1986 ൽ സീറോ മലബാർ സെൻട്രൽ ലിറ്റർജിക്കൽ കമ്മിറ്റി അംഗങ്ങളായ ഫാ. സിലാസ് സി. എം. ഐ, ഫാ. ജോസ് കണ്ടത്തിക്കുടി എന്നിവർ ചേർന്ന് പ്രസിദ്ധീകരിച്ച പുനരുദ്ധരിച്ച സീറോമലബാർ റാസക്രമം - ഒരു വിശദീകരണം എന്ന ലഘു ലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
സീറോ മലബാർ സഭ പരമ്പരാഗതമായി ഉപയോഗിക്കുന്ന പ്രാർത്ഥനകളും അതിലെ ആശയങ്ങളും, പ്രതീകങ്ങളും, ആചാരാനുഷ്ഠാനങ്ങളൂം വസ്തുനിഷ്ഠമായി വിലയിരുത്തി തള്ളേണ്ടവയെ തള്ളാനും, കൊള്ളേണ്ടവയെ കൊള്ളാനും കഴിയണമെന്നാവശ്യപ്പെടുന്ന പ്രമേയമാണ് ഈ ലഘുലേഖയുടെ ഉള്ളടക്കം. പുനരുദ്ധരിച്ച സീറോ മലബാർ റാസക്രമത്തെയും സീറോ മലബാർ സെൻട്രൽ ലിറ്റർജിയെയും കുറിച്ചുള്ള ചില വിചിന്തനങ്ങളാണ് ഈ ലഘു ലേഖയിൽ പരാമർശിക്കപ്പെടുന്നത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.