Release notes

2,924 release notes

1948 ൽ പ്രസിദ്ധീകരിച്ച Dharmodayam Company Trichur - Silver Jubilee Souvenir  എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

തൃശൂർ ആസ്ഥാനമായി 1919ൽ ആരംഭിച്ച ധർമ്മോദയം കമ്പനിയുടെ ഇരുപത്തി അഞ്ചാം വാർഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ചതാണ് ഈ സ്മരണിക. കമ്പനിയുടെ സ്ഥാപക നേതാക്കൾ, ഡയറക്ടർ ബോർഡ് അംഗങ്ങൾ, സിൽവർ ജൂബിലി ആഘോഷക്കമ്മറ്റി, സോവനീർ കമ്മറ്റി എന്നീ വിവരങ്ങൾ, കമ്പനിയുടെ സാമ്പത്തിക വിവരങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചിരിക്കുന്നു. കൂടാതെ കൊച്ചി രാജാവിൻ്റെയും, സഭാ നേതാക്കളുടെയും, ബിഷപ്പുമാരുടെയും, പൌരപ്രമുഖരുടെയും ചിത്രങ്ങളും ജൂബിലി ആശംസകളും കാണാം. അന്നത്തെ വ്യാപാരം, വ്യവസായം, സാമ്പത്തികസാമൂഹിക ചുറ്റുപാടുകൾ എന്നിവയെ കുറിച്ചുള്ള ലേഖനങ്ങൾ, കമ്പനിയുടെ പ്രധാനപ്പെട്ട അവസരങ്ങളിൽ എടുത്ത പ്രമുഖർക്കൊപ്പമുള്ള ഉദ്യോഗസ്ഥരുടെയും മറ്റും ഫോട്ടോകൾ, ട്രസ്റ്റികൾ, തൃശൂരിലെ സാംസ്കാരിക സ്ഥാപനങ്ങൾ, ദേവാലയങ്ങൾ തുടങ്ങിയവയുടെ ചിത്രങ്ങൾ എന്നിവയും, കമ്പനിയുടെ പുരോഗതിയെ പറ്റി പ്രതിപാദിക്കുന്ന റിപ്പോർട്ട്, ജൂബിലി ആഘോഷവേളയിൽ പ്രമുഖർ നടത്തിയ പ്രസംഗങ്ങളുടെ ഉള്ളടക്കം എന്നിവയും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1957 ൽ പ്രസിദ്ധീകരിച്ച എൻ ഇ ബാലറാം രചിച്ച ബദൽ ഗവർമ്മെണ്ടിനു വേണ്ടിയുള്ള ഐക്യമുന്നണി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

സ്വാതന്ത്ര്യാനന്തരം ഭരണത്തിൽ കയറിയ കോൺഗ്രസ് പാർട്ടിക്ക് ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കൊന്നും പരിഹാരം കാണാൻ കഴിഞ്ഞില്ല. ഇത്തരമൊരു സാഹചര്യത്തിൽ  ഇതര പാർട്ടികൾ ചേർന്ന് രൂപികരിക്കാവുന്ന ഐക്യമുന്നണി എന്ന ആശയത്തെക്കുറിച്ചാണ് ലേഖകൻ എഴുതുന്നത്. തങ്ങൾ ഭരണത്തിൽ കയറിയാൽ മുന്നണിയിലുള്ള ഓരോ പാർട്ടികൾക്കും സ്വീകാര്യമായ പൊതുനയം ആയിരിക്കും സ്വീകരിക്കുക. അത് ജനങ്ങൾക്ക് ഏറെ സഹായകമാവുകയും ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യും

