Release notes

2,924 release notes

1984ൽ പ്രസിദ്ധീകരിച്ച Dharmaram Pontifical Institute - Annual എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വാർഷിക റിപ്പോർട്ട്, പത്രാധിപക്കുറിപ്പ്, ഇൻസ്റ്റിറ്റ്യൂട്ടിൻ്റെയും, ലിറ്റററി ആൻഡ് കൾച്ചറൽ അക്കാദമിയുടെയും പ്രവർത്തന റിപ്പോർട്ടുകൾ, സംഭവങ്ങളുടെയും, കലാസാഹിത്യപ്രവർത്തനങ്ങളുടെയും പ്രധാനപ്പെട്ട പരിപാടികളുടെയും ചിത്രങ്ങൾ, അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സർഗ്ഗ സൃഷ്ടികൾ,പരസ്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1965-ൽ പ്രസിദ്ധീകരിച്ച, വി. ഐ ലെനിൻ എഴുതിയ ഏഷ്യയുടെ നവോത്ഥാനം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പല കാലങ്ങളിലായി ലെനിൻ എഴുതിയ പതിനെട്ടു ലേഖനങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. ഏഷ്യൻ രാജ്യങ്ങളിലെ സ്വാതന്ത്ര്യസമരങ്ങളും ആധുനികതയിലേക്കുള്ള മുന്നേറ്റങ്ങളും ഇതിൽ വിശകലനം ചെയ്യുന്നു.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

Through this post, we are releasing the digital scan of the book A Study on Syro Malabar Liturgy edited by George Vavanikunnel and published in the year 1976.

This book is an academic, English language volume focused on the liturgy of the Syro-Malabar Church reflecting serious research and theological study in that era. The study discussed theological grounding, comparative history, and principles for adapting liturgy without losing distinctiveness. This book contains the papers of the three day seminar conducted on 6, 7 and 8th of August, 1974 by Catechetical and Liturgical Center of the Archdiocese of Changanacherry.

This document is digitized as part of the Dharmaram College Library digitization.

തോമസ് റ്റി. തുണ്ടത്തിൽ എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച  ഭജൻസ്  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

തോമസ് റ്റി. തുണ്ടത്തിൽ രചിച്ച് സംഗീതം നൽകിയ ഏതാനും ക്രിസ്തീയ ഭക്തി ഗാനങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.    

Through this post, we are releasing the digital scan of the book The South Indian Apostolate of St.Thomas written by Placid J Podipara and published in the year 1952.

This book is a scholarly dive into St. Thomas’s evangelization in South India, filled with analyses of Socio-political contexts, Archaeological studies of his tomb and ancient churches Liturgical traditions and cultural practices. The Author meticulously chronicled this legacy, defining Thomas Christians as culturally Hindu, religiously Christian, and liturgically Oriental. His scholarship remains foundational for understanding early Indian Christianity and the evolution of its communities.

This document is digitized as part of the Dharmaram College Library digitization.

1985ൽ പ്രസിദ്ധീകരിച്ച Dharmaram – Pontifical Institute – Annual എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പത്രാധിപക്കുറിപ്പ്, ഇൻസ്റ്റിറ്റ്യൂട്ടിൻ്റെയും, ലിറ്റററി ആൻഡ് കൾച്ചറൽ അക്കാദമിയുടെയും പ്രവർത്തന റിപ്പോർട്ടുകൾ, സംഭവങ്ങളുടെയും, കലാസാഹിത്യപ്രവർത്തനങ്ങളുടെയും പ്രധാനപ്പെട്ട പരിപാടികളുടെയും ചിത്രങ്ങൾ, അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സർഗ്ഗ സൃഷ്ടികൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1977ൽ പ്രസിദ്ധീകരിച്ച തോമസ്. ടി. തുണ്ടത്തിൽ രചിച്ച ഗാനാമൃതം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

അൾത്താരക്കു ചുറ്റും നിന്ന് ഒരേസ്വരത്തിലും ഒരേ ഈണത്തിലും ഒന്നായി നിന്ന് ദൈവത്തെ ആരാധിക്കുന്നതിനു ഉപകരിക്കുന്ന രീതിയിൽ വാക്കുകളും, സംഗീതവും ക്രമീകരിച്ച രീതിയിൽ എഴുതപ്പെട്ടിട്ടുള്ള ഗാനങ്ങൾ ഉൾപ്പെട്ട പുസ്തകമാണിത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1954ൽ ആലുവ St. Joseph Seminary പ്രസിദ്ധീകരിച്ച കേരള കൽദായ സുറിയാനി റീത്തിലെ തിരുക്കർമ്മ ഗീതങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരള കൽദായ സുറിയാനി (East Syriac) റീത്തിലെ സ്വരചിഹ്നങ്ങളോടുകൂടിയ തിരുക്കർമ്മ ഗീതങ്ങളുടെ സമാഹാരമാണിത്. ഫാ. Mathew Vadakel, ഫാ. Aurelius OCD എന്നിവരാണ് ഈ പുസ്തകം ചിട്ടപ്പെടുത്തിയിട്ടുള്ളത്. കേരള കൽദായ സുറിയാനി റീത്തിൽ ഉപയോഗിക്കുന്ന തിരു ഗീതങ്ങൾ ക്യുറേറ്റർ നോട്ടേഷനുകൾ ഉൾപ്പെടുത്തി കുർബ്ബാനയുടെ ശ്രുതി സംരക്ഷിച്ചുകൊണ്ട് ആലപിക്കുവാൻ സഹായിക്കുന്നു. വിശുദ്ധഗീതങ്ങൾക്ക് ഒരു നിയന്ത്രണം നൽകുക, ഗായകസംഘങ്ങൾക്ക് ഈ ഗീതങ്ങൾ ശരിയായി പാടുന്നതിനുവേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക എന്നീ ഉദ്ദേശലക്ഷ്യങ്ങളോടെ പ്രസിദ്ധീകരിക്കപ്പെട്ട സമാഹാരമാണിത്. പ്രധാനപ്പെട്ട തിരുക്കർമ്മങ്ങളിൽ ഉപയോഗിക്കുന്ന ഗാനങ്ങളെല്ലാം ഇതിൽ ചേർത്തിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1953 ൽ പഠിച്ചിരുന്നവർ ഉപയോഗിച്ച The Golden Readers Book IVഎന്ന ഇംഗ്ലീഷ് പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

