Release notes

2,924 release notes

1931 -ൽ പ്രസിദ്ധീകരിച്ച ഭാസൻ രചിച്ച് കെ. കേശവൻ നായർ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത പ്രതിമാനാടകം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഭാസൻ രചിച്ച പ്രസിദ്ധമായ സംസ്കൃത നാടകങ്ങളിലൊന്നാണ് പ്രതിമാനാടകം. ഏഴ് അങ്കങ്ങളുള്ള ഈ നാടകം രാമായണം ആസ്പദമാക്കിയുള്ളതാണ്. ശ്രീരാമൻ്റെ വനവാസം മുതൽ ഭരതൻ്റെ ഭക്തിയും രാമപട്ടാഭിഷേകവും വരെയുള്ള സംഭവങ്ങളാണ് നാടകത്തിൻ്റെ പ്രമേയം. കൈകേയിയുടെ വരദാനഫലമായി ശ്രീരാമൻ വനവാസത്തിന് പോകുന്നതും, ദശരഥൻ പുത്രവിയോഗദുഃഖത്തിൽ മരിക്കുന്നതും ആണ് നാടകത്തിൽ പ്രധാനമായും പ്രതിപാദിക്കുന്ന സംഭവങ്ങൾ.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1949-ൽ പ്രസിദ്ധീകരിച്ച, എം.ആർ. വേലുപ്പിള്ള ശാസ്ത്രി എഴുതിയ മലയാള രാമചരിതം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആന് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

വാൽമീകിരാമായണത്തിലെ യുദ്ധകാണ്ഡം കഥയാണ് രാമചരിതത്തിലെ പ്രതിപാദ്യവിഷയം. ഇതിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷ തമിഴിനോട് വളരെ അടുത്ത ദ്രാവിഡസാഹിത്യ രീതിയിലുള്ളതായതുകൊണ്ട് സാധാരണ വായനക്കാർക്കും വിദ്യാർത്ഥികൾക്കും കവിതയിലെ ആശയം മനസ്സിലാക്കാൻ പ്രയാസമുണ്ടാകുന്നു. അങ്ങനെയുള്ള ന്യൂനതകൾ പരിഹരിച്ച് സാധാരണക്കാർക്ക് മനസ്സിലാകുന്ന ലളിതമായ ആധുനിക മലയാള പദ്യരൂപത്തിൽ തയ്യാറാക്കിയതാണ് ഈ ലഘുവിവർത്തനം. തിരുവിതാംകൂർ, മദ്രാസ് സർവ്വകലാശാലകളിലെ വിദ്വാൻ, സാഹിത്യവിശാരദ, മലയാളം ബി. ഏ. (ഓണേഴ്സ്), എം. എ. പരീക്ഷകൾക്ക് പാഠ്യഗ്രന്ഥമാണ് 'രാമചരിതം'. പരീക്ഷകൾക്ക് സാധാരണയായി നിശ്ചയിക്കാറുള്ള ഒന്നു മുതൽ പതിനഞ്ചു വരെയുള്ള പടലങ്ങളാണ് -ഹനുമാൻ ലങ്കയിൽ നിന്ന് മടങ്ങിയെത്തുന്നത് മുതൽ ഇന്ദ്രജിത്തിൻ്റെ ബ്രഹ്മാസ്ത്രപ്രയോഗം വരെ- ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1952 – ൽ പ്രസിദ്ധീകരിച്ച, മാടശ്ശേരി മാധവവാരിയർ രചിച്ച കുഞ്ചൻ്റെ ശേഷം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ആദ്യകാല മലയാള സാഹിത്യ ചരിത്രമാണ് ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നത്. പതിനൊന്നാം നൂറ്റാണ്ടിലെ കേരള ചരിത്ര രേഖകളും സാഹിത്യ രചനാ ശ്രമങ്ങളും പുസ്തകത്തിൻ്റെ ആദ്യഘട്ടത്തിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്നു. ശ്രദ്ധിക്കപ്പെട്ടവരുടെയും വിസ്മൃതിയിൽ മറഞ്ഞവരുടെയും ചരിത്രം ഈ പുസ്തകത്തിൽ അടയാളപ്പെടുത്തുന്നു. ഗദ്യം, പദ്യം, വിമർശനം എന്നിങ്ങനെ സാഹിത്യത്തിലെ സകല മേഖലകളെയും സ്പർശിച്ചു കടന്നു പോകുന്നതാണ് ഈ വിശദമായ പഠനം.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1953 – ൽ പ്രസിദ്ധീകരിച്ച, രാജാ ഹതീസിംഗ് രചിച്ച മഹത്തായ സമാധാനം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1951-ൽ ചൈന സന്ദർശിച്ച ഇന്ത്യൻ പ്രതിനിധി സംഘത്തിലുണ്ടായിരുന്ന രാജാ ഹതീസിംഗ് എഴുതിയ പുസ്തകമാണ് മഹത്തായ സമാധാനം. ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണത്തെയും അതിൻ്റെ മാറ്റങ്ങളെയും കുറിച്ച് ഒരു ഏഷ്യക്കാരൻ്റെ നിഷ്പക്ഷവും വിമർശനാത്മകവുമായ വിലയിരുത്തലാണ് ഈ പുസ്തകം. 1949-ൽ മാവോ സേതുങിൻ്റെ നേതൃത്വത്തിൽ ചൈനയിൽ കമ്മ്യൂണിസ്റ്റ് ഭരണം സ്ഥാപിതമായതിന് തൊട്ടുപിന്നാലെയാണ് ഈ സന്ദർശനം നടക്കുന്നത്. അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിൻ്റെ സഹോദരീഭർത്താവായിരുന്നു രാജാ ഹതീസിംഗ്. ചൈനയെക്കുറിച്ചുള്ള പാശ്ചാത്യ വീക്ഷണങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടുകൾ. അക്കാലത്തെ ഇന്ത്യ-ചൈന സൗഹൃദത്തെ അന്ധമായി അനുകൂലിക്കുന്നവരിൽ നിന്നു വ്യത്യസ്തമായി അടിച്ചമർത്തലുകളും സ്വാതന്ത്ര്യനിഷേധവും നിറഞ്ഞ ഒരു യാഥാർത്ഥ്യത്തെയാണ് അദ്ദേഹം തുറന്നുകാട്ടിയത്. ചൈനീസ് ജനതയുടെ ജീവിതത്തിൽ അച്ചടക്കവും പുരോഗതിയും കൊണ്ടുവരാൻ ഭരണകൂടത്തിന് കഴിഞ്ഞിട്ടുണ്ടെങ്കിലും വ്യക്തിസ്വാതന്ത്ര്യം ഇല്ലാതാകുന്നതിനെക്കുറിച്ചും നിർബന്ധിത തൊഴിലിനെക്കുറിച്ചും പുസ്തകം സംസാരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1953 – ൽ പ്രസിദ്ധീകരിച്ച, കാടിൻ്റെ വിളി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

