Release notes

2,924 release notes

1940 ൽ പ്രസിദ്ധീകരിച്ച ജോസഫ് തളിയത്ത് പരിഭാഷപ്പെടുത്തിയ മാത്യു റ്റാൽബട്ട് - ഒരു ജീവചരിത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മാത്യു റ്റാൽബട്ട് ജനിച്ചത് 1856 മെയ് 2-ന് അയര്‍ലണ്ടിലെ ഡബ്ലിൻ നഗരത്തിലാണ്.  പത്തൊൻപതാം ശതാബ്ദത്തിന്റെ സാമ്പത്തിക പ്രതിസന്ധികളാൽ ദുരിതമനുഭവിച്ചിരുന്ന ഒരു തൊഴിലാളി കുടുംബത്തിലാണ് മാത്യുവിന്റെ ബാല്യം കടന്നുപോയത്. 12 വയസ്സിൽ തന്നെ സ്കൂൾ വിട്ട് കെട്ടിടനിർമാണ മേഖലയിൽ ജോലിക്കാരനായി. അതിനിടെ മദ്യപാനത്തിന്റെയും പകൃതി വഴിയല്ലാത്ത ജീവിതത്തിന്റെയും വഴിയിലായി. 16 വയസ്സിൽ അദ്ദേഹം മദ്യപാനമാരംഭിച്ചു, ഇത് അടുത്ത പതിനഞ്ചു വർഷത്തോളം തുടർന്നു. ജീവിതം ഇടറിത്താഴ്ന്നതിനുശേഷം 1884-ൽ അദ്ദേഹം ആത്മീയ മാറ്റത്തിലേക്കായി. കൂദാശകൾ സ്വീകരിച്ച് അദ്ദേഹം സമാധാനപൂർവമായ ജീവിതത്തിലേക്ക് തിരിഞ്ഞു. മാത്യു റ്റാൽബട്ടിന്റെ ജീവിതം ആത്മനിഷ്ഠയുടെയും, ദുരിതത്തിൽ ആത്മീയ വഴിയൊരുക്കിയ വിശ്വാസിയുടെയും തിളക്കമില്ലാത്ത, പക്ഷേ ദീപ്തമായ മാതൃകയാണ്. അദ്ദേഹത്തിന്റെ ജീവിതം ഇന്ന് ആൽകഹോൾ അഡിക്ഷനിൽ നിന്നും മോചനം നേടാൻ ആഗ്രഹിക്കുന്നവർക്കായി ഒരു ആത്മശക്തിയും ഉപദേശവുമായാണ് നിലകൊള്ളുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1941-ൽ പ്രസിദ്ധീകരിച്ച, തൈയ്ക്കാട്ടു ചന്ദ്രശേഖരൻ നായർ എഴുതിയ മാറ്റൊലിഎന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1941 - മാറ്റൊലി - തൈയ്ക്കാട്ടു ചന്ദ്രശേഖരൻ നായർ

വളരെ ഹൃദ്യവും ലളിതവുമായ ഇരുപതു കവിതകളാണ് തൈയ്ക്കാട്ടു ചന്ദ്രശേഖരൻ നായർ എഴുതിയ ഈ പുസ്തകത്തിലുള്ളത്. എഴുത്തുകാരനെ കുറിച്ചുള്ള മറ്റു വിവരങ്ങൾ പൊതു ഇടത്തിൽ ലഭ്യമല്ല.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

2011-ൽ പ്രസിദ്ധീകരിച്ച സ. ദേവകി വാര്യർ സ്മരണികയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

