1957 ൽ പ്രസിദ്ധീകരിച്ച ദീപിക - കുട്ടികളുടെ വിശേഷാൽ പ്രതി യുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെ നൂറാം വാർഷികവും, സ്വാതന്ത്ര്യത്തിൻ്റെ പത്താം വാർഷികവും ആഘോഷിക്കുന്നതിൻ്റെ ഭാഗമായി പുറത്തിറക്കിയതാണ് ഈ വിശേഷാൽ പ്രതി. ദീീപിക ബാലപംക്തിയുടെ അഞ്ചാം വാർഷികവും കൂടിയായ സാഹചര്യത്തിൽ പ്രസിദ്ധീകരിച്ച ഈ വിശേഷാൽ പ്രതിയിൽ മുൻ നിര സാഹിത്യകാരന്മാരുടെ കുട്ടികൾക്ക് വേണ്ടിയുള്ള ലേഖനങ്ങളും സാഹിത്യ സൃഷ്ടികളും ആണ് പ്രധാനമായും ഉൾപ്പെടുത്തിയിട്ടുള്ളത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.