം'. മലയാള സാഹിത്യത്തിലെ ഖണ്ഡകാവ്യ ശാഖയിൽ ഉൾപ്പെടുന്ന ഈ കൃതി മഹാഭാരതത്തിലെ കർണ്ണനെ ആസ്പദമാക്കിയുള്ളതാണ്. തൻ്റെ ജീവന് രക്ഷയായ കവചകുണ്ഡലങ്ങൾ നൽകിയാൽ മരണം സുനിശ്ചിതമാണെന്ന് അറിഞ്ഞിട്ടും, വാക്കുപാലിക്കാനും ദാനധർമ്മം നിർവഹിക്കാനും കർണ്ണൻ കാണിക്കുന്ന മനക്കരുത്താണ് ഉള്ളൂർ ഈ പുസ്തകതിൽ വർണ്ണിക്കുന്നത്. "ത്യാഗമാണ് എറ്റവും വലിയ മഹത്വം" എന്ന സന്ദേശമാണ് ഈ കാവ്യം നൽകുന്നത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1930-ൽ  പ്രസിദ്ധീകരിച്ച, കാവുങ്ങൽ നീലകണ്ഠപ്പിള്ള പരിഭാഷപ്പെടുത്തിയ തുളസീദാസരാമായണം - രണ്ടാം ഭാഗം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഹിന്ദി സാഹിത്യത്തിലെ മഹാകവി തുളസീദാസ് രചിച്ച രാമചരിതമാനസ് എന്ന കൃതിയുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ ഈ മലയാള ഗ്രന്ഥം, രാമായണകഥയുടെ ആത്മീയതയും ഭക്തിപാരമ്പര്യവും വായനക്കാരിലേക്ക് എത്തിക്കുന്നു.

രണ്ടാം ഭാഗം പ്രധാനമായും രാമൻ്റെ ജീവിതത്തിലെ നിർണായക സംഭവങ്ങളും ധർമ്മത്തിൻ്റെ വഴിയിലുള്ള യാത്രയും അവതരിപ്പിക്കുന്നു. ലളിതമായ ഭാഷയും ഭക്തിസാന്ദ്രമായ അവതരണശൈലിയുമാണ് ഈ കൃതിയുടെ പ്രത്യേകത. പഴയകാലത്ത് ഇത്തരം കൃതികൾ വിദ്യാർത്ഥികൾക്കും സാധാരണ വായനക്കാർക്കും ഒരുപോലെ പ്രചോദനമായിരുന്നു. ഇന്നും ഇത് വായിക്കുന്നത് ഭാരതീയ സംസ്കാരത്തെയും ഭക്തിസാഹിത്യത്തെയും കൂടുതൽ അടുത്തറിയാൻ സഹായിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1913-ൽ  പ്രസിദ്ധീകരിച്ച, ഉള്ളൂർ എസ്. പരമേശ്വരയ്യർ രചിച്ച മാതൃകാജീവിതങ്ങൾ - ഒന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മലയാള സാഹിത്യത്തിലെ പ്രാരംഭകാല കൃതികളിൽ ശ്രദ്ധേയമായ ഒന്നാണ് ഈ കൃതി. 1913-ൽ ഉള്ളൂർ എസ്. പരമേശ്വരയ്യർ രചിച്ച ഈ ഗ്രന്ഥം ജീവിത മൂല്യങ്ങൾ പഠിപ്പിക്കുന്ന ഒരു പ്രചോദനാത്മക കൃതിയാണ്.  രാജപുത്രചരിത്രത്തിലെ വീരപുരുഷന്മാരുടെയും സ്ത്രീരത്നങ്ങളുടെയും നന്മ, ധാർമ്മികത, ആത്മവിശ്വാസം എന്നിവയുടെ പ്രാധാന്യം വായനക്കാരിലേക്ക് എത്തിക്കുന്ന നാലു ചരിത്രകഥകളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1969 – ൽ പ്രസിദ്ധീകരിച്ച, ശങ്കരാചാര്യർ രചിച്ച അപരോക്ഷാനുഭൂതി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ശങ്കരാചാര്യർ രചിച്ച അദ്വൈത വേദാന്ത ഗ്രന്ഥമാണ് അപരോക്ഷാനുഭൂതി. 'അപരോക്ഷ' എന്നാൽ പ്രത്യക്ഷമായത് അല്ലെങ്കിൽ പരോക്ഷമല്ലാത്തത് എന്നും, 'അനുഭൂതി' എന്നാൽ അനുഭവം എന്നും അർത്ഥമാക്കുന്നു. ആത്മാവ് അഥവാ ബ്രഹ്മം എന്നത് മറ്റൊരാൾ പറഞ്ഞു മനസ്സിലാക്കേണ്ടതല്ല, മറിച്ച് സ്വയം നേരിട്ട് അനുഭവിക്കേണ്ടതാണെന്ന് ഈ ഗ്രന്ഥം വ്യക്തമാക്കുന്നു. ആത്മാവ് ബ്രഹ്മം തന്നെയാണ് എന്ന നേരിട്ടുള്ള ബോധമാണ് അപരോക്ഷാനുഭൂതി. ജീവാത്മാവും പരമാത്മാവും ഒന്നാണെന്നും ലോകം മിഥ്യയാണെന്നുമുള്ള അദ്വൈത തത്വവും ഇതിൽ വിവരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1961 – ൽ പ്രസിദ്ധീകരിച്ച, ഫാദർ വിക്ടർ രചിച്ച സാമൂഹ്യശാസ്ത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ക്രിസ്ത്യൻ സോഷ്യോളജി എന്ന ഇംഗ്ലീഷ് പുസ്തകത്തിൻ്റെ വിവർത്തനമാണ് ഈ ഗ്രന്ഥം. ക്രിസ്ത്യൻ വീക്ഷണ കോണിലൂടെയും ബൈബിൾ തത്ത്വങ്ങളിലൂടെയും സമൂഹത്തെയും സാമൂഹിക പെരുമാറ്റങ്ങളെയും നിരീക്ഷിക്കുകയാണ് ഇവിടെ. സാമൂഹ്യശാസ്ത്രത്തിൻ്റെ പ്രാധാന്യവും പഠന പശ്ചാത്തലവും ഇതിൽ വിവരിക്കുന്നു. അതോടൊപ്പം കത്തോലിക്കാ സാമൂഹ്യശാസ്ത്രത്തിൻ്റെ നിർവചനവും വിശദീകരണവും ഉൾപ്പെടുത്തിയിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.