ശ്രദ്ധേയയായ മലയാള കവയിത്രി മേരി ജോൺ തോട്ടത്തിൻ്റെ (സിസ്റ്റർ മേരി ബനീഞ്ഞ) സപ്തതിയാഘോഷ വേളയിൽ സപ്തതി ആഘോഷക്കമ്മിറ്റി പ്രസിദ്ധപ്പെടുത്തിയ ഇലഞ്ഞിപ്പൂ എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. സപ്തതി ആഘോഷത്തിൻ്റെ റിപ്പോർട്ട്, പ്രസംഗങ്ങൾ, കവയിത്രിയെയും, അവരുടെ കവിതകളെയും കുറിച്ചള്ള പ്രമുഖ സാഹിത്യകാരന്മാരുടെ ലേഖനങ്ങൾ, പൊതുസമ്മേളന ചിത്രങ്ങൾ എന്നിവയാണ് സ്മരണികയിലെവിഷയങ്ങൾ.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.