2018ൽ പ്രസിദ്ധീകരിച്ച സി. കെ. മൂസ്സത് രചിച്ച പതിരുകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
സി. കെ. മൂസ്സത് എഴുതിയ ഇരുപത്തിനാലു കവിതകളുടെ സമാഹാരമാണ് ഈ പുസ്തകം. രചയിതാവ് കോളേജ് പഠനകാലത്ത് എഴുതിയ കവിതകളാണ് ഈ പുസ്തകത്തിലെ രചനകൾ. അദ്ദേഹത്തിൻ്റെ മരണശേഷം മക്കളാണ് ഈ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചത്.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.