All release notes

Release note

St.Josephs College, Devagiri  യിൽ നിന്നും 2011 - ൽ  പ്രസിദ്ധീകരിച്ച, പ്രണാമം  എന്ന സൂവനീറിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

CMI സഭയിലെ പുരോഹിതനും,വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയ സംഭാവനകൾ നൽകിയ വ്യക്തിയും അതിലുപരി St.Josephs College  എന്ന സ്ഥാപനത്തിന്റെ ആദ്യകാല പ്രിൻസിപ്പലും ആയിരുന്ന (1956–1963)Fr. Theodosius എന്ന മഹാനായ വ്യക്തിയെ അനുസ്മരിക്കാൻ, അദ്ദേഹത്തിൻ്റെ സേവനങ്ങളെ ആദരിക്കാൻ പ്രസിദ്ധീകരിച്ച ഒരു സ്മരണാഞ്ജലി ആണ് ഈ മാഗസിൻ.തൻ്റെ ദർശനം കൊണ്ടും സമർപ്പണവും കൊണ്ടും ഒരു സമുന്നത സംസ്ക്കാരത്തിനും പൈതൃകത്തിനും നിദാനമായിത്തീർന്ന് അമരത്വമായി ജീവിതത്തെ മാറ്റുകയായിരുന്നു Fr.Theodosius.

അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുകൾ, വിദ്യാഭ്യാസ സംഭാവനകൾ, സഭയിലും കോളേജിലും നടത്തിയ സേവനങ്ങൾ,ഫോട്ടോകൾ, സഭാനേതാക്കന്മാരുടെ സന്ദേശങ്ങൾ എന്നിവയാണ് ഈ മാഗസിൻ്റെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.