1958 ൽ പുറത്തിറങ്ങിയ കോഴിക്കോട് ദേവഗിരി സെൻ്റ് ജോസഫ്സ് കോളേജിൻ്റെ അധ്യയന വർഷം1957 - 58 ലെ സ്മരണികയായ St. Josephs College Magazine – Devagiri യുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
സി. എം. ഐ സഭയുടെ കീഴിൽ 1956ൽ പ്രവർത്തനം ആരംഭിച്ച ദേവഗിരി സെൻ്റ് ജോസഫ്സ് കോളേജ് മലബാർ മേഖലയിലെ പ്രശസ്തമായ ആർട്സ് ആൻ്റ് സയൻസ് കോളേജാണ്. 1957-58 അധ്യയന വർഷത്തെ കോളേജിൻ്റെ അക്കാദമികവും, അല്ലാത്തതുമായ വിവിധ മേഖലകളിൽ ഉണ്ടായിട്ടുള്ള പ്രവർത്തനങ്ങളെ കുറിച്ചുള്ള സചിത്ര ലേഖനങ്ങളും, വിദ്യാർത്ഥികളുടെ ഇംഗ്ലീഷിലും, മലയാളത്തിലും ഉള്ള സാഹിത്യ സൃഷ്ടികളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.