1953-The Golden Readers Book IV

പി. ജി സഹസ്രനാമ അയ്യർ എഡിറ്റ് ചെയ്ത, ചെറുകഥകൾ ,കവിതകൾ എന്നിവയാണ് ഈ ഇംഗ്ലീഷ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

1967-ൽ പ്രസിദ്ധീകരിച്ച, വി. ഐ ലെനിൻ രചിച്ച സോഷ്യലിസവും യുദ്ധവും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്സോഷ്യലിസവും യുദ്ധവും (Socialism and War) എന്ന ലേഖനം വ്ളാദിമിർ ലെനിൻ 1915-ൽ എഴുതിയത് ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ്. ഒന്നാം ലോകമഹായുദ്ധത്തിനിടയിലുണ്ടായ രാഷ്ട്രീയ പ്രതിസന്ധികളും അതിനോട് വിവിധ രാജ്യങ്ങളിലെ സോഷ്യലിസ്റ്റ് പാർട്ടികൾ സ്വീകരിച്ച നിലപാടുകളും ലെനിൻ ഗൗരവത്തോടെ വിമർശിക്കുന്നു.

അന്താരാഷ്ട്ര തൊഴിലാളി വർഗത്തിൻ്റെ ഐക്യവും യുദ്ധത്തിനെതിരായ നിലപാടുമാണ് ലെനിൻ ഈ കൃതിയിലൂടെ വ്യക്തമാക്കുന്നത്. യുദ്ധം ക്യാപിറ്റലിസ്റ്റ് രാജ്യങ്ങളുടെ ആധിപത്യം വികസിപ്പിക്കാൻ നടത്തുന്നതാണെന്നും അതിന്റെ യഥാർത്ഥ ശത്രു കേവലം അന്യരാജ്യങ്ങൾ അല്ല മറിച്ച് തങ്ങളുടെ സ്വന്തം ഭരണകൂടങ്ങളാണെന്നും ലെനിൻ വിശദമാക്കുന്നു. യുദ്ധത്തെ അടിച്ചമർത്താൻ ലോകതൊഴിലാളികൾ വിപ്ലവാത്മകമായി ഉയരേണ്ടതുണ്ട്. ശരിയായ സോഷ്യലിസ്റ്റ് സമീപനം, യുദ്ധത്തിനെതിരെ പ്രക്ഷോഭം നടത്തുന്നതിലൂടെയാണ് കൈവരിക്കപ്പെടേണ്ടത്. ഈ കൃതിയിൽ ലെനിൻ, ക്യാപിറ്റലിസവും ആധുനിക യുദ്ധവും തമ്മിലുള്ള ബന്ധം വിശദീകരിക്കുകയും സാമ്രാജ്യത്വത്തിനെതിരായ ശാസ്ത്രീയ സമരം ആവശ്യപ്പെടുകയും ചെയ്യുന്നു.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

Through this post, we are releasing the digital scan of the book  Orientation Paper G - Personal Resources published in the year 1969.

This Orientation paper is an extract from a larger study dealing with the question of resources for the church in India. After a short orientation on the situation of Christianity and the Catholic Church in particular (part I ) it proceeds to examine the personal (part II)and the apostolate carried on by this personal as a legacy of previous decades (part III), the financial resources (part IV) and the new structures needed for the implementation of the new goals (part V).

This document is digitized as part of the Dharmaram College Library digitization.

1927-ൽ പ്രസിദ്ധീകരിച്ച പി.കെ. നാരായണപിള്ള രചിച്ച പ്രസംഗതരംഗിണി - രണ്ടാംഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ലഘുഗദ്യശൈലിയിൽ എഴുതിയ സാംസ്കാരിക‑സാഹിത്യപ്രബന്ധങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. സാഹിത്യ‑സംസ്കൃത‑ജ്ഞാനപ്രാവീണ്യം തെളിയിച്ച, പുരാണ കഥകളും കഥാപാത്രങ്ങളും അവരെകുറിച്ചുള്ള പ്രതിപാദനങ്ങളും ഉൾക്കൊള്ളുന്ന ഒരു കാലിക ഗ്രന്ഥമാണ്. 1911–1925 കാലഘട്ടത്തിൽ പ്രാബല്യത്തിലുള്ള കേരളത്തിലെ വിദ്യാഭ്യാസപ്രമേയ ഗ്രന്ഥങ്ങളിലൊന്നാണ്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.