അമേരിക്കൻ എഴുത്തുകാരനായ ജായ്ക്ക് ലണ്ടൻ്റെ ലോകപ്രശസ്തമായ നോവലാണ് ‘ദി കോൾ ഓഫ് ദ വൈൽഡ്’. ഈ കൃതിയുടെ മലയാളം വിവർത്തനമാണ് ‘കാടിൻ്റെ വിളി’. ഒരു നായയുടെ വീക്ഷണത്തിലൂടെ അതിജീവനത്തിൻ്റെയും പ്രകൃതിയുടെ വന്യതയുടെയും കഥ പറയുന്ന നോവലാണിത്. അതിജീവനം എന്ന തത്വം ഈ നോവലിൽ വ്യക്തമാണ്. നാഗരികതയിൽ നിന്ന് കാടത്തത്തിലേക്കും പൂർവ്വികരുടെ സ്വാഭാവികമായ വന്യതയിലേക്കുമുള്ള ഒരു ജീവിയുടെ പരിവർത്തനത്തെ ഈ കൃതി മനോഹരമായി വരച്ചുകാട്ടുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1952 – ൽ പ്രസിദ്ധീകരിച്ച, കെ. ദാമോദരൻ രചിച്ച ചൈനയിലെ വിപ്ലവം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ചൈനീസ് വിപ്ലവ ചരിത്രത്തിലെ മൂന്ന് കാലഘട്ടങ്ങളെ വിശദമായി അപഗ്രഥിക്കുന്ന പുസ്തകമാണിത്. 1840 മുതൽ 1910 വരെയുള്ള കാലഘട്ടത്തിൽ നാടുവാഴി മേധാവിത്വ ചൈന, വിദേശീയ ശക്തികൾക്കെതിരെ തുടർച്ചയായ യുദ്ധങ്ങൾ നടത്തി. അക്കാലത്ത് വിദേശീയ ശക്തികൾക്ക് അടിമപ്പെട്ട് ഒരു അർദ്ധ കൊളോണിയൽ രാജ്യമായി ചൈന പരിണമിച്ചിരുന്നു. തുടർന്നുള്ള കാലഘട്ടത്തിൽ ദേശീയവും വിദേശീയവുമായ അടിമത്തത്തിനെതിരായി ചൈനയിലെ ജനത ഉയർത്തെഴുന്നേൽപ്പ് നടത്തി. 1919 മുതലുള്ള കാലഘട്ടത്തിൽ അധ്വാനിക്കുന്ന മർദ്ദിത ജനവിഭാഗം ബോധപൂർവ്വം ഉണർന്ന് സംഘടിച്ച് സ്വാതന്ത്ര്യം നേടി. ചൈനയിലെ ഈ തുടർ പോരാട്ടങ്ങളുടെ സമഗ്രമായ വിശകലനമാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1951-ൽ പ്രസിദ്ധീകരിച്ച, ചേലനാട്ട് അച്യുതമേനോൻ എഴുതിയ പൂങ്കാവ് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പൂങ്കാവ് എന്ന ഈ പുസ്തകം പ്രശസ്ത സാഹിത്യ ഗവേഷകനും വിമർശകനുമായിരുന്ന ഡോ. ചേലനാട്ട് അച്യുതമേനോൻ രചിച്ച ഒരു മികച്ച ഉപന്യാസ സമാഹാരമാണ്. സാഹിത്യം, കല, സംസ്കാരം, ചരിത്രം തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ഗൗരവമേറിയതും ചിന്തോദ്ദീപകവുമായ ലേഖനങ്ങളാണ് ഈ കൃതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ​മലയാള സാഹിത്യ വിമർശന ശാഖയ്ക്ക് വലിയ സംഭാവന നൽകിയ ഒരു കൃതിയാണിത്. കുട്ടികൃഷ്ണമാരാർ, വള്ളത്തോൾ തുടങ്ങിയ പ്രമുഖരെക്കുറിച്ചും മലയാള നാടകവേദി, കഥകളി എന്നിവയുടെ വേഷവിധാനങ്ങളെക്കുറിച്ചുമുള്ള ആഴത്തിലുള്ള നിരീക്ഷണങ്ങളും ഈ ഉപന്യാസങ്ങളിൽ പറയുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1951-ൽ പ്രസിദ്ധീകരിച്ച, കല്ലാടി തയ്യൻ രാമുണ്ണി രചിച്ച ഭാഷാസഹായി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

