1938 – ൽ പ്രസിദ്ധീകരിച്ച, എൻ. ജോൺ ശാമുവേൽ വൈദ്യർ എഴുതിയ ഒരു ഉൽബോധനം അഥവാ ചേരമർ മഹാജനസഭ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ചേരമർ സമുദായത്തിൻ്റെ ഉന്നമനം ലക്ഷ്യമാക്കി രചിച്ച ഗ്രന്ഥമാണ് ഇത്. ചേരമർസമുദായത്തിൽപ്പെട്ട എല്ലാവരെയും സമുദായഭേദം കൂടാതെ ഒന്നിച്ചുചേർത്ത് അവരുടെ പുരോഗതിക്കായി ഒരു ഘടന സൃഷ്ടിക്കണം എന്നതാണ് ഗ്രന്ഥകത്താവിൻ്റെ സങ്കൽപ്പം. അതിലേക്ക് നയിക്കാൻ ഉതകുന്ന പന്ത്രണ്ട് ലേഖനങ്ങളാണ് ഈ കൃതിയിൽ അടങ്ങിയിരിക്കുന്നത്.
കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.