1964 ൽ പ്രസിദ്ധീകരിച്ച എറണാകുളം അതിരൂപതയുടെയും, ഇടവകകളുടെയും, സ്ഥാപനങ്ങളുടെയും നടത്തിപ്പിനാവശ്യമായ നിയമങ്ങളുടെയും, നടപടിക്രമങ്ങളുടെയും സമാഹാരമായ എറണാകുളം അതിരൂപതയിലെ നിയമസംഗ്രഹം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ബ.വികാരിമാരും, ഇടവകവൈദികരും, സന്യാസസഭകളുടെയും സ്ഥാപനങ്ങളുടെയും അധിപന്മാരും അതിരൂപതയുടെ ഭരണഘടനയെന്നു വിശേഷിപ്പിക്കപ്പെട്ട ഈ നിയമസംഗ്രഹത്തിലെ നിയമങ്ങളും, നടപടിക്രമങ്ങളും വായിച്ച് പഠിച്ചിരിക്കുകയും 1964 ആഗസ്റ്റ് മാസം ഒന്നാം തിയതി മുതൽ അവ അയഥാവിധി പ്രാവർത്തികമാക്കുകയും ചെയ്യണമെന്ന് എറണാകുളം മെത്രാപ്പൊലീത്താ ആമുഖമായി അനുശാസിക്കുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്