1928 ൽ പ്രസിദ്ധീകരിച്ച, അംശി കെ. രാമൻപിള്ള രചിച്ച രാജ്യഭക്തൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
തെക്കൻ തിരുവിതാംകൂറിൻ്റെ ചരിത്രത്തിൽ അനശ്വരസ്ഥാനം നേടിയ മഹാ വ്യക്തികളിലൊരാളാണ് വലിയ പടത്തലവൻ മാർത്താണ്ഡൻ ഇരവിക്കുട്ടിപ്പിള്ള. അദ്ദേഹത്തിൻ്റെ വ്യാഖ്യാനസഹിത ജീവചരിത്രകാവ്യമാണ് രാജ്യഭക്തൻ. കൊ .വ. 810 - ൽ തിരുവിതാങ്കോടിൻ്റെ വലിയ പടത്തലവനായ ഇരവിക്കുട്ടിപ്പിള്ള മധുരയിലെ തിരുമലനായ്ക്കൻ്റെ പടത്തലവൻ രാമപ്പയ്യൻ നയിച്ച സൈന്യവുമായി കണിയാകുളത്തു വച്ചുനടന്ന യുദ്ധത്തിൽ വീര സ്വർഗം പ്രാപിച്ചു . മധുരപ്പടയുമായി നടന്ന ആദ്യ യുദ്ധത്തിൽ തിരുവിതാങ്കോടിൻ്റെ സൈന്യം വിജയം വരിച്ചിരുന്നു. എന്നാൽ കണിയാകുളത്തു വച്ചു നടന്ന രണ്ടാമത്തെ യുദ്ധം ഇരവിക്കുട്ടിയുടെ ജീവൻ കവർന്നെടുത്തു.
രവിശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്.