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

1957 ൽ പ്രസിദ്ധീകരിച്ച സി. ഉണ്ണിരാജ രചിച്ച കോൺഗ്രസ്സ് ഗവണ്മേൻ്റിൻ്റെ നികുതി നയം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ കേന്ദ്ര സംസ്ഥാന കോൺഗ്രസ്സ് ഗവണ്മെൻ്റുകളുടെ നികുതി നയത്തെ വിമർശിച്ചുകൊണ്ട് എഴുതിയിട്ടുള്ള പുസ്തകമാണിത്. ബ്രിട്ടീഷ് വാഴ്ചകാലത്ത് ഉണ്ടാക്കിയ നികുതി സമ്പ്രദായം പണക്കാരെ നികുതികളിൽ നിന്നും പരമാവധി ഒഴിവാക്കുകയും സാധാരണക്കാരുടെ മേൽ അധികമധികം നികുതി ഭാരം കയറ്റി വെക്കുന്നതുമായിരുന്നു. കോൺഗ്രസ്സ് ഗവണ്മെൻ്റ് അധികാരത്തിൽ വന്ന ശേഷം അതിൽ കാര്യമായ മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ലെന്ന് 1951ൽ രൂപീകൃതമായ നികുതിയന്വേഷണ കമ്മീഷന്റെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഗ്രന്ഥകർത്താവ് സമർത്ഥിക്കുന്നു. ഓരോ വർഷത്തെയും ബഡ്ജറ്റ്, പ്രത്യക്ഷ നികുതികൾ, പരോക്ഷ നികുതികൾ എന്നിവയെ പഠനത്തിനു വിധേയമാക്കി അതെല്ലാം സാധാരണക്കാരനെ എങ്ങിനെ പ്രതികൂലെമായി ബാധിക്കുന്നു എന്ന് വിശദീകരിക്കുന്നു. ആരുടെ കയ്യിൽ നിന്ന് എങ്ങിനെ ഏതു തരത്തിലുള്ള നികുതികൾ പിരിക്കണമെന്ന ഭരണാധികാരികളുടെ മനോഭാവത്തിൽ വരേണ്ട മാറ്റത്തെ പറ്റിയും പരാമർശിക്കുന്നു.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

Through this post, we are releasing the scan of the book  written by S.E Ayling by name Five Portraits of Power.

Five portraits of  power published in England compares five different power players. kemal Ataturk , who was born in an ordinary family later became the founder and president of Republic of Turkey. He fought for women empowerment and also against some of the old muslim customes  practiced at that period. he was a man of vision and action.this book comprises the detailed accounts of kemal's work during the period 1881-1938.

Lenin, who was born in 1870, while Russia was barely standing on its feet was quick to lift the country's chin up and position it at the world forum, after having worked tirelessly as a barrister's assistant.This book unwails the journey Lenin took at shaping Russia.

As described above few more legends described  in this book. They worked for their respective nations upliftment and peace. Gandhiji became the Father of Nation fighting for freedom of India.

winston Churchill is best remembered for successfully leading Britain through world war two.He was famous for his inspiring speeches and for his refusal to give in, even when things were going badly.Many people consider him the greatest of all time and he's almost certainly the most famous British prime minister.

Franklin D.Roosevelt (1882-1945) also known as FDR, was the 32 nd president of the United States, serving from 1933 until his death in 1945. He is the longest serving U.S president, and the only one to have served more than two terms.

This book was made available for digitization by Dominic Nedumparambil.

1964 ൽ പ്രസിദ്ധീകരിച്ച സി.എസ്സ്. ചിറയ്ക്കൽ രചിച്ച അല്പം ചരിത്രവും ഏറെക്കഥകളും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ലോകപുരോഗതിക്ക് അടിസ്ഥാനമായ വിവിധ വിഷയങ്ങളിലുള്ള അറിവുകളുടെ ചരിത്രാംശങ്ങളും കഥകളും തിരഞ്ഞേടുത്ത് എഴുതിയിട്ടുള്ളതാണ് ഈ ഗ്രന്ഥം. കുരുന്നു കൈകളിൽ അറിവിൻ്റെ കൈത്തിരി കൊളുത്തുക, അറിവിൻ്റെ മേഖലകൾ വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ എഴുതിയിട്ടുള്ളതാണ് ഈ ബാലസാഹിത്യ കൃതി.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

1964 ൽ പ്രസിദ്ധീകരിച്ച ജോസഫ് മുണ്ടശ്ശേരി രചിച്ച കരിന്തിരി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

