All release notes

Release note

1982 ൽ പ്രസിദ്ധീകരിച്ച ക.നി.മൂ.സ. മാണിക്കത്തനാർ  എന്ന സ്മരണികയുടെ  സ്കാനാണ്  ഈ പോസ്റ്റിലൂടെ  പങ്കു വയ്ക്കുന്നത്.

മലങ്കര പുനഃപ്രതിഷ്ഠാപനത്തിൻ്റെ ഉദയ നക്ഷത്രം എന്ന് വിശേഷിപ്പിക്കുന്ന ക.നി.മൂ.സ. മാണിക്കത്തനാരെ പറ്റിയുള്ള ഈ സ്മരണിക പുറത്തിറക്കിയത് നസ്രാണി മാസികയുടെ നേതൃത്വത്തിലാണ്.

ക.നി.മൂ.സ. മാണിക്കത്തനാരുടെ ലഘു ജീവ ചരിത്രം, അദ്ദേഹത്തിൻ്റെ വിശുദ്ധ ഗ്രന്ഥ വിവർത്തനവും അതിൻ്റെ സവിശേഷതകളും അദ്ദേഹത്തിൻ്റെ മറ്റു കൃതികളെ പറ്റിയുമെല്ലാം ഈ സ്മരണികയിൽ പ്രതിപാദിച്ചിരിക്കുന്നു. .

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.