2001ൽ പൂഞ്ഞാർ നവധാരാ തിയറ്റേഴ്സിൻ്റെ ഇരുപത്തി അഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ നവധാര തിയറ്റേഴ്സ് – രജത ജൂബിലി സ്മരണിക യുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കലാകേരളത്തിൻ്റെ ചരിത്രത്തിൽ തുടർച്ചയായി മികവുറ്റ 25 പ്രൊഫഷനൽ സാമൂഹ്യനാടകങ്ങൾ അവതരിപ്പിച്ചുകൊണ്ട് 25 വർഷങ്ങൾ പിന്നിടുന്ന അവസരത്തിലാണ് ഈ സ്മരണിക പുറത്തിറക്കിയിട്ടുള്ളത്. ആമുഖകുറിപ്പ്, കഴിഞ്ഞ 25 വർഷങ്ങളിലെ പ്രവർത്തന ചരിത്രം, സന്ദേശങ്ങൾ, ഭരണസമിതിയെ പറ്റിയുള്ള വിവരങ്ങൾ, നാടകവേദിയെ കുറിച്ചുള്ള ലേഖനങ്ങൾ, പരസ്യങ്ങൾ തുടങ്ങിയവയാണ് ഉള്ളടക്കം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.