1853 - ഭൂമിശാസ്ത്രം - ജോസഫ് പീറ്റ്
Item
ml
1853 - ഭൂമിശാസ്ത്രം - ജോസഫ് പീറ്റ്
1853
254
en
1853 - Bhoomishasthram - Joseph Peet
https://opendigi.ub.uni-tuebingen.de/opendigi/CiXIV40a
"മലയാളത്തിൽ അച്ചടിച്ച ആദ്യത്തെ ഭൂമിശാസ്ത്ര പുസ്തകം. മലയാളത്തിൽ ഭൂപടങ്ങൾ അതിൻ്റെ എല്ലാ പ്രത്യെകതകളൊടും കൂടെ ഉപയോഗിച്ച ആദ്യത്തെ പുസ്തകം" സൂര്യൻ, ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ തുടങ്ങിയവയേയും, ഭുഖണ്ഡങ്ങളിൽ തുടങ്ങി അക്കാലത്തെ പ്രമുഖമായ എല്ലാ രാജ്യങ്ങളേയും പട്ടണങ്ങളേയും ഈ പുസ്തകത്തിൽ പരിചയപ്പെടുന്നുണ്ട്. ചോദ്യോത്തര രൂപത്തിലാണ് ഇതിൻ്റെ ഉള്ളടക്കം വികസിപ്പിച്ചിരിക്കുന്നത്. മുകളിൽ പറഞ്ഞ ഉള്ളടക്കത്തിന്നു പുറമേ ഭൂപടങ്ങൾ ആണ് ഈ പുസ്തകത്തിൻ്റെ ഏറ്റവും വലിയ വേറൊരു പ്രത്യേകത. മലയാളത്തിൽ ഭൂപടങ്ങൾ അതിൻ്റെ എല്ലാ പ്രത്യെകതകളൊടും കൂടെ ഉപയോഗിച്ച ആദ്യത്തെ പുസ്തകവും ഇതാണ്. (ഇതിനു മുൻപ് 1848ൽ ഫ്രെഡറിക്ക് മുള്ളറും ഗുണ്ടർട്ടും കൂടെ രേഖാ ചിത്രം പോലെ പശ്ചിമോദയം മാസികയിൽ തലശ്ശെരിയിലെ കല്ലച്ച് ഉപയോഗിച്ച് ഭൂപടം നിർമ്മിക്കുന്നു എങ്കിലും അത് പൂർണ്ണ അർത്ഥത്തിൽ അതിൻ്റെ എല്ലാ പ്രത്യേകതകളോടും കൂടെ ഭൂപടം അല്ല). ബാസൽ മിഷൻ 1865ൽ മംഗലാപുരത്ത് ആധുനിക ലെറ്റർ പ്രസ്സ് സ്ഥാപിക്കുന്നതു വരെ മലയാളമച്ചടിയിൽ എഴുത്തിനൊപ്പം ചിത്രങ്ങൾ അച്ചടിക്കുന്നത് (പൊതുവെ ചിത്രങ്ങൾ അച്ചടിക്കുന്നത് തന്നെ) വലിയ കടമ്പ ആയിരുന്നു. അതു വരെ മലയാളപുസ്തകങ്ങളിൽ ചിത്രങ്ങൾ വളരെ കുറവായിരുന്നു. അപൂർവ്വമായി കാണുന്ന ചിത്രങ്ങൾ അച്ചടിച്ചത് ലിത്തോഗ്രഫി പ്രസ്സുകളിൽ ആയിരുന്നു. ചിത്രങ്ങൾ മാത്രം ലിത്തോഗ്രഫി പ്രസ്സുകളീൽ അച്ചടിച്ചു കൊണ്ട് വന്ന് ലെറ്റർ പ്രസ്സിൽ അച്ചടിച്ച പുസ്ത്കത്തിന്റെ ഉള്ളടക്കത്തോടു കൂട്ടിചേത്ത് ബൈൻഡ് ചെയ്ത് ഇറക്കുക എന്നതായിരുന്നു അന്നത്തെ എളുപ്പ പരിഹാരം. ഇത് ആദ്യമായി പരീക്ഷിച്ചത് റവ: ജോസഫ് പീറ്റ് ആണ്. ഈ ഭൂമിശാസ്ത്ര പുസ്തകത്തിൽ ഉള്ളടക്കം കോട്ടയം സി.എൻ.എസ് പ്രസ്സിലും, ഭൂപടങ്ങൾ ചെന്നെയിലെ Dumpy and Sinclair Litho എന്ന ലിത്തോഗ്രഫി പ്രസ്സിലും ആണ് അച്ചടിച്ചിരിക്കുന്നത്. ഈ ഭൂപടത്തിന്നു അകത്തുള്ള മലയാളമെഴുത്ത് എഴുതിയത് കുപ്പുസ്വാമിരാജാവ് എന്ന ഒരാൾ ആണെന്ന് ഭൂപടത്തിൻ്റെ കീഴെയുള്ള എഴുത്തിൽ നിന്നു മനസ്സിലാക്കാം.