Release notes

2,924 release notes

1979 - Mount Carmel College Bangalore Annual

Permalink

Through this post we are releasing the scan of 1979 edition of Mount Carmel College Bangalore Annual.  The annual provides the details of the activities of the college happened during the academic year 1978-79

The annual contains Annual Report of the College for the year 1978-79 and various articles written by the students in English, Hindi, Tamil and Kannada . Lot of photos from the Arts and Sports events, Achievers in academic and extracurricular activities during the academic year are also part of this annual.

This document is digitized as part of Mount Carmel college Digitization Project. This is the first document from this project.

1940 - ഗ്രാമോദ്ധാരണം - വി ആർ. കൃഷ്ണനെഴുത്തച്ഛൻ

Permalink

1940ൽ പ്രസിദ്ധീകരിച്ച വി. ആർ. കൃഷ്ണനെഴുത്തച്ഛൻ രചിച്ച ഗ്രാമോദ്ധാരണം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സ്വാതന്ത്ര്യപൂർവ്വ ഭാരതത്തിലെ ഗ്രാമീണ അവസ്ഥകളുടെ പരിതാപകരമായ സാഹചര്യങ്ങളെയും, അവയെ പുരോഗതിയിലേക്ക് നയിക്കുവാനുള്ള ഉപാധികളെയും കുറിച്ചുള്ള പഠനമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. ഗ്രാമീണ സാമ്പത്തിക സ്ഥിതി, കൃഷി, വ്യവസായം, ജനങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളെ കുറിച്ച് വിശദമായി പ്രതിപാദിച്ചിരിക്കുന്നു. ദ്രാവിഡ ഭാഷകളിൽ നവീന ഗ്രന്ഥങ്ങളുടെ പ്രോൽസാഹനത്തിനു വേണ്ടി മദ്രാസ് സർവ്വകലാശാലയിൽ നിന്നുള്ള പദ്ധതിയനുസരിച്ച് 1939ൽ മലയാള വിഭാഗത്തിൽ സമ്മാനാർഹമായ പുസ്തകം കൂടിയാണിത്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1951 - ഫലസാരസമുച്ചയം - സി. അച്യുതമേനോൻ

Permalink

1951 ൽ സി. അച്യുതമേനോൻ എഡിറ്റ് ചെയ്തു മദ്രാസ് സർക്കാർ പ്രസിദ്ധീകരിച്ച ഫലസാരസമുച്ചയം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മദ്രാസ്സ് ഗവണ്മെൻ്റ് ഓറിയൻ്റൽ സീരീസിൻ്റെ പ്രസിദ്ധീകരണങ്ങളുടെ ഭാഗമായാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിവിധ ഭാഷകളിലുള്ള കയ്യെഴുത്തുപ്രതികൾ പ്രസിദ്ധീകരിക്കുന്നതിൻ്റെ ഭാഗമാണ് മലയാളഭാഷയിലുള്ള ഈ കൃതി. ഇതിൻ്റെ കർത്താവിനെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. ഗണിതം, ഫലം എന്നീ രണ്ടു വിഭാഗങ്ങളോടു കൂടിയതാണ് ജ്യോതിശാസ്ത്രം. ഗണിതം അഭ്യാസം കൊണ്ട് കൈവരുത്താവുന്നതാണെങ്കിലും ഫലം ശക്തിയും അഭ്യാസവും നിപുണതയും ദൈവാധീനവും കൊണ്ട് മാത്രമേ സ്വായത്തമാക്കാനാകൂ. ആശ്രയ ഭാവാദി ഫലങ്ങളെ അറിയാനായി രചിക്കപ്പെട്ടിട്ടുള്ള ഈ ഗ്രന്ഥം ജ്യോതിശാസ്ത്ര പുസ്തകങ്ങളിൽ പ്രാധാന്യമർഹിക്കുന്ന ഒന്നായി ഗണിക്കപ്പെടുന്നു. ഇതിൻ്റെ നിർമ്മിതിയിൽ ധാരാളം സംസ്കൃത ഗ്രന്ഥങ്ങൾ സഹായകമായിട്ടുണ്ട്. സ്വല്പ വൃത്തവും അർത്ഥബഹുളവും, ശാസ്ത്രപ്ലവവുമായ ഹോരയെയാണ് അധികവും അവലംബമാക്കിയിട്ടുള്ളത്. സാരാവലിയിലുള്ള നൂറിൽ പരം ശ്ലോകങ്ങളുടെ ആശയത്തെ അധികമൊന്നും വിടാതെ സംക്ഷേപിച്ച് ഗ്രന്ഥ കാരൻ പലയിടത്തും കൊടുത്തിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1962 - The Golden Goose and Other Stories - A. S. Hornby