നമ്പൂതിരി സമുദായത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ച, ആര്യാ പള്ളത്തിൻ്റെയും പള്ളത്തു കൃഷ്ണൻ നമ്പൂതിരിയുടെയും മൂത്ത മകളായി ജനിച്ച ദേവകി വാര്യർ തൻ്റെ പന്ത്രണ്ടാമത്തെ വയസ്സിൽ ഗാന്ധിജിയുടെ വാർധയിലെ ആശ്രമത്തിൽ അന്തേവാസിയായി തൻ്റെ പൊതുപ്രവർത്തനം ആരംഭിച്ചു. ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം ഉത്തരേന്ത്യയിൽ പഠനം തുടർന്ന ദേവകി പള്ളം രാജ്യത്താകെ സഞ്ചരിച്ച് സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിൽ സ്ത്രീകളെ പങ്കാളികളാക്കാനുള്ള ശ്രമത്തിൽ മുഴുകി. 1970-കളിൽ തിരുവനന്തപുരം നഗരസഭയിലെ ആദ്യ വനിതാ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ സംസ്ഥാന വൈസ് പ്രസിഡണ്ട്, പ്രസിഡണ്ട് എന്നീ ചുമതലകൾ വഹിച്ചിരുന്ന അവർ സ്ത്രീകളുടെ പുരോഗതിക്കായി നിരന്തരം പ്രവർത്തിച്ചു. തിരുവനന്തപുരത്ത് വിവിധ മേഖലകളിൽ ജോലി ചെയ്തിരുന്ന സ്ത്രീകളെ സംഘടിപ്പിച്ച് 1973-ൽ വർക്കിങ് വിമൻസ് അസോസിയേഷൻ എന്ന സംഘടനയ്ക്ക് രൂപംനൽകാൻ നേതൃത്വം നൽകി

ഈ സ്മരണികയിൽ, പി. കെ ശ്രീമതി, എം. വിജയകുമാർ, അഡ്വ. കെ. ചന്ദ്രിക, സാറാ തോമസ്, എസ്. ശാന്തി, ഇ. എം. രാധ, പി. എൻ സരസമ്മ തുടങ്ങി ഒട്ടേറെ പേർ ദേവകി വാര്യരെ കുറിച്ചെഴുതുന്നു

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്

1973 – ൽ പ്രസിദ്ധീകരിച്ച, പി. ജെ. സെബാസ്റ്റ്യൻ എഴുതിയ എൻ്റെ ജീവിതയാത്ര എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1973 - എൻ്റെ ജീവിതയാത്ര

രാഷ്ട്രീയവും സാമൂഹ്യവും സാമുദായികവും മതപരവുമായ എല്ലാ മണ്ഡലങ്ങളിലും ആത്മാത്ഥവും നിഷ്‌കാമവുമായ സേവനം അർപ്പിച്ച് വിജയംകൈവരിച്ച ശ്രീ. പി. ജെ. സെബാസ്റ്റ്യൈൻ്റെ ജീവചരിത്രം ആണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. അദ്ദേഹത്തിൻ്റെ മരണശേഷമാണു ഈ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത് . 25 കൊല്ലത്തിനു മേലുള്ള തിരുവിതാംകൂറിലെ ജനകീയ മുന്നേററത്തിൻ്റെ നേർകാഴ്ച ഈ പുസ്തകത്തിൽ കാണുവാൻ സാധിക്കുന്നു. ദിവാൻ ഭരണത്തിൻ്റെ അന്ത്യഘട്ടത്തിലെ തിരുവിതാംകൂറും ആദ്യത്തെ കമ്മ്യൂണിസ്ററു മന്ത്രിസഭയുടെ കാലത്തെ കേരളരാഷ്ട്രീയ ജീവിതവും എങ്ങനെ ആയിരുന്നുവെന്നും പുസ്തകം വിശദമാക്കുന്നു.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

1941ൽ പ്രസിദ്ധീകരിച്ച, St. Thomas College Trichur – Magazine എന്ന സോവനീറിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

St. Thomas’ College, Thrissur is one of Kerala’s oldest and most prestigious institutions. Founded in 1889 by Rt. Rev. Adolphus E. Medlycott, it started as a school and became a Second Grade College in 1918, later upgrading to First Grade in 1925. It holds the distinction of being Kerala’s first Catholic college, run by the Syro-Malabar Catholic Archdiocese of Thrissur, and is affiliated with the University of Calicut.

The Magazine in published twice in a year ie, March and December. In this March issue, the contents are Articles in different topics and literary articles written by eminent writers and students in English and Malayalam languages.

These documents are digitized as part of the Madras University Library digitization project.

