ശാസ്ത്രസാഹിത്യകാരനായ പി. കേശവൻ നായർ രചിച്ച പ്രപഞ്ച നൃത്തംഎന്ന കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. കുങ്കുമം മാസികയിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ച ശൈവം, നാട്യശാസ്ത്ര ചിന്തകൾ, ഭാരതീയ സംഗീതം, ഊർജ്ജ നൃത്തം, പ്രപഞ്ച നൃത്തം, ചിദംബരം എന്നീ ലേഖനങ്ങളുടെ സമാഹാരമാമാണ് ഈ പുസ്തകം.
മലയാളത്തിലെ അറിയപ്പെടുന്ന ശാസ്ത്ര സാഹിത്യകാരന്മാരിലൊരാളായ പി. കേശവൻ നായരുടെ കൃതികൾ സ്വതന്ത്രലൈസൻസിൽ ആക്കി ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിലേക്ക് കൊണ്ട് വരുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റി കൂടുതൽ വിവരങ്ങൾ ഇവിടെ കാണാം.
പി. കേശവൻ നായരുടെ കൃതികൾ സ്വതന്ത്രലൈസൻസിൽ ആക്കി ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിലേക്ക് കൊണ്ടു വന്ന് സംരക്ഷിക്കാനുള്ള പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത് കണ്ണൻ ഷണ്മുഖമാണ് . അദ്ദേഹം തന്നെയാണ് കേശവൻ നായരുടെ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുവാനായി ബാംഗ്ലൂരിൽ എത്തിച്ചു തന്നത്.