1980 ൽ പുറത്തിറങ്ങിയ ലിറ്റിൽ ഫ്ളവർ കോളേജ് - ഗുരുവായൂർ സിൽവർ ജുബിലി സുവനീറിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. സീറോ മലബാർ സഭയുടെ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രഗേഷൻ്റെ കീഴിലുള്ള കോളേജിൻ്റെ 1979-80 അധ്യയന വർഷത്തിൽ വിവിധ മേഖലകളിൽ ഉണ്ടായിട്ടുള്ള പ്രവർത്തനങ്ങളുടെ റിപ്പോർട്ട്, ചിത്രങ്ങൾ, പ്രമുഖരുടെ ആശംസകൾ, സാഹിത്യകാരന്മാരുടെ ലേഖനങ്ങൾ, വിദ്യാർത്ഥികളുടെ ഇംഗ്ലീഷിലും, മലയാളത്തിലും ഉള്ള സൃഷ്ടികൾ എന്നിവയാണ് സോവനീറിൻ്റെ ഉള്ളടക്കം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.