All release notes

Release note

1967 – ൽ പ്രസിദ്ധീകരിച്ച, ജെ. തച്ചിൽ എഴുതിയ യുവജനശിക്ഷണം  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ആധുനിക മനശ്ശാസ്ത്രത്തിൻ്റെ നിഗമനങ്ങളുടെ വെളിച്ചത്തിൽ യുവത്വത്തിൻ്റെ  പ്രശ്നങ്ങളെപ്പറ്റി ചർച്ച ചെയ്യുവാനുള്ള തുടക്കമാണ് യുവജനശിക്ഷണം എന്ന ഈ പുസ്തകത്തിനു ആധാരം.യുവതലമുറയുടെ പ്രാധാന്യം, യുവത്വത്തിൻ്റെ പ്രത്യേകതകൾ, മനശ്ശാസ്ത്രവിഞ്ജാനം,മാനസ്സിക വളർച്ച, നൈസർഗ്ഗിക വാസനകൾ ഇവയെക്കുറിച്ചെല്ലാം ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.