1972ൽ പ്രസിദ്ധീകരിച്ച ആബേൽ രചിച്ച പിതാവിൻ പക്കലേക്ക് എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
സീറോ മലബാര്‍ സഭയുടെ ആരാധനാക്രമവും ഗാനങ്ങളും സുറിയാനിയില്‍ നിന്നും മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയ, ഒട്ടനവധി ക്രിസ്തീയ ഗാനങ്ങളുടെ രചയിതാവായ ആബേലച്ചൻ എഴുതിയ സാഹിത്യസൗന്ദര്യം തുളുമ്പി നിൽക്കുന്ന അനേകം ഗാനങ്ങളാണ് ഈ ഗാനസമാഹാരത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ആബേലച്ചനാണ് പ്രശസ്തമായ കൊച്ചിൻ കലാഭവൻ എന്ന റെക്കോഡിംഗ് ആൻഡ് ഡബ്ബിംഗ് സ്റ്റുഡിയോ സ്ഥാപിച്ചത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.