Permalink

1962 ൽ പ്രസിദ്ധീകരിച്ച, A. S. Hornby  രചിച്ച The Golden Goose and Other Stories എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1963 - Longman's Stories for Children - M. G. Anderson

Permalink

1963 ൽ പ്രസിദ്ധീകരിച്ച, M. G. Anderson  രചിച്ച Longman's Stories for Children എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1957 - The King of the Golden River - Standard VIII Book VI

Permalink

1957 ൽ പ്രസിദ്ധീകരിച്ച, A. Sankara Pilla  രചിച്ച The King of the Golden River - Standard VIII Book VI എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1946 - The Travancore Christians and Education Re-Organisation

Permalink

Through this post we are releasing the scan of the The Travancore Christians and Education Re-Organisation  published in the year 1946.

This document is part IV of the memorandum submited to the Maharaja by the Christians of Travancore on Education Re Organisation.

This document is digitized as part of the Dharmaram College Library digitization project.

1956 - സിനിമ - ആനന്ദക്കുട്ടൻ

Permalink

1956 ൽ പ്രസിദ്ധീകരിച്ച, ആനന്ദക്കുട്ടൻ രചിച്ച സിനിമ എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1950 - കണക്കുസാരം - സി. അച്യുത മേനോൻ

Permalink

1950 ൽ സി. അച്യുതമേനോൻ എഡിറ്റ് ചെയ്തു മദ്രാസ് സർക്കാർ പ്രസിദ്ധീകരിച്ച കണക്കുസാരം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മദ്രാസ്സ് ഗവണ്മെൻ്റ് ഓറിയൻ്റൽ സീരീസിൻ്റെ പ്രസിദ്ധീകരണങ്ങളുടെ ഭാഗമായാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിവിധ ഭാഷകളിലുള്ള കയ്യെഴുത്തുപ്രതികൾ പ്രസിദ്ധീകരിക്കുന്നതിൻ്റെ ഭാഗമാണ് മലയാളഭാഷയിലുള്ള ഈ കൃതി. സംസ്കൃതത്തിലുള്ള ലീലാവതി തുടങ്ങിയ ഗ്രന്ഥങ്ങളെ ആസ്പദമാക്കിയാണ് ഈ പുസ്തകം രചിക്കപ്പെട്ടിട്ടുള്ളത്. മരക്കണക്ക്, പൊൻ കണക്ക്, കിളക്കണക്ക് മുതലായ നിത്യോപയോഗമുള്ള കണക്കുകളാണ് ഇതിൽ പ്രതിപാദിച്ചിട്ടുള്ളത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Reddy the Fox - Mary F Moore

Permalink

Mary F Moore രചിച്ച Reddy the Fox എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1966 - I Padri Presenti Al Concillio Ecumenico - Vaticano II

Permalink

Through this post we are releasing the scan of the  I Padri Presenti Al Concillio Ecumenico - Vaticano II  published in the year 1966.

This book is a directory where in the name of participants in the Second Vatican Council from different part of the world is given in detail. This book is printed in Italian language. The Second Ecumenical Council of the Vatican, commonly known as the Second Vatican Council or Vatican II, was the 21st and most recent ecumenical council of the Catholic Church. The council met in Saint Peter's Basilica in Vatican City for four periods (or sessions), each lasting between 8 and 12 weeks, in the autumn of each of the four years 1962 to 1965.

This document is digitized as part of the Dharmaram College Library digitization project.

1955 - Eipes Guide SSLC English First Paper

Permalink

1955 ൽ പ്രസിദ്ധീകരിച്ച T. K. Eipe രചിച്ച Reddy Eipes Guide SSLC English First Paperഎന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.