മലയാളവും ഇംഗ്ലീഷും ഉൾക്കൊള്ളുന്ന പദസൂചികകൾ, ശുദ്ധപ്രയോഗങ്ങൾ, ഭാഷാപഠനത്തിന് ആവശ്യമായ ഉദാഹരണങ്ങൾ എന്നിവ ഉൾപ്പെടുത്തി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പൊതുവായ വായനക്കാർക്കും ഉപകാരപ്രദമായ രീതിയിലാണ് ഈ കൃതി തയ്യാറാക്കിയിട്ടുള്ളത്.

Malabar Christian College digitization project. ൽ നിന്നുള്ള സ്കാൻ ആണിത്.

1955 – ൽ പ്രസിദ്ധീകരിച്ച, ജെ. പാവമണി രചിച്ച സാമാന്യഗണിതശാസ്ത്രം - മൂന്നാം പുസ്തകം - 6-ാം ഫോറത്തിന്നു എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈ പുസ്തകം പ്രധാനമായും ചർച്ച ചെയ്യുന്നത് പഴയകാല സ്കൂൾ സിലബസിലെ വിപുലമായ ഗണിതശാസ്ത്ര ആശയങ്ങളാണ്. നിത്യജീവിതവുമായി ബന്ധിപ്പിച്ചുകൊണ്ട് ശരാശരിയും ലോഗരിതവും പത്രവാർത്തകളുടെയും സ്ഥിതിവിവരക്കണക്കുകളുടെയും അടിസ്ഥാനത്തിൽ കുട്ടികൾക്ക് ഇതിൽ വിശദീകരിച്ചു കൊടുക്കുന്നു. ജ്യാമിതി വിഭാഗത്തിൽ ട്രപ്പീസിയം, ചതുർഭുജം എന്നിവയുടെ വിസ്തീർണ്ണം കാണാനും ത്രിമാന രൂപങ്ങളായ പ്രിസങ്ങൾ, സിലിണ്ടറുകൾ, കോൺ, ഗോളം എന്നിവയുടെ വ്യാപ്തം കണ്ടെത്താനുമുള്ള ലളിതമായ സൂത്രവാക്യങ്ങളാണ് ഇതിലുടനീളം നൽകിയിട്ടുള്ളത്. ഒരേ ആകൃതിയിലുള്ള സമതല രൂപങ്ങളെ ചെറുതാക്കുന്നതും വലുതാക്കുന്നതുമായ രീതികളും, സരളരേഖാ ഗ്രാഫുകളുടെ വിവിധ പ്രയോഗങ്ങളും ഇതിലുണ്ട്. കുട്ടികളുടെ ഗണിത പഠനശേഷി വർദ്ധിപ്പിക്കുന്നതിനായി നിരവധി പരിശീലന ചോദ്യങ്ങളും വേഗത അളക്കുന്നതിനുള്ള സമയബന്ധിത പരീക്ഷകളും അവസാന ഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്നു.

