All release notes

Release note

1972 ൽ പ്രസിദ്ധീകരിച്ച പ്ലാസിഡ് പൊടിപാറ രചിച്ച കേരളത്തിലെ മാർത്തോമ്മാ ക്രിസ്ത്യാനികൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഫാദർ പ്ലാസിഡിൻ്റെ   The Thomas Christians എന്ന ഇംഗ്ലീഷ് കൃതിയുടെ പദാനുപദപരിഭാഷയാണ് ' കേരളത്തിലെ മാർത്തോമ്മാ ക്രിസ്ത്യാനികൾ" എന്ന ഈ മലയാള കൃതി.

മാർത്തോമ്മാ ക്രിസ്ത്യാനികൾ എന്ന പേരിൽ ഫാദർ ബർണ്ണാർദിൻ്റെ പ്രഖ്യാതമായ ചരിത്രഗ്രന്ഥം മലയാളത്തിൽ വേറേ ഉള്ളതു കൊണ്ടാണ്, ഈ പരിഭാഷയുടെ പേരിന് കേരളത്തിലെ എന്ന വിശേഷണം കൂട്ടിച്ചേർത്തിരിക്കുന്നത്. മലങ്കര സഭാ ചരിത്രം സംബദ്ധിച്ച് ഇതേവരെ അറിയപ്പെടാതിരുന്ന പല പുതിയ രേഖകളും ഫാദർ പ്ലാസിഡ് ഈ കൃതിയിൽ ഹാജരാക്കുന്നുണ്ട്.സഭാ ചരിത്രത്തിൽ പുതിയ വെളിച്ചം വീശുന്നതിനു അവ കുറച്ചൊന്നുമല്ല സഹായിച്ചിരിക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.