2016 ൽ ജീജി ജോണാമ്മ സേവ്യർ രചിച്ച അമ്മ ത്രേസ്യ - കേരളത്തിലെ നാട്ടറിവുകളിൽ എന്ന പുസ്തകത്തിന് സ്കറിയ സക്കറിയ എഴുതിയ അമ്മ ത്രേസ്യ - കേരളത്തിലെ അറിവനുഭവങ്ങൾ എന്ന അവതാരികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
വിശുദ്ധ അമ്മ ത്രേസ്യയുടെ അഞ്ഞൂറാം പിറന്നാളിൻ്റെ അനുഭവ സമൃദ്ധിയിൽ രചിക്കപ്പെട്ടതാണ് ഈ ജീവചരിതം. കഴിഞ്ഞ മൂന്നു നാലു നൂറ്റാണ്ടുകൾക്കിടയിൽ മലയാളക്കരയിൽ അമ്മ ത്രേസ്യയെക്കുറിച്ചുള്ള വാമൊഴി വഴക്കത്തിലും, നാട്ടാചാരങ്ങളിലും ഇഴ ചേർന്ന ജീവചരിത്രരചനയായിട്ടാണ് ലേഖകൻ കൃതിയെ വിശേഷിപ്പിക്കുന്നത്.
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.