1876 ൽ പ്രസിദ്ധീകരിച്ച നിവാത കവച കാലകെയ വധം എന്ന ഓട്ടൻ തുള്ളൽ പാട്ടിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
രചയിതാവിൻ്റെ പേര് പുസ്തകത്തിൽ കാണുന്നില്ല. കയ്യെഴുത്തിൽ കുഞ്ചൻ നമ്പ്യാരെന്ന് എഴിതിയിട്ടുള്ളതിനാലും കൃതി ഓട്ടൻ തുള്ളൽ പാട്ടായതിനാലും അതു ശരിയായിരിക്കുമെന്ന് അനുമാനിക്കുവാനേ നിർവ്വാഹമുള്ളു.
രവിശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്.