1988 ൽ ബർണ്ണഡിൻ രചിച്ച മലബാർ കുടിയേറ്റവും, സി. എം. ഐ സഭയും എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഭാരതത്തിലെ പ്രഥമ അപ്പോസ്തലനായ വിശുദ്ധ തോമാശ്ലീഹയുടെ പ്രേഷിതചൈതന്യപൈതൃകം സ്വാംശീകരിച്ച് കൊണ്ടാണ് ആഗോളവ്യാപകമായ മിഷൻ പ്രവർത്തനങ്ങൾക്കൊപ്പം കേരളത്തിലും ഇന്ത്യയിലും സി. എം. ഐ സഭ വളർന്നിട്ടുള്ളതും, പ്രവർത്തിച്ചിട്ടുള്ളതും. സഭയുടെ മലബാറിലെ മിഷൻ പ്രവർത്തനാനുഭവങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കുകയാണ് മലബാറിലേക്ക് കുടിയേറിയവരുടെ യാതനകളും, വേദനകളും അടുത്തറിഞ്ഞ് അവരുടെ ഉന്നമനത്തിനും പുരോഗതിക്കും വേണ്ടി പരിശ്രമിക്കുക കൂടെ ചെയ്ത ഗ്രന്ഥകർത്താവും വൈദികനുമായ ബർണ്ണഡിനച്ചൻ.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്