All release notes

Release note

1951 ൽ പ്രസിദ്ധീകരിച്ച പി. ശ്രീധരൻപിള്ള വിവർത്തനം ചെയ്ത ആത്മാർപ്പണം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

R.H. Banson എഴുതിയ Come Rack Come Rope എന്ന ചരിത്രാഖ്യായികയുടെ സ്വതന്ത്ര തർജ്ജമയാണ് ഈ പുസ്തകം.  ക്രൈസ്തവ ആധ്യാത്മിക സാഹിത്യത്തിൽ ശ്രദ്ധേയനായ എഴുത്തുകാരനാണ് R.H. Banson. അദ്ദേഹത്തിന്റെ കൃതികൾ ദൈവസന്നിധിയിൽ ആത്മാവ് എങ്ങനെ വളരേണ്ടതാണെന്ന് വഴികാട്ടുന്നവയാണ്. "ആത്മാർപ്പണം" ഇതിൽ ഏറ്റവും പ്രസിദ്ധമായവയിൽ ഒന്നാണ്.  ഒരു ക്രൈസ്തവ ആത്മസമർപ്പണത്തിൻ്റെ  ആഴത്തിലുള്ള ആധ്യാത്മിക വിവക്ഷയുള്ള പുസ്തകമാണ് ഈ കൃതി.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.