1998 ൽ കേരള സർക്കാർ വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച മിന്നാമിന്നി - 4 - അധ്യാപകസഹായി എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കുഞ്ഞുങ്ങളെ കുറിച്ചും, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നിറഞ്ഞ ക്ലാസ്സ് മുറികളെ കുറിച്ചും ഉള്ള നമ്മുടെ സങ്കൽപ്പങ്ങളും, സമീപനങ്ങളുമാണ് ഈ അധ്യാപക സഹായിയുടെ ഉള്ളടക്കം. പോയ വർഷങ്ങളിൽ വിദ്യാഭ്യാസ വിചക്ഷണർ നേടിയ തിരിച്ചറിവുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കപ്പെട്ട ഈ പുസ്തകം കുട്ടികൾക്ക് പഠനം രസകരമാക്കുന്നു. കുട്ടികളുടെ ചുറ്റുപാടുമായി ബന്ധപ്പെട്ടതും അവരിലെ അന്വേഷകരെ ഉണർത്താനും, നിരീക്ഷണത്തിനും, പരീക്ഷണത്തിനും, നിർമ്മാണത്തിനും പ്രാപ്തരാക്കുവാൻ ഉതകുന്നതാണ് ഈ അധ്യാപക സഹായി.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.