1972-ൽ പ്രസിദ്ധീകരിച്ച, വി. ഐ ലെനിൻ രചിച്ച “ഇടതുപക്ഷ” കമ്മ്യൂണിസം — ഒരു ബാലാരിഷ്ടത എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1972 - “ഇടതുപക്ഷ” കമ്മ്യൂണിസം — ഒരു ബാലാരിഷ്ടത - വി. ഐ ലെനിൻ

“ഇടതുപക്ഷ” കമ്മ്യൂണിസം — ഒരു ബാലാരിഷ്ടത എന്ന ഈ ലഘുലേഖ വി. ഐ ലെനിൻ രചിച്ച് 1920 കളിൽ പ്രസിദ്ധീകരിച്ച "Left-Wing" Communism: An Infantile Disorder എന്ന പുസ്തകത്തിൻ്റെ മലയാള പരിഭാഷയാണ്. വിപ്ലവാ നാന്തര റഷ്യയിൽ ബോൾഷെവിക്കുകൾ അധികാരം ഉറപ്പിക്കുകയും അന്താരാഷ്ട്ര കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ നയിക്കാൻ ശ്രെമിക്കുകയും ചെയ്തിരുന്ന ഒരു നിർണായക കാലഘട്ടത്തിൽ ആണ് ഇങ്ങനെ ഒരു പുസ്തകം എഴുതപ്പെട്ടത്.റഷ്യൻ വിപ്ലവത്തിൻ്റെ അനുഭവങ്ങൾ അടിസ്ഥാനമാക്കി, ലെനിൻ മറ്റു രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് തന്ത്രപരമായ ഉപദേശങ്ങൾ നൽകുന്നു.വിപ്ലവകരമായ ഇടതുപക്ഷ നിലപാടുകൾക്ക് എതിരായി ശക്തമായ വിമർശനം ഉന്നയിക്കുന്നു. പ്രത്യേകിച്ച്, പാർലമെൻ്ററി രാഷ്ട്രീയത്തിൽ പങ്കെടുക്കാൻ വിസമ്മതിക്കുന്നതും ട്രേഡ് യൂണിയനുകളെ അവഗണിക്കുന്നതുമൊക്കെയുള്ള “അവസാനപരമായ” ഇടതുപക്ഷ സമീപനങ്ങൾ ലെനിൻ ബാലിശമായതായും, വിപ്ലവം വിജയിക്കാനുള്ള വഴിയിൽ തടസ്സമാണെന്നും വിശകലനം ചെയ്യുന്നു. ജർമ്മനി, ഇറ്റലി, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലെ ഇടതുപക്ഷ തീവ്രവാദികൾക്ക് ലെനിൻ നൽകുന്ന മുന്നറിയിപ്പ് കൂടിയാണ് ഈ കൃതി.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

1970 ഫെബ്രുവരി 01-ാം തീയതി പുറത്തിറങ്ങിയ നിർണ്ണയം ആഴ്ചപ്പതിപ്പിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ  പങ്കു വയ്ക്കുന്നത്.

1970 - നിർണ്ണയം - ഫെബ്രുവരി 01 -പുസ്തകം 01 ലക്കം 1

1970 കളിൽ പുറത്തിറക്കിയ നിർണ്ണയം ആഴ്ചപ്പതിപ്പ് സാംസ്ക്കാരിക - സാമൂഹിക -രാഷ്ട്രീയ ആഴമുള്ള ചിന്തകളെ അവതരിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു . വ്യത്യസ്ത രചന ശൈലികളും, വിമർശനങ്ങളും, രാഷ്ട്രീയ പരാമർശങ്ങളും ചേർത്തുകൊണ്ട് ആ കാലഘട്ടത്തിൽ പ്രസിദ്ധീകരിച്ച മാസിക ഇടതുപക്ഷ പരിണാമത്തിൻ്റെയും കേരളത്തിലെ ബൗദ്ധിക സംസ്ക്കാരത്തിൻ്റെയും ഭാഗമായിരുന്നു. പുസ്തകത്തിൻ്റെ ഈ ലക്കത്തിൽ കുറിപ്പുകൾ, കാഴ്ചപ്പാടുകൾ, സാഹിത്യം, കത്തുകൾ, കല, എഴുതാപ്പുറം, അഭിലാഷങ്ങൾ അവകാശങ്ങൾ എന്നിങ്ങനെ വ്യത്യസ്ത ലേഖനങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.

