All release notes

Release note

Permalink

ഭക്തർക്കിടയിൽ വ്യാപകമായി പാരായണം ചെയ്യപ്പെടുന്ന ഗ്രന്ഥമായ ശ്രീ വിഷ്ണുസഹസ്രനാമ സ്തോത്രം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മഹാഭാരതത്തിലെ പതിനെട്ട് പർവ്വങ്ങളിൽ പതിമൂന്നാമത്തെ അനുശാസന പർവ്വത്തിൻ്റെ ഭാഗമായ വിഷ്ണു സഹസ്രനാമം പ്രപഞ്ചത്തെ സംരക്ഷിക്കുകയും നിലനിറുത്തുകയും ചെയ്യുന്ന പരമോന്നത ദേവനായി ചിത്രീകരിക്കുന്ന മഹാവിഷ്ണുവിൻ്റെ ഗുണങ്ങൾ ഉയർത്തിക്കാട്ടുന്നു. ആത്യന്തിക യാഥാർത്ഥ്യവും സ്നേഹം, അനുകമ്പ, നീതി എന്നിവയുടെ മൂർത്തീഭാവവുമാണ് വിഷ്ണു എന്ന സങ്കൽപ്പത്തെ അത് ഊന്നിപ്പറയുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.