All release notes

Release note

Permalink

1955 ൽ  പ്രസിദ്ധീകരിച്ച കോട്ടെൽ എസ്. ജെ രചിച്ച, മാർസെലിൻ സി. ഡി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി സന്യാസവ്രതങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1861 ൽ ഫ്രഞ്ചു ഭാഷയിൽ രചിക്കപ്പെട്ട കൃതിയുടെ മലയാള പരിഭാഷയാണ് ഈ കൃതി. മൂലകൃതി പുതിയ കാനോൻ നിയമമനുസരിച്ച് കാലാനുസൃതമായി പരിഷ്കരിക്കപ്പെട്ടിട്ടുള്ളതാണ്. സന്യാസജീവിതത്തിൻ്റെ പ്രധാന കടമകൾ എന്തെല്ലാമാണെന്ന് വിശദീകരിക്കുന്ന, ഏതൊരു സന്യാസസഭക്കും അനുയോജ്യമായ പൊതുപ്രമാണങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ചോദ്യോത്തര രീതിയിലാണ് ഈ പുസ്തകത്തിൻ്റെ രചന നിർവ്വഹിച്ചിട്ടുള്ളത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.