1958-ൽ പ്രസിദ്ധീകരിച്ച, ലൂയി ഫിഷർ എഴുതി എ. മാധവൻ വിവർത്തനം ചെയ്ത ഒരാഴ്ച ഗാന്ധിയുടെ കൂടെ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്1958 - ഒരാഴ്ച ഗാന്ധിയുടെ കൂടെ
അമേരിക്കയിൽ നിന്നുള്ള പത്രപ്രവർത്തകനായ ലൂയി ഫിഷർ 1942 ജൂണിൽ ഗാന്ധിജിയുമൊത്ത് ഒരാഴ്ചക്കാലം കഴിയാൻ ഇടയായപ്പോൾ എഴുതിയ കുറിപ്പുകൾ ആണ് ഈ പുസ്തകത്തിലുള്ളത്. ഗാന്ധിയുമൊത്തു നടത്തിയ സംഭാഷണങ്ങളും ഇന്ത്യൻ രാഷ്ട്രീയത്തെക്കുറിച്ചും സ്വാതന്ത്ര്യസമരപ്രസ്ഥാനത്തെക്കുറിച്ചും ഉള്ള ഗ്രന്ഥകാരൻ്റെ നിരീക്ഷണങ്ങളും ഇതിലുൾപ്പെടുന്നു. ഗാന്ധിജിയെക്കുറിച്ചുള്ള ഗ്രന്ഥകാരൻ്റെ അഭിപ്രായങ്ങൾ ആണ് അവസാനത്തെ അധ്യായത്തിലുള്ളത്
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.