1973 - ബ്രയോഫൈറ്റ - കെ. ഗോപിനാഥൻ നായർ
Item
ml
1973 - ബ്രയോഫൈറ്റ -
കെ. ഗോപിനാഥൻ നായർ
കെ. ഗോപിനാഥൻ നായർ
en
1973 - Bryophyta - K. Gopinathan Nair
1973
156
20.8 × 15 cm (height × width)
സസ്യശാസ്ത്ര പഠനശാഖയിലെ പ്രധാന വിഭാഗമായ ബ്രയോഫൈറ്റുകളെക്കുറിച്ച് തയ്യാറാക്കപ്പെട്ട ആധികാരികമായ ഒരു പുസ്തകമാണിത്. ബിരുദ, ബിരുദാനന്തര തലത്തിലുള്ള വിദ്യാർത്ഥികൾക്ക് വിഷയത്തിന്റെ ആഴത്തിലുള്ള അറിവ് പകർന്നുനൽകാൻ ലക്ഷ്യമിട്ടുള്ള ഈ കൃതിയിൽ ബ്രയോഫൈറ്റുകളുടെ ആവാസവ്യവസ്ഥ, ബാഹ്യ-ആന്തരിക ഘടനകൾ, വ്യത്യസ്തങ്ങളായ പ്രത്യുല്പാദന രീതികൾ എന്നിവ വിശദമായി പ്രതിപാദിക്കുന്നു. സസ്യലോകത്തെ പ്രധാന പ്രതിഭാസമായ തലമുറകളുടെ ഏകാന്തരണത്തെ കുറിച്ച് ഈ ഗ്രന്ഥം വ്യക്തമായ ധാരണ നൽകുന്നു. ഹിപ്പാറ്റിക്കോപ്സിഡ, ആൻഥോസിറോട്ടോപ്സിഡ, ബ്രയോപ്സിഡ എന്നീ മൂന്ന് പ്രധാന വർഗ്ഗീകരണങ്ങളിലൂടെ മാർക്കാൻഷിയ, റിക്‌സിയ, ആൻഥോസിറോസ് തുടങ്ങിയ സസ്യങ്ങളെക്കുറിച്ചുള്ള സമഗ്രമായ പഠനം ഈ പുസ്തകത്തിന്റെ പ്രത്യേകതയാണ്.