2017 ൽ കെ ടി സെബാസ്റ്റ്യൻ്റെ തൊണ്ണൂറാം ജന്മദിനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച നവതി സ്മരണിക - കെ ടി സെബാസ്റ്റ്യൻ എന്ന സോവനീറിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
അധ്യാപനം, നേതൃത്വ പാടവം, സഭാ പ്രവർത്തനം അൽമായ ദൈവശാസ്ത്രം എന്നീ മേഖലകളിലെ അദ്ദേഹത്തിൻ്റെ സംഭാവനകളിലേക്കുള്ള എത്തിനോട്ടമാണ് സ്മരണികയിലെ പ്രതിപാദ്യ വിഷയങ്ങൾ. സ്കറിയ സക്കറിയ എഴുതിയ ലേഖനവും ഈ സ്മരണികയുടെ ഭാഗമാണ്.
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് അദ്ദേഹത്തിൻ്റെ രചനകളുമായി ബന്ധപ്പെട്ട ഈ ലേഖനങ്ങൾ ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.