1954 – ൽ പ്രസിദ്ധീകരിച്ച, സി. നാരായണൻ രചിച്ച സാമ്പത്തികാസൂത്രണം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
സാമ്പത്തിക ആസൂത്രണത്തിൻ്റെ പ്രാധാന്യം വിശദമാക്കുന്ന ഗ്രന്ഥമാണിത്. സാമ്പത്തിക ആസൂത്രണം കൊണ്ടുള്ള ഗുണങ്ങളും സാമാന്യ തത്വങ്ങളും ഇതിൽ വ്യക്തമാക്കുന്നു. ഇന്ത്യയിലെ സാമ്പത്തിക ആസൂത്രണത്തിൻ്റെ പ്രസക്തി വിശദമാക്കുന്നതോടൊപ്പം ഇന്ത്യൻ സാമ്പത്തിക ആസൂത്രണത്തിൻ്റെ ചരിത്രവും ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നു. വിവിധ രാജ്യങ്ങളിൽ നടപ്പിലാക്കിയിട്ടുള്ള സാമ്പത്തിക ആസൂത്രണ ശ്രമങ്ങളുടെ വിശദാംശങ്ങളും ഈ പുസ്തകത്തിൽ കുറിച്ചിരിക്കുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.