1931 ൽ പ്രസിദ്ധീകരിച്ച, എസ് സുബ്രഹ്മണ്യ ശാസ്ത്രി രചിച്ച ഉപന്യാസങ്ങൾ - പ്രഥമ ശ്രേണി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ശാസ്ത്രം, ജീവചരിത്ര സംഭവം, ജിവിത ശൈലി എന്നിവയുമായി ബന്ധപ്പെട്ട അഞ്ച് ഉപന്യാസങ്ങൾ ഈ പുസ്തകത്തിൽ ഉൾപ്പെടുന്നു. ഈ ഉപന്യാസങ്ങൾക്ക് ആസ്പദമാക്കിയ ഇംഗ്ലീഷിലെ ചില പുസ്തകങ്ങൾ ഗ്രന്ഥകാരൻ ആമുഖത്തിൽ പരാമർശിക്കുന്നുണ്ട്. പാശ്ചാത്യ ഗദ്യ സാഹിത്യ രൂപമായ essay (ഉപന്യാസം) മലയാളത്തിൽ പ്രചരിക്കുന്ന പ്രാരംഭ കാലഘട്ടത്തിൽ എഴുതിയ പുസ്തകമാണിതെന്ന് മനസ്സിലാക്കാം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.