കാഴ്ചപ്പാടിൽ എഴുതുന്ന ലേഖനങ്ങളിൽ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ ലേഖകൻ്റെ വ്യക്തിഗതമായ അഭിപ്രായങ്ങൾ ആണ്. സാഹിത്യ രചനയിൽ കൾചറൽ റെവല്യൂഷൻ ഇൻ ചൈന എന്ന പുസ്തത്തിൻ്റെ സമഗ്ര അവലോകനം ഉൾക്കൊള്ളിച്ചിരിക്കുന്നു. കത്തുകളിലാകട്ടെ വായനക്കാരുടെ സ്വതന്ത്ര അഭിപ്രായങ്ങൾ അവരുടെ മേൽവിലാസത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. കലയെക്കുറിച്ചെഴുതുന്ന പംക്തിയിൽ സിനിമയുടെ നിരൂപണമാണ് നടത്തിയിരിക്കുന്നത്. എഴുതാപ്പുറം പത്രങ്ങളിലും റേഡിയോയിലും വരുന്ന വാർത്തകളെയും ലേഖനങ്ങളും മുഖപ്രസംഗങ്ങളെയും തിരഞ്ഞെടുത്തു വിശദീകരിക്കുന്നു. അധ്വാനിക്കുന്നവരുടെ അവകാശങ്ങളെക്കുറിച്ച് അധികാര വർഗ്ഗത്തെ ബോധ്യപ്പെടുത്തുന്ന പംക്തികളും, ഏതു തരം ലേഖനങ്ങൾ ആണ് ഈ മാസികയിൽ ഉൾപ്പെടുത്തുന്നത് എന്ന വിവരവുമാണ് അഭിലാഷങ്ങൾ അവകാശവാദങ്ങൾ എന്ന ലേഖനത്തിൽ കാണാൻ സാധിക്കുന്നത്.

തളിപ്പറമ്പിൽ നിന്നുള്ള എസ് .കെ മാധവൻ മാഷിൻ്റെ ശേഖരത്തിൽ നിന്നുമാണ് ഈ പുസ്തകം ലഭ്യമായത്. കേരളത്തിലെ അച്യുതാനന്ദൻ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന ജോസ് തെറ്റയിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1977ൽ ആലുവ എസ്.എച്ച്. ലീഗ് പ്രസിദ്ധീകരിച്ച ഗാനമഞ്ജരി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ആരാധനാഗീതങ്ങൾ, മാതൃസ്തവങ്ങൾ, സമാജഗീതികൾ, ക്രിസ്മസ് ഗാനങ്ങൾ, ക്രിസ്തുരാജകീർത്തനങ്ങൾ, പോപ്പുരാജമംഗളങ്ങൾ, ദിവ്യകാരുണ്യവാഴ് വിൻ്റെ പാട്ടുകൾ, വിശുദ്ധരുടെ സ്തുതിപ്പുകൾ മുതലായ ശീർഷകങ്ങളിലായി 246 ക്രിസ്തീയഗാനങ്ങൾ മലയാളത്തിലും, 34 ഗാനങ്ങൾ ഇംഗ്ലീഷിലുമായി രചിക്കപ്പെട്ടിട്ടുള്ള ഒരു സമാഹാരമാണിത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1975 – ൽ പ്രസിദ്ധീകരിച്ച, ഇന്ദിരയുടെ അടിയന്തിരം എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1975- ഇന്ദിരയുടെ അടിയന്തിരം

1970 കളിൽ ലോകവ്യാപകമായി രാഷ്ട്രീയ -സാമ്പത്തിക -സാംസ്ക്കാരിക -ബൗദ്ധിക രംഗങ്ങളിൽ നടന്ന മാറ്റങ്ങളുടെ ഭാഗമായി ഭാരതത്തിലും അതിൻ്റെ പ്രത്യാഘാതങ്ങളുണ്ടായി. കേരളത്തിൽ അതിന് നേതൃത്വം വഹിച്ചത് കോൺഗ്രസ് പരിവർത്തനവാദികൾ എന്ന സംഘടനയായിരുന്നു. ജയപ്രകാശ് നാരായണൻ്റെ നേതൃത്വത്തിൽ അഴിമതിക്കെതിരെ നടന്ന സോഷ്യലിസ്റ്റ് ആശയക്കാരുടെ പ്രക്ഷോഭം ഇക്കൂട്ടരെ സ്വാധീനിച്ചു. ഇതിനിടയിൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജനാധിപത്യവിരുദ്ധ നടപടികളെ എതിർത്തവരെ  ജയിലിലടച്ചതിനെതിരെ ഇവർ നടത്തിയ വിവിധ പ്രക്ഷോഭങ്ങളുടെ ഭാഗമായി ഇറക്കിയ ലഘുലേഖയാണ് "ഇന്ദിരയുടെ അടിയന്തിരം". പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ പ്രമുഖൻ എസ് .കെ മാധവൻ്റെ ശേഖരത്തിൽ നിന്നും എടുത്ത ഈ ലഘുലേഖ അടിയന്തരാവസ്ഥയുടെ 50-ാം വാർഷികത്തിൽ പുനഃ പ്രസിദ്ധീകരിക്കുന്നു. ഇത് പ്രസിദ്ധീകരിച്ചതിന് പി. രാജൻ,വി.രാമചന്ദ്രൻ,എസ് .കെ മാധവൻ, പി.ടി ദേവസിക്കുട്ടി തുടങ്ങിയവരെ മാസങ്ങളോളം ജയിലിൽ അടച്ചിരുന്നു. പ്രതികരിക്കാനും,പ്രതിഷേധിക്കാനും ഉള്ള അവകാശങ്ങൾ നിഷേധിക്കപ്പെട്ട ദിനങ്ങളുടെ ഓർമകൾക്ക് ഇന്ന് 50 ആണ്ടുകൾ തികയുന്നു.

1975 ജൂൺ 25നാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

കേരളത്തിലെ അച്യുതാനന്ദൻ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന ജോസ് തെറ്റയിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

1971 ൽ Syro Malabar Littargical committee പ്രസിദ്ധീകരിച്ച ആഘോഷമായ കുർബ്ബാന എന്ന കുർബ്ബാനപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ആഘോഷമായ കുർബ്ബാന സംബന്ധിച്ച് പൊതുവായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളേക്കുറിച്ച് ഈ പുസ്തകത്തിൽ വിവരിക്കുന്നു.

പുരോഹിതൻ തിരുവസ്ത്രങ്ങൾ ധരിക്കുമ്പോൾ മുതൽ മദ്ബഹയിൽ നിന്നു പുറത്തിറങ്ങുന്നതുവരെ അവർ അനുവർത്തിക്കുന്ന കർമ്മങ്ങളെകുറിച്ച് ആണ് ഇതിലെ പ്രതിപാദ്യ വിഷയം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Through this post, we are releasing the digital scan of the book The Church India Today - Participants' Guide published in the year 1969.

This book is a guide for the participants of the All India Seminar on The Church in India Today held in Bangalore from May 15 to 25, 1969. The contents of the book are workshop handbooks offering structured session outlines, discussion points, and exercises across eight thematic workshops and participant lists, schedules, addresses, and local information—typical of conference participant guides.

This document is digitized as part of the Dharmaram College Library digitization.

1980 ൽ മലങ്കര സഭയുടെ കീഴിൽ, മാർ ഈവാനിയോസ് തിരുമേനി രചിച്ച്,  ബഥനി ആശ്രമം പ്രസിദ്ധീകരിച്ച വിശുദ്ധ കുമ്പസാരം  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈ ഗ്രന്ഥം ഒരു ആത്മീയ–തത്വചിന്തനമാണ്. ഇക്കൂദാശയുടെ വിവിധഘടകങ്ങളും ആഴത്തിലുള്ള ദാർശനിക പ്രതിബിംബവും ഈ പുസ്തകം വിശദമായി വിശദീകരിക്കുന്നു.   ഈ പുസ്തകം കുമ്പസാരത്തെ “പാപമോചന നടപടി” എന്ന പരമ്പരാഗത കുറുക്കുവഴിയില്‍ നിന്ന് അപ്പുറം കൊണ്ടു ചൊല്ലുന്ന ഗ്രന്ഥമാണ്. ‌ അത് ഒരു ആധ്യാത്മിക പ്രക്രിയയെന്ന രീതിയിൽ പ്രമേയമായിട്ടാണ്  കൈകാര്യം ചെയ്യുന്നത്. ലിറ്റർജിക്കൽ ഭാഗങ്ങളേക്കുറിച്ച് തത്വചിന്തനാപരമായ, പ്രാർത്ഥനയായുള്ള സമീപനമാണ് ഇവിടെ പ്രധാനമാക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.