All release notes

Release note

1946 ൽ പ്രസിദ്ധീകരിച്ച, ഫിലിപ്പ് രചിച്ച സ്ത്രീ സ്വാതന്ത്ര്യം എന്ന കൃതിയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

ആധുനിക വനിതാലോകത്തിൻ്റെ ഗതിയും ഇന്നത്തെ ക്രിസ്തീയ വനിതകളുടെ സ്ഥിതിയും കത്തോലിക്ക മത തത്വങ്ങളുടെ വെളിച്ചത്തിൽ പഠിച്ചതിൻ്റെ ഫലമാണു് സ്ത്രീ സ്വാതന്ത്ര്യം എന്ന ഈ ചെറു ഗ്രന്ഥം.മാർപ്പാപ്പമാരുടെ വിശ്വലേഖനങ്ങളും , വനിതകൽക്കു നൽകിയ ഉൽബോധനങ്ങളുമാണു് ഈ ഗ്രന്ഥത്തിൽ ആസ്പദമായി ഗ്രന്ഥകർത്താവു് സ്വീകരിച്ചിട്ടുള്ളതു്. സ്ത്രീ വിദ്യാഭ്യാസം,വിവാഹം,വേഷവിധാനങ്ങൾ ,സമുദായ സേവനം എന്നിവയെക്കുറിച്ചും ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നു.കേരള കത്തോലിക്കാ കോൺഗ്രസ്സിന് ഒരു വനിതാ വിഭാഗം രൂപപ്പെടുന്നതിനു് ഭാരവാഹികൾ ഉണർന്നു പ്രവർത്തിച്ച്തായും ഇതിൽ വിശദമാക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.