കേരളസംസ്ഥാനത്തിൻ്റെ ആഭ്യന്തര മന്ത്രിയും, വിമോചന സമരനേതാവും ആയിരുന്ന പി. റ്റി. ചാക്കോയുടെ നിര്യാണത്തെ തുടർന്ന് കേരളദ്ധ്വനി ആനുകാലികം 1964 ൽ പ്രസിദ്ധീകരിച്ച കേരളദ്ധ്വനി - പി റ്റി ചാക്കോ സ്മാരക പ്പതിപ്പ് എന്ന അനുസ്മരണ പതിപ്പിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
പി റ്റി ചാക്കോയുടെ ചരമത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ അനുസ്മരണങ്ങൾ, സചിത്ര ലേഖനങ്ങൾ എന്നിവയാണ് സ്മാരക പതിപ്പിലെ ഉള്ളടക്കം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.