Malabar Christian College digitization project. ൽ നിന്നുള്ള സ്കാൻ ആണിത്.

Through this post we are releasing the scan of the Report of The Commission on Christian Higher Eductaion In India published in the year 1931.

The 1931 Report of the Commission on Christian Higher Education in India, also called the Lindsay Commission Report. It is initiated by the International Missionary Council and chaired by Dr. A.D. Lindsay, addressed an operational crisis in non-Roman Catholic Christian colleges across British India and Burma, which were struggling with financial stagnation, tightening government control, a rigid university examination system, and a rising tide of Indian nationalism.

Comprised of prominent educational leaders from India, Great Britain, and North America, the Commission was granted a completely free hand by missionary societies to propose radical policy changes rather than being bound by past frameworks. Between November 1930 and April 1931, the members gathered data via detailed questionnaires and conducted an extensive field tour of 37 Arts colleges and 5 theological institutions across individual provinces, ranging from Burma and South India to Bengal and Punjab.Directly translating field feedback into a comprehensive, five-part restructuring plan.

This unified strategy aimed to eliminate wasteful duplication and reclaim educational initiative by introducing community-focused extension and research departments, alongside sweeping reforms in college governance, staffing, specialized training sectors like women's and secondary education, and an implementation framework requiring permanent joint committees to handle financing and staff recruitment. Ultimately, by prioritizing scholarship, civic responsibility, and local public welfare over traditional missionary work, the report fundamentally reshaped the institutional model, enabling elite schools like St. Stephen’s and Madras Christian College to grow into highly respected pillars of India's higher education landscape.

This document is digitized as part of the Malabar Christian College digitization project.

Through this post, we are releasing the digital scan of Census of India 1961 - Vol. VII - Kerala - Part I C - Subsidiary tables written by M.K. Devassy and published in the year 1968.

This volume of the 1961 Census subsidiary tables offers a foundational look into the socio-economic and demographic structure of post-independence Kerala. The text features highly detailed statistical series tracking general population densities, taluk-level variations, and historical decennial growth rates. It extensively catalogs economic datasets, mapping out household and industrial labor markets by age, sex, and educational attainment across both rural and urban sectors. Furthermore, the volume breaks down cultural dynamics through distributions of religion, mother tongue, and scheduled communities, alongside structured tables mapping regional and international migration trends.

These documents are digitized as part of the Madras University Library digitization project.

1955 – ൽ പ്രസിദ്ധീകരിച്ച, കോയിപ്പിള്ളി പരമേശ്വരക്കുറുപ്പ് രചിച്ച വിവാഹരംഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ദാമ്പത്യ ജീവിതത്തെക്കുറിച്ചും വിവാഹത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും വിശദമാക്കുന്ന ഗ്രന്ഥമാണിത്. വ്യത്യസ്തമായ വിവാഹ സമ്പ്രദായങ്ങളെ കുറിച്ചും വിവാഹത്തിന് അനുയോജ്യമായ പ്രായത്തെക്കുറിച്ചും ഇതിൽ പ്രതിപാദിക്കുന്നുണ്ട്. ദാമ്പത്യ ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ട ഐക്യത്തെക്കുറിച്ച് വ്യക്തമാക്കുന്ന ഈ പുസ്തകത്തിൽ സന്താന ലാഭ സമയത്തെക്കുറിച്ചും മക്കളെ പരിപാലിക്കേണ്ടത് എങ്ങനെയാണെന്നും വിവരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.