1989 ഡിസംബർ - ജനുവരി മാസത്തെ ഭാഷാപോഷിണി ആനുകാലികത്തിൽ (പുസ്തകം 13 ലക്കം 04) പ്രസിദ്ധീകരിച്ച കോന്നിയൂർ ആർ നരേന്ദ്രനാഥ് എഴുതിയ ബാലസാഹിത്യം ഒരു മുഖവുര എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ബാലസാഹിത്യം എന്ത്? എങ്ങിനെ? അതിൻ്റെ ശാഖോപശാഖകൾ പടർന്നു പന്തലിച്ചതെങ്ങിനെ? ഈ സാഹിത്യ ശാഖയുടെ ഭാവി എത്രമാത്രം ശോഭനമാണ് തുടങ്ങിയ കാര്യങ്ങൾ ലേഖനം ചർച്ച ചെയ്യുന്നു. ഇലക്ട്രോണിക്സ് യുഗത്തിൽ എത്തിനിൽക്കുന്ന ബാലസാഹിത്യ ശാഖക്ക് ഒരു മുഖവുരയാണ് ഈ ലേഖനം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.