സാഹിത്യ പുരോഗതി, ഭാവമാണ് ജീവൻ, പ്രത്യക്ഷപത്രങ്ങൾ, വെണ്മണിയുടെ ശൈലി, റഷ്യൻ നോവൽ സാഹിത്യം, രവീന്ദ്രനാഥ ടാഗോർ, മലയാളത്തിൻ്റെ വേരു് എന്നീ ശീർഷകങ്ങളിൽ എഴുതിയിട്ടുള്ള സാഹിത്യ ലേഖനങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

1970 ൽ പ്രസിദ്ധീകരിച്ച പ്ലാസിഡ് സപ്തതി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

സീറോ മലബാർ സഭകളിലെ പള്ളികൾക്കു` വേണ്ടി ഫാദർ പ്ലാസിഡ് ചെയ്തിട്ടുള്ള സംഭാവനകളെക്കുറിച്ച് ഈ പുസ്തകത്തിൽ വിവരിക്കുന്നു. അദ്ദേഹത്തിൻ്റെ ദൈവശാസ്ത്ര പഠനത്തിനു ശേഷം റോമിൽ നിന്നും കാനൊൻ നിയമത്തിലും ഉപരിപഠനം പൂർത്തിയാക്കി. ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹം സീറോ മലബാർ സഭയുടേയും പള്ളികളുടേയും ഉന്നമനത്തിനായി നടത്തിയ ശ്രമങ്ങൾ അവിസ്മണീയങ്ങൾ ആണ്`.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1944 ൽ പ്രസിദ്ധീകരിച്ച ഈറാനീമോസച്ചൻ രചിച്ച സുറിയാനി ഭാഷാപ്രവേശിക എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

മാർ തോമാ നസ്രാണികളുടെ ഔദ്യോഗിക ആരാധനാ ഭാഷയാണ് സുറിയാനി. ഈശോയും ശ്ലീഹന്മാരും സംസാരിച്ചിരുന്ന ഭാഷ സുറിയാനി ആയിരുന്നതിനാലും തോമാശ്ലീഹാ കേരളക്കരയിലെത്തിയപ്പോൾ ക്രിസ്ത്യൻ അറമായ അഥവാ സുറിയാനി സംസാരിച്ചിരുന്ന യഹൂദർ ഇവിടെയുണ്ടായിരുന്നതിനാലുമാണ് സുറിയാനി ഔദ്യോഗിക ആരാധനാ ഭാഷയായത്. സുറിയാനി ഭാഷയെ അധികരിച്ച് നവീനസമ്പ്രദായത്തിൽ രചിച്ചിട്ടുള്ള ഗ്രന്ഥമാണ് സുറിയാനി ഭാഷാപ്രവേശിക. സുറിയാനി ഭാഷയെ പറ്റിയുള്ള പ്രധാന വ്യാകരണങ്ങൾ എല്ലാം തന്നെ ഇതിൻ്റെ രചനയിൽ ഉപയോഗിച്ചിട്ടുള്ളതായി കാണുന്നു. സുറിയാനി ഭാഷയെ പറ്റിയുള്ള സാമാന്യമായ ഒരു ചരിത്രജ്ഞാനം മുഖവുരയിൽ നിന്നും ലഭിക്കാവുന്നതാണ്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Through this post, we are releasing the scan of the article written by Scaria Zacharia by name Lay Participation in the Syro-Malabar Church. This  is published in the book "Syro Malabar Theology in Context" in the year 2007, edited by Manakkatt Mathew and Puthenveettil Jose (Page no. 325 too 328)

This document is digitized as part of the Dharmaram College Library digitization project.

1957- ൽ പ്രസിദ്ധീകരിച്ച പി. ജെ. ആൻ്റണി രചിച്ച ഇതു പൊളിറ്റിക്സാണ് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

മലയാളചലച്ചിത്ര - നാടക രംഗത്തെ ഒരു അതുല്യ നടൻ ആയിരുന്നു പി.ജെ. ആന്റണി. 1973ൽ രാഷ്ട്രപതിയുടെ സ്വർണ്ണമെഡലിന്‌ അർഹമായ നിർമ്മാല്യം എന്ന ചിത്രത്തിലെ വെളിച്ചപ്പാടിനെ അവതരിപ്പിച്ച് ഭരത് അവാർഡുനേടിയ പി. ജെ. ആന്റണി അഭിനയ രംഗത്ത് തന്റേതായ സവിശേഷ വ്യക്തിത്വം പുലർത്തിയിരുന്ന ഒരു മഹാ പ്രതിഭയായിരുന്നു. അദ്ദേഹത്തിൻ്റെ നാലു രംഗങ്ങളുള്ള ഒരു ഏകാംഗ നാടകമാണ്  ഈ കൃതി.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

കെ സി മാമ്മൻ മാപ്പിളയുടെ പ്രസാധകത്വത്തിൽ വി വി പുസ്തകശാല ഇറക്കിയ കൃതിയാണ് ഗദ്യരത്നമാല.

ഈ പുസ്തകം അച്ചടിച്ച വർഷം ഇതിൽ രേഖപ്പെടുത്തിയിട്ടില്ല, എങ്കിലും 1950 -ന് മുൻപാണ് ഇറങ്ങിയതെന്നു  കരുതപ്പെടുന്നു. നിത്യശക്തികൾ- എം രാജരാജവർമ്മരാജ, പരമാണുപ്രാണികൾ- കെ സുകുമാരൻ, കുചേലവൃത്തം വഞ്ചിപ്പാട്ട്- കെ ആർ കൃഷ്ണപ്പിള്ള, നമ്മുടെ കൃഷിപരിഷ്കരണം- എൻ കുഞ്ഞൻപിള്ള, ചീനരാജ്യവും അവിടത്തെ ജനങ്ങളും- സി അന്തപ്പായി, പരഗുണകാരിത്വവും പരഗുണകാംക്ഷിത്വവും, തേയില- സി എസ്. സുബ്രഹ്മണ്യൻ പോറ്റി, ജീവികളുടെ ആഹാര സമ്പാദ്യം, നാടകാഭിനയം- മൂർക്കോത്തു കുമാരൻ, ആരോഗ്യരക്ഷ (ലേഖകൻ്റെ പേരില്ല) എന്നീ ലേഖനങ്ങളാണ് പുസ്തകത്തിൽ ഉള്ളത്

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

1957- ൽ പ്രസിദ്ധീകരിച്ച എൻ ഇ ബാലറാം രചിച്ച നാല് കോടി തൊഴിലില്ലാത്തവരോട് എന്ത് പറയുന്നു എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

നമ്മുടെ രാജ്യം നേരിടുന്ന മഹാവ്യാധി ആണ് തൊഴിലില്ലായ്മ. രണ്ട് നൂറ്റാണ്ട് കാലത്തോളം നിലനിന്ന വിദേശഭരണം അവസാനിച്ച് പത്തു വർഷം കഴിഞ്ഞിട്ടും ഈ പ്രശ്നത്തിന് പരിഹാരം കാണാൻ ഇവിടത്തെ ഭരണകർത്താക്കൾക്ക് കഴിഞ്ഞില്ല. വാഗ്ദാനങ്ങൾ ഏറെ നൽകി അധികാരത്തിൽ കയറിയ കോൺഗ്രസ് പാർട്ടിയെ രൂക്ഷമായി വിമർശിക്കുന്നു ലേഖകൻ. അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരെ, അവരുടെ വിദ്യാഭ്യാസയോഗ്യതകൾ ഉൾപ്പടെയുള്ള കണക്കുകൾ നിരത്തി വെച്ച് ആണ്, നാല് കോടി ജനങ്ങൾ എന്ത് ചെയ്യണമെന്നും അവരോട് ഭരണകർത്താക്കൾക്ക് മറുപടി ഉണ്ടോ എന്നും ലേഖകൻ ചോദിക്കുന്നത്

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.