1942-ൽ പ്രസിദ്ധീകരിച്ച, അലോഷ്യസ് മരിയ ബെൻസിഗർ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
സ്വിറ്റ്സർലൻ്റിലെ ധനാഢ്യനും ഉത്തമകത്തോലിക്കനുമായിരുന്ന ജോൺ അഡൽറിക് ബെൻസിഗറിൻ്റെ മകനായി ജനിച്ച അലോഷ്യസ് മരിയ ബെൻസിഗറിൻ്റെ ജീവചരിത്രം പ്രതിപാദിക്കുന്നചെറുഗ്രന്ഥമാണ് ഇത്.അദ്ദേഹത്തിനു സുലഭമായിരുന്ന എല്ലാ ലൗകീക സുഖങ്ങളും സമൃദ്ധിയും ത്യജിച്ച് ഒരു സന്യാസിയായി മാറിയ അദ്ദേഹത്തിൻ്റെ ജീവിതം വർണ്ണനാതീതമായിരുന്നു.1900-കളിൽ നമ്മുടെ കൊച്ചു കേരളത്തിലും അദ്ദേഹം സേവനം അനുഷ്ടിച്ചതായി ഈ പുസ്തകത്തിൽ പറയപ്പെടുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.