2014 ൽ സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച ഹെർമ്മൻ ഗുണ്ടർട്ട് - മലയാളഭാഷാവ്യാകരണം - മലയാളവ്യാകരണ ചോദ്യോത്തരങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ഹെർമ്മൻ ഗുണ്ടർട്ടിൻ്റെ പ്രശസ്തമായ മലയാളഭാഷാവ്യാകരണം, മലയാളവ്യാകരണ ചോദ്യോത്തരങ്ങൾ എന്നീ രണ്ടു പ്രശസ്തകൃതികളുടെ ഒരുമിച്ചു ചേർത്തുള്ള പുനഃപസിദ്ധീകരണമാണ് ഈ പുസ്തകം. ഈ കൃതികൾ ഒരുമിച്ചും വെവ്വേറെയേയായും ഇതിനു മുൻപ് പലതവണ പുനഃപ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. മൂലകൃതികൾ അടക്കമുള്ള പുസ്തകങ്ങളുടെ പലപതിപ്പുകൾ ഇതിനകം ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിലേക്ക് വന്നിട്ടുണ്ട്. ഇപ്പോൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്ന ഈ പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുതിയ ദീർഘമായ പഠനവും ലഭ്യമാണ്.
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് അദ്ദേഹത്തിൻ്റെ രചനകളുമായി ബന്ധപ്പെട്ട ഈ ലേഖനങ്ങൾ ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.