1905 - ഒന്നാം പാഠപുസ്തകം - ജോസഫ് മൂളിയിൽ
Item
ml
1905 - ഒന്നാം പാഠപുസ്തകം - ജോസഫ് മൂളിയിൽ
en
1905 - Onnam Padapusthakam - Joseph Muliyil
1905
64
en
1905 - The First Standard Reader
https://opendigi.ub.uni-tuebingen.de/opendigi/56E242
ml
ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് ടെക്സ്റ്റ്ബുക്ക് കമ്മിറ്റി അംഗീകരിക്കുകയും മദ്രാസ് പബ്ലിക് ഇൻസ്ട്രക്ഷൻ ഡയറക്ടർ അംഗീകാരം നൽകുകയും ചെയ്ത പാഠപുസ്തകമാണിത്. ഈ പുസ്തകത്തിൻ്റെ ഏഴാം പതിപ്പാണ് ഇത്. ഈ പുസ്തകം ആദ്യം നിർമ്മിച്ചത് മദ്രാസ്സ് ക്രിസ്ത്യൻ കോളേജിലെ ഇംഗ്ലീഷ് ട്യൂട്ടർ ആയിരുന്ന ജോസഫ് മൂളിയിൽ ആണ്. എന്നാൽ 1905ലെ ഈ പതിപ്പ് പുതുക്കി പ്രസിദ്ധീകരിച്ചിരിക്കുന്നത് മദ്രാസ്സ് സർക്കാറിലെ ഔദ്യോഗിക മലയാളപരിഭാഷകൻ ആയ എം. കൃഷ്ണൻ ആണ്. അനുസരണത്തെ പറ്റിയുള്ള കഥകൾ, ഉത്സാഹത്തെ കുറിച്ചുള്ള കഥകൾ, സത്യത്തെ കുറിച്ചുള്ള കഥകൾ, സ്നേഹത്തെ കുറിച്ചുള്ള കഥകൾ, സന്മര്യാദ്യയെ കുറിച്ചുള്ള പാഠങ്ങൾ, സാധനങ്ങളെ കുറിച്ചുള്ള പാഠങ്ങൾ എന്നീ ഗദ്യപാഠങ്ങൾ ആണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ കേരളത്തിലും മദ്രാസ് പ്രസിഡൻസിയിലും നിലനിന്നിരുന്ന പ്രാഥമിക വിദ്യാഭ്യാസ രീതിയുടെയും, ഭാഷാ പഠനത്തെ സന്മാർഗ്ഗ ശാസ്ത്രവുമായി എങ്ങനെ ബന്ധിപ്പിച്ചിരുന്നു എന്നതിൻ്റെയും മികച്ചൊരു ചരിത്രരേഖയാണ് ഈ പുസ്തകം.