1992 സെപ്തംബർ - ഒക്ടോബർ മാസത്തെ കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരണമായ സാഹിത്യലോകം ദ്വൈമാസികയിൽ ( പുസ്തകം 17 ലക്കം 05) സ്കറിയ സക്കറിയ എഴുതിയ ഡോ. ഹെർമൻ ഗുണ്ടർട്ട് കേരളത്തിലും ജർമ്മനിയിലും എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ഹെർമൻ ഗുണ്ടർട്ട് കേരളത്തിനും, മലയാളഭാഷക്കും നൽകിയ സർഗ്ഗാത്മക സംഭാവനകളെ വിലയിരുത്തുകയാണ് ഈ ലേഖനത്തിൽ. കേരളത്തിൻ്റെ ചരിത്രം, ഭൂമിശാസ്ത്രം എന്നിവയെകുറിച്ച് ഗുണ്ടർട്ട് രചിച്ച ഗ്രന്ഥങ്ങൾ അവയുടെ ഉള്ളടക്കവും, സമീപന സമ്പ്രദായവും കൊണ്ട് ഇന്നും പ്രസക്തി നഷ്ടപ്പെടാതെ നില നിൽക്കുന്നുവെന്ന് ലേഖനത്തിൽ സ്കറിയ സക്കറിയ വ്യക്തമാക്കുന്നു.
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.