All release notes

Release note

Permalink

2000 നവംബർ മാസത്തിലെ ഇന്ത്യ ടു ഡേ മലയാളം ആനുകാലികത്തിൽ (പുസ്തകം 11 ലക്കം 49) പ്രസിദ്ധീകരിച്ച സ്കറിയാ സക്കറിയയുടെ കഥ, പരിസ്ഥിതി, സംസ്കാരം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. കറൻ്റ് ബുക്സ് പുറത്തിറക്കിയ നൂറോളം മലയാള ചെറുകഥകളെ മുൻ നിർത്തി ജി. മധുസൂദനൻ രചിച്ച പാരിസ്ഥിതിക നിരൂപണത്തിൻ്റെ സാധ്യതകൾ വിവരിക്കുന്ന, കഥയും പരിസ്ഥിതിയും എന്ന പഠന ഗ്രന്ഥത്തിൻ്റെ അവലോകനമാണ് ഈ ലേഖനം. 2002ലെ നിരൂപണപഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കൃതികൂടിയാണ് "കഥയും പരിസ്ഥിതിയും"

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.