1950 ൽ പ്രസിദ്ധീകരിച്ച എസ്. കെ. രാമനാഥശാസ്ത്രി രചിച്ച വാസ്തുലക്ഷണം - ശില്പവിഷയം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
വാസ്തുലക്ഷണം സംസ്കൃതത്തിലും ശില്പവിഷയം മലയാളത്തിലും രചിക്കപ്പെട്ട വാസ്തു സംബന്ധമായ പുരാതന രചനകളാണ്. ഈ പുസ്തകത്തിൽ സംസ്കൃത ശ്ലോകങ്ങളുടെ മലയാള വ്യാഖാനം കൊടുത്തിട്ടുണ്ട്. പുസ്തകത്തിൽ പ്രതിപാദിക്കപ്പെട്ടിട്ടുള്ള, പഴയകാലത്തെ ഭവനനിർമ്മാണവുമായി ബന്ധപ്പെട്ട ശാസ്ത്രീയ രേഖകൾ ആധുനിക വീടുകളുടെ നിർമ്മാണത്തിലും പ്രായോഗികമാണ്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.