All release notes

Release note

1953 – ൽ പ്രസിദ്ധീകരിച്ച, ജനകീയ ചീനാ റിപ്പബ്ലിക്കിൻ്റെ കാർഷികപരിഷ്കാരനിയമം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കാർഷിക മേഖലയെ ചൂഷണങ്ങളിൽ നിന്നും മോചിപ്പിക്കുന്നതിനു വേണ്ടി ചൈനീസ് ജനകീയ റിപ്പബ്ലിക്ക് നടപ്പിൽ വരുത്തിയ കാർഷിക പരിഷ്കാര നിയമങ്ങളുടെ വിവരണമാണ് ഈ പുസ്തകം. കാർഷിക ഉത്പാദനം വർദ്ധിപ്പിക്കുക എന്നതായിരുന്നു ഈ നിയമത്തിൻ്റെ പ്രധാന ലക്ഷ്യം. അതോടൊപ്പം ജന്മി വർഗ്ഗത്തിന്റെ ചൂഷണ സ്വഭാവം ഇല്ലാതാക്കാനും ഈ നിയമങ്ങൾ കൊണ്ട് സാധിച്ചു. ഭൂമിയുടെ വിതരണം ഏറ്റവും ഉചിതമാക്കാനും ഈ നിയമം ശ്രമിക്കുന്നു. ഭൂമിയില്ലാത്ത ദരിദ്രരുടെ പ്രശ്നങ്ങളും ഇതിൽ